AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Film Producers association: ഇനി സിനിമയിൽ പ്രവർത്തിക്കാൻ ലഹരി ഉപയോ​ഗിക്കില്ലെന്നു സത്യവാങ്മൂലം വേണം – പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Producers' Association Mandates Anti-Drug Affidavit: ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. സിനിമ സെറ്റുകളിലെയും ചലച്ചിത്ര പ്രവർത്തകർക്കിടയിലെയും ലഹരി ഉപയോഗം അടുത്തിടെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Kerala Film Producers association: ഇനി സിനിമയിൽ പ്രവർത്തിക്കാൻ ലഹരി ഉപയോ​ഗിക്കില്ലെന്നു സത്യവാങ്മൂലം വേണം – പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Anti Drug AffidavitImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 20 Jun 2025 18:39 PM

തിരുവനന്തപുരം: സിനിമ ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിലും സിനിമ പ്രവർത്തകർ ചിത്രീകരണത്തിനിടെ താമസിക്കുന്ന സ്ഥലങ്ങളിലും ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് നിർബന്ധവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എല്ലാ സിനിമ പ്രവർത്തകർക്കും ഈ സത്യവാങ്മൂലം ബാധകമാണ്.

നടീനടന്മാരും ഇതിൽ ഉൾപ്പെടും. മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കാൻ ഇനിമുതൽ ഈ സത്യവാങ്മൂലം നിർബന്ധമാകും എന്നാണ് വിവരം. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത് ആവശ്യപ്പെട്ടിരിക്കുന്നത്. വേതനം സംബന്ധിച്ചുള്ള കരാറിനൊപ്പം ഈ സത്യവാങ്മൂലവും ഇനിമുതൽ നിർബന്ധമാക്കിയേക്കും എന്നാണ് വിവരം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചിട്ടുണ്ട്. സിനിമ സെറ്റുകളിലെയും ചലച്ചിത്ര പ്രവർത്തകർക്കിടയിലെയും ലഹരി ഉപയോഗം അടുത്തിടെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലഹരി ഉപയോഗം തടയാനുള്ള ശക്തമായ നീക്കവും ആയി നിർമ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

Also read – പ്രണയം എനിക്ക് പ്രതികാരം, ആദ്യ പ്രണയവും തന്റെ പാട്ടും തമ്മിലുള്ള ബന്ധപ്പറ്റി ​ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത് .

അമ്മയുടെ അടുത്ത ജനറൽബോഡി യോഗത്തിൽ ഈ വിഷയം ചർച്ചയാകും എന്നും മറ്റ് സിനിമാ സംഘടനകളുടെയും അഭിപ്രായം തേടുമെന്നും സൂചനകൾ ഉണ്ട്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങൾക്കെതിരെ ലഹരി ഉപയോഗം സംബന്ധിച്ച് ആരോപണങ്ങൾ ഉയരുകയും, ഇരുവരെയും ഒരു ഘട്ടത്തിൽ വ്യവസായത്തിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. കൂടാതെ, ചില സംവിധായകരും റാപ്പർമാരും ലഹരിമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായതും വാർത്തയായിരുന്നു.