Akhil Marar: ഇൻ്റർവ്യൂവിന് ഒരു ലക്ഷം, പ്രൊമോഷനും ലക്ഷങ്ങൾ; വരുമാനം വെളിപ്പെടുത്തി അഖിൽ മാരാർ

Malayalam Bigg Boss Winner Akhil Marar: വയനാട്ടിലെ വീടിന്റെ കാര്യം ചിലർ പറയുന്നത് എൻ്റെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. ആദ്യം നിങ്ങൾ പിണറായി വിജയനോട് ഇക്കാര്യം ചോദിക്കണം. നാട്ടുകാരുടെ കൈയിൽ നിന്നും പിരിച്ച 750 കോടി എന്ത് ചെയ്തു എന്ന്. ഈ തുകയിൽ നിന്ന് 400 കുടുംബങ്ങൾക് 50 ലക്ഷം വെച്ച് കൊടുത്താലും ബാക്കി 550 കോടി സർക്കാരിന് കിട്ടും.

Akhil Marar: ഇൻ്റർവ്യൂവിന് ഒരു ലക്ഷം, പ്രൊമോഷനും ലക്ഷങ്ങൾ; വരുമാനം വെളിപ്പെടുത്തി അഖിൽ മാരാർ

അഖിൽ മാരാർ

Published: 

07 Mar 2025 19:06 PM

ബി​ഗ് ബോസ് മലയളാത്തിലെ വിജയ് അഖിൽ മാരാറിനെ അറിയാത്തവർ ചുരുക്കമാണ്. ചർച്ചകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെ സജീവമായ അഖിൽ മാരാർ തന്റെ സാമ്പത്തിക ശ്രോതസിനെക്കുറിച്ചും സ്വത്തിനെക്കുറിച്ചും നടക്കുന്ന ചർച്ചയിലാണ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഓരോ പരിപാടിക്കും തനിക്ക് കിട്ടുന്ന പ്രതിഫലത്തെക്കുറിച്ചും അടയ്ക്കുന്ന ജിഎസ്ടി വിവരങ്ങളുമെല്ലാം പുറത്തുവിട്ടാണ് താരം പ്രതികരിച്ചിരിക്കുന്നത്. കൃത്യമായി GST ഉൾപ്പെടെ അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് താനെന്നും അഖിൽ പറയുന്നുണ്ട്. തൻ്റെ ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം അഖിൽ മാരാർ ആഢംബര ബൈക്ക് വാങ്ങിയതായിരുന്ന സമൂഹ മാധ്യമങ്ങളിലെ ചർച്ച. അതിൻ്റെ ടാക്സ് അടക്കം താരം വിശദമാക്കിയിട്ടുണ്ട്. അഭിമുഖങ്ങൾക്കും മറ്റും തനിക്ക് പ്രതിഫലമായി ലഭിക്കുന്നത് ഒരു ലക്ഷം രൂപയാണെന്നും താരത്തിൻ്റെ കുറപ്പിൽ പറയുന്നുണ്ട്.

“എന്റെ വരുമാനം ആണ് പലരുടെയും ‌ആവലാതി. ഞാൻ കൃത്യമായി ജിഎസ്ടി അടച്ചു മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ്. മുകളിൽ കൊടുത്ത പോലെ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇൻവോയിസ് നൽകി ജിഎസ്ടിയും ഇൻകം ടാക്‌സും അടച്ചാണ് വരുമാനം പറ്റുന്നത്. മിനി കൂപ്പർ എടുത്തപ്പോൾ ടാക്‌സ് ആയി നൽകിയത് 11ലക്ഷം രൂപയാണ്. അടുത്തിടെ എടുത്ത ബൈക്കിന്റെ ടാക്‌സ് 2.63ലക്ഷം രൂപ. ഇതൊക്കെ സർക്കാർ ഖജനാവിൽ ആണ് വരുന്നതെന്ന് പോലും പലർക്കും അറിയില്ല.

ഞാൻ പങ്കെടുക്കുന്ന എല്ലാ പരിപാടികളും പെയ്ഡ് ആണ്. ബന്ധങ്ങളുടെ പേരിൽ മേടിക്കുന്ന തുകയിൽ വ്യത്യാസം വരുന്നുണ്ട്. ഞാൻ ചെയ്യുന്ന എല്ലാ ഇന്റർവ്യൂസും പെയ്ഡ് ആണ്. ഒരു ലക്ഷം രൂപയും ജിഎസ്ടിയും തന്നിട്ടാണ് പ്രധാനപെട്ട ഓൺലൈൻ മീഡിയകൾ എന്റെ അഭിമുഖം എടുക്കുന്നത്. മാർക്കറ്റിൽ നിന്നും ഒരു 15000 രൂപ പ്രോഫിറ്റ് ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ട് ഇതിൻ്റെ കൂടെ ഇടുന്നു. ഇത് പോലെ എത്രയോ തവണ. പിന്നെ വിദേശത്തു നിന്നും ലഭിക്കുന്നുണ്ട്. അത് അവിടെ തന്നെ ഞാൻ ഇൻവെസ്റ്റ് ചെയ്യുകയാണ്. കൃത്യമായി ശമ്പളം വാങ്ങി തന്നെയാണ് എല്ലാ ജിസിസി രാജ്യത്തും ഞാൻ പോകുന്നത്.

അടുത്തിടെ വരെ ദുബായിലെ ഒരു മീഡിയ കമ്പനിയിൽ നിന്നും 15000ദിർഹം ശമ്പളം ലഭിച്ചിരുന്നു. ഒരു സിനിമയിൽ ഞാൻ പ്രധാന വേഷം ചെയ്തിരുന്നു. ഒന്നിലധികം സിനിമകൾക് അഡ്വാൻസ് ലഭിച്ചിട്ടുണ്ട്. യൂ ടൂബിൽ നിന്നും ഫേസ് ബുക്കിൽ നിന്നും അടക്കം എനിക്ക് വരുമാനം ലഭിക്കുന്നുണ്ട്. എന്നാൽ യുവതലമുറയെ നശിപ്പിക്കുന്ന ഗെയ്മിങ് ആപ്പുകൾ ഞാൻ പ്രൊമോഷൻ ചെയ്തിട്ടില്ല. അതിന് വലിയ ഓഫറുകളും വന്നിട്ടുണ്ട്. വിശ്വാസമില്ലാത്ത ഒരു പ്രൊഡകട് പോലും ‍ഞാൻ പരസ്യം ചെയ്തിട്ടില്ല.

എന്നാൽ മറ്റുള്ളവരെ സഹായിക്കുന്ന കാര്യം എനിക്ക് ആരെയും ബോധിപ്പിക്കേണ്ട. ഞാൻ കൊടുത്തത് എനിക്കും അത് വാങ്ങിയവരും ഈശ്വരനും മാത്രം അക്കാര്യം അറിഞ്ഞാൽ മതി. അത് പുറത്തുപറഞ്ഞ് റീച്ച് കൂട്ടി നന്മ മരം കളിക്കാന താനില്ല. അങ്ങനെ ചെയ്താൽ കേരളത്തിലെ നന്മ മരം ഫ്രാഡുകളും ഞാനും തമ്മിൽ എന്താണ് വ്യത്യാസം. വയനാട്ടിലെ വീടിന്റെ കാര്യം ചിലർ പറയുന്നത് എൻ്റെ ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. ആദ്യം നിങ്ങൾ പിണറായി വിജയനോട് ഇക്കാര്യം ചോദിക്കണം. നാട്ടുകാരുടെ കൈയിൽ നിന്നും പിരിച്ച 750 കോടി എന്ത് ചെയ്തു എന്ന്.

ഈ തുകയിൽ നിന്ന് 400 കുടുംബങ്ങൾക് 50 ലക്ഷം വെച്ച് കൊടുത്താലും ബാക്കി 550 കോടി സർക്കാരിന് കിട്ടും. അതിന് പുറമെ 1500 വീടുകളുടെ ഓഫർ സർക്കാരിന് വന്നിട്ടുമുണ്ട്. വലിഞ്ഞു കയറി ചെന്ന് വീട് വെച്ച് കൊടുക്കാൻ ആർക്കും കഴിയില്ല അതിന് സർക്കാരിൻ്റെ അനുമതി വേണം. അവർ നമ്മളുടെ ഓഫർ സ്വീകരിക്കാൻ തയ്യാർ ആവണം.

 

 

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം