Arjun Sarja: അർജുൻ സർജ വീണ്ടും മലയാളത്തിൽ; വിരുന്ന് ഉടൻ തീയ്യേറ്ററുകളിലേക്ക്
മലയാളത്തിലും തമിഴിലും ആയാണ് ചിത്രം ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസ് ന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രം

Virunnu Movie | Credits
കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് അർജുൻ സർജയും നിക്കി ഗിൽറാണിയും ഒന്നിക്കുന്ന പുതിയ ചിത്രം വിരുന്ന് ഉടൻ തീയ്യേറ്ററുകളിലേക്ക് എത്തും. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ തീയ്യതി അണിയറ പ്രവർത്തകർ. പുറത്തിറക്കി.
ചിത്രം ആഗസ്റ്റ് 23ന് തീയേറ്ററിൽ എത്തും. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസ് ന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മിക്കുന്ന ചിത്രത്തിൽ അർജുനേയും നിക്കി ഗിൽറാണിയെയും കൂടാതെ മുകേഷ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബൈജു സന്തോഷ്,ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോനാ നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ രൂപത്തിൽ ആരംഭിച്ച് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്.
ക്ലൈമാക്സ് വരെ സസ്പെൻസ് നിലനിത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറമാന്മാർ. ഹിമഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി എന്നിവരാണ്. ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാൽ സംഗീതം നിർവ്വഹിക്കുന്നത് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവരാണ്.
പശ്ചാത്തല സംഗീതം- റോണി റാഫെൽ, എഡിറ്റർ- വി. ടി ശ്രീജിത്ത്, ആർട്ട് ഡയറക്ടർ- സഹസ് ബാല, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊഡക്ഷൻ ഡിസൈനർ- എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, രാജീവ് കുടപ്പനകുന്ന്
പ്രൊഡക്ഷൻ മാനേജർ- അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ഗാനരചന- റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, കെ.ജെ വിനയൻ, കോ- ഡയറക്ടർ- എ.യു.വി രാജ പാണ്ടിയൻ, അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്സ്- ഡി ടി എം, സൂപ്പർവിഷൻ- ലവകുശ ആക്ഷൻ- ശക്തി ശരവണൻ, കലി അർജുൻ, പി.ആര്‍.ഓ- പി.ശിവപ്രസാദ് ,സ്റ്റിൽസ്ശ്രീജിത്ത് ചെട്ടിപ്പടി,ഡിസൈൻ- ആന്റണി സ്റ്റീഫൻ എന്നിവരാണ് –