AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mallika Sukumaran: ‘സുകുവേട്ടന്‍ എസ്എഫ്‌ഐയുടെ ആളായിരുന്നു, എന്റെ മക്കള്‍ക്കും എനിക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്’

Mallika Sukumaran opens up about family: ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കരുത്. കറുത്തവാവിന്റെ അന്ന് കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കള്ളം പറഞ്ഞാലും ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. അതുകൊണ്ടാണ് പല ട്രോളുകള്‍ കാണുമ്പോഴും ചിരിച്ചിക്കുന്നതെന്നും മല്ലിക സുകുമാരന്‍

Mallika Sukumaran: ‘സുകുവേട്ടന്‍ എസ്എഫ്‌ഐയുടെ ആളായിരുന്നു, എന്റെ മക്കള്‍ക്കും എനിക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്’
മല്ലിക സുകുമാരന്‍ Image Credit source: facebook.com/sukumaran.mallika
Jayadevan AM
Jayadevan AM | Updated On: 28 Jul 2025 | 08:33 PM

നിക്കും തന്റെ മക്കള്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് നടി മല്ലിക സുകുമാരന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക സുകുമാരന്‍. ഭര്‍ത്താവ് സുകുമാരന്‍ എസ്എഫ്‌ഐയുടെ ആളായിരുന്നുവെന്നും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുമുള്ള പുസ്തകങ്ങളും അദ്ദേഹത്തിന്റെ ലൈബ്രറിയിലുണ്ടായിരുന്നെന്നും മല്ലിക വെളിപ്പെടുത്തി.

”സുകുവേട്ടന്‍ എസ്എഫ്‌ഐയുടെ ആളായിരുന്നു. എന്റെ മക്കള്‍ക്കും എനിക്കും എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ സുകുവേട്ടന്റെ ലൈബ്രറിയിലുണ്ട്”-മല്ലികയുടെ വാക്കുകള്‍.

തൊഴിലിന് വേണ്ടി അഭിനയം സ്വീകരിക്കാം. ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കരുത്. കറുത്തവാവിന്റെ അന്ന് കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കള്ളം പറഞ്ഞാലും ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും. അതുകൊണ്ടാണ് പല ട്രോളുകള്‍ കാണുമ്പോഴും ചിരിച്ചിക്കുന്നത്. ഓരോരുത്തര്‍ക്കും മനസമാധാനം കിട്ടുന്നത് ഓരോ വഴിയിലാണ്.

അച്ഛനെ പോലെയാണ് പൃഥി. പൃഥിക്ക് സുഖിപ്പിക്കല്‍ പരിപാടി അറിയില്ല. അവന്‍ ജോലി ആത്മാര്‍ത്ഥമായി ചെയ്യും. എല്ലാവരോടും ബഹുമാനമാണ്. അത് എല്ലാവര്‍ക്കും അറിയാം. എല്ലാവരെയും ചീത്ത വിളിക്കുന്നവര്‍ അവരവരുടെ കുടുംബത്തെക്കുറിച്ച് ചിന്തിക്കണമെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

സുകുവേട്ടന്‍ തന്ന ഗിഫ്റ്റ്‌

‘ഒരു തരത്തിലും കടയില്‍ പോയി സാധനം വാങ്ങാത്ത ആളാണ് സുകുവേട്ടന്‍. പൃഥിരാജിന്റെ നൂലുകെട്ട് സമയത്ത് എന്നോട് പറയാതെ അദ്ദേഹം സാരിയും ബ്ലൗസും വാങ്ങിക്കൊണ്ട് വന്നു. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല. അത് വല്ലാത്ത ഗിഫ്റ്റായി പോയി. പൃഥിയുടെ 28 കെട്ടിന് ആ സാരിയാണ് ഉടുത്തത്’-മല്ലിക സുകുമാരന്‍ ഓര്‍മകള്‍ പങ്കുവച്ചു.

Read Also: Mallika Sukumaran: ‘മോഹൻലാൽ എന്തിനാണ് ആ കുരിശെടുത്ത് തലയിൽ വെച്ചത്?’ ‘അമ്മ’യിൽ നിന്ന് മാറിയതിൽ സന്തോഷമെന്ന് മല്ലിക സുകുമാരൻ

വിഎസിനെ പോലെ വേണം പേരുകേള്‍പ്പിക്കാന്‍

വിഎസിന്റെ ചലനമറ്റ ശരീരം തൊട്ടുവണങ്ങാന്‍ എവിടെ നിന്നൊക്കെയാണ് ആള്‍ക്കാര്‍ വന്നതെന്നും, അദ്ദേഹത്തെ പോലെ വേണം പേരു കേള്‍പ്പിക്കാനെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അദ്ദേഹം രക്ഷിതാവിനെ പോലെ നില്‍ക്കുമായിരുന്നു. പാവപ്പെട്ട തൊഴിലാളികള്‍ക്കു വേണ്ടി നില്‍ക്കുമായിരുന്നു. എല്ലാവരുടെയും രക്ഷിതാവായ അദ്ദേഹത്തെ ഈശ്വരതുല്യനായാണ് പലരും കണ്ടതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.