Actor Meghanathan: നടൻ മേഘനാഥൻ അന്തരിച്ചു

Actor Meghanathan: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വച്ച് നടക്കും.

Actor Meghanathan: നടൻ മേഘനാഥൻ അന്തരിച്ചു

നടൻ മേഘനാഥൻ (image credits: facebook)

Updated On: 

21 Nov 2024 | 06:40 PM

കോഴിക്കോട്: പ്രമുഖ നടൻ മേഘനാഥൻ അന്തരിച്ചു. അറുപത് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഷോർണ്ണൂരിലുള്ള വീട്ടിൽ വച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്.

നിരവധി സിനിമകളിൽ അഭിനയിച്ച മേഘനാഥൻ 1983 ൽ ഇറങ്ങിയ അസ്ത്രമെന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരം​ഗത്തേക്ക് കടക്കുന്നത്. ചെങ്കോൽ, ഈ പുഴയും കടന്ന്, ഉത്തമൻ തുടങ്ങി 50ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ ചെങ്കോലിലെ കീരിക്കാടൻ സണ്ണി, ഈ പുഴയും കടന്ന് സിനിമയിലെ രഘു തുടങ്ങിയ കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ ഉണ്ട്.

Also Read-AR Rahman-Saira Banu Divorce : മഹർ മാത്രമല്ല ജീവനാംശവും റഹ്മാൻ സൈറയ്ക്ക് നൽകണം; നിർണായകമായത് സുപ്രീം കോടതിയുടെ ഈ വിധി

മലയാള സിനിമകൾക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇതിനു പുറമെ മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലാണ് മേഘനാഥൻ അവസാനമായി അഭിനയിച്ചത്. ഭാര്യ സുസ്മിത, മകൾ പാർവതി.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8: പുരുഷ കമ്മീഷന് വേണ്ടി മൂക്കിൽ ഉണ്ട വെക്കണോ മോനേ..? രാഹുൽ ഈശ്വറിനെ പരിഹസിച്ച് മോഹൻലാൽ
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്