Ouesppinte Osiyathu: ഔസേപ്പിന്റെ ഒസ്യത്ത് ഗള്‍ഫിലേക്ക്; തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

Ouseppinte Osiyathu: കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് നേടിയെടുത്ത സമ്പത്തിന്‍റെ ഉടമയും 80കാരനുമായ ഔസേപ്പിന്റെയും മൂന്ന് ആൺമക്കളുടെയും കഥ പറഞ്ഞ ചിത്രമാണ് ഔസ്യേപ്പിന്റെ ഒസ്യത്ത്. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രം ഗൾഫ് രാജ്യങ്ങളിൽ റിലീസിനൊരുങ്ങുകയാണ്.

Ouesppinte Osiyathu: ഔസേപ്പിന്റെ ഒസ്യത്ത് ഗള്‍ഫിലേക്ക്; തിയറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു

Ouseppinte Osiyathu

Published: 

12 Mar 2025 14:53 PM

വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഔസ്യേപ്പിന്റെ ഒസ്യത്ത്. ​കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടും മല്ലിട്ട് നേടിയെടുത്ത സമ്പത്തിന്‍റെ ഉടമയും 80കാരനുമായ ഔസേപ്പിന്റെയും മൂന്ന് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. മാർച്ച് 7ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.

നവാഗതനായ ശരത്ചന്ദ്രൻ ആ‍ർ.ജെ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഗള്‍ഫ് രാജ്യങ്ങളിലേക്കും ഔസേപ്പിന്റെ ഒസ്യത്ത് എത്താൻ പോകുകയാണ്. ചിത്രത്തിന്റെ ​ഗൾഫ് തിയറ്റർ ലിസ്റ്റ് പുറത്ത് വിട്ടു.

 


മെയ്ഗൂർ ഫിലിംസിന്‍റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രം ഒരുക്കിയത്. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് വിജയ രാഘവൻ അവതരിപ്പിച്ച ഔസേപ്പിന്‍റെ മക്കളായെത്തുന്നത്. ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

ഫസൽ ഹസൻ രചന നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹൻ അരവിന്ദ് കണ്ണാ ബിരനാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: അബ്രഹാം ചെറിയാൻ, എക്സി.പ്രൊഡ്യൂസേഴ്സ്: സുശീൽ തോമസ്, സ്ലീബ വർഗ്ഗീസ്, എഡിറ്റർ: ബി അജിത് കുമാർ, സംഗീതം: സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ, ബിജിഎം: അക്ഷയ് മേനോൻ, ഗായകൻ: ജിതിൻ രാജ്, സൗണ്ട് ഡിസൈൻ: വിപി മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സിൻജോ ഒറ്റത്തൈക്കൽ. ചീഫ് അസോ.ഡയറക്ടർ: കെജെ വിനയൻ, ആർട്ട്: അർക്കൻ എസ് കർമ്മ, മേക്കപ്പ്: നരസിംഹ സ്വാമി, കോസ്റ്റ്യൂം: അരുൺ മനോഹ‍ർ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതാപൻ കല്ലിയൂർ, ഡിസൈൻ ആൻഡ് പബ്ലിസിറ്റി: സ്റ്റിർഡ് ക്രിയേറ്റീവ്, ഡിഐ ഫ്യൂച്ചർ വർക്സ്, കളറിസ്റ്റ്: രാഹുൽ പുറവ് ( ഫ്യൂച്ചർ വർക്സ് ), വി എഫ് എക്സ്: അരുണ്യ മീഡിയ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, വിതരണം: സെൻട്രൽ പിക്ചേഴ്സ്, ഡിജിറ്റൽ പ്രൊമോഷൻ: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്സ്, പിആർഒ: ആതിര ദിൽജിത്ത്.

Related Stories
Actress Attack Case: 3215 ദിവസത്തെ കാത്തിരിപ്പ്, നീതിക്കായുള്ള പോരാട്ടത്തിൽ ‘ഡബ്ല്യുസിസി’യുടെ പങ്ക്….
Dileep Akhil Marar: ദിലീപിനെ ശത്രുക്കൾ പെടുത്തിയത്, അദ്ദേഹത്തിന് നഷ്ടപ്പെട്ടത് 8 വർഷങ്ങൾ! അഖിൽ മാരാർ
Bha Bha Ba Movie : ദിലീപിന്റെ “ഭ ഭ ബ” യ്ക്കും ബ്രേക്കോ? വിധി കാത്ത് സിനിമാ ജീവിതവും
Actress Assault Case: ദിലീപ് കാവ്യ വിവാഹ ശേഷം 3 മാസത്തിനുള്ളിൽ നടന്ന കൃത്യം; ഒരു സ്ത്രീ തന്ന ക്വട്ടേഷനെന്ന പൾസറിന്റെ വെളിപ്പെടുത്തൽ
Amritha Rajan: ആപ്കി നസ്രോം നെ സംഝാ’ ഇന്ത്യൻഐഡോൾ വേദിയിൽ പെയ്തിറങ്ങി… വിസ്മയ മുഹൂർത്തം തീർത്ത് ഒരു മലയാളി പെൺകുട്ടി
Actress Attack Case: ‘മഞ്ജു തെളിവുകൾ തന്നു; നടിക്കൊപ്പം നിന്നതോടെ അവരുടെ ലൈഫ് പോയി; എട്ടാം തിയ്യതിക്കുശേഷം ഞാൻ അത് പറയും’
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം