Kalamkaval: പ്രേക്ഷകരെ ഞെട്ടിക്കാൻ മമ്മൂട്ടിയെത്തുന്നു.. ഒപ്പം വിനായകനും! കളങ്കാവൽ റിലീസ് തീയതി എത്തി
Mammootty Vinayakan Movie Kalamkaval: കഴിഞ്ഞ ദിവസമാണ് കളങ്കാവലിന്റെ സെൻസറിംഗ് പൂർത്തിയായത്. ചിത്രത്തിന് യുഎ16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്

Kalamkaval Movie Release Date
കാത്തിരിപ്പിന് വിരാമം. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി(Mammootty) വിനായകൻ(Vinayakan) കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കളങ്കാവൽ(Kalamkaval) ചിത്രത്തിന്റെ റിലീസ് തീയതി എത്തി. നവംബർ 27നാണ് ചിത്രം തീയറ്ററിൽ എത്തുക. റിലീസ് വിവരം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്ററും മമ്മൂട്ടി പുറത്തുവിട്ടു. വ്യത്യസ്ത ഭാവങ്ങളിലുള്ള വിനായകനെയും മമ്മൂട്ടിയെയും ആണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കളങ്കാവലിന്റെ സെൻസറിംഗ് പൂർത്തിയായത്. ചിത്രത്തിന് യുഎ16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
ക്രൈം ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ടീസറിന് വലിയ സ്വീകരണമാണ് പ്രേക്ഷകർ ഒരുക്കിയത്. സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു കളങ്കാവലിന്റെ ടീസർ.
മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. വേഫറർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത്. കളങ്കാവലിന്റെ തിരക്കഥ രചിച്ചത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. ദുൽഖർ സൽമാൻ(Dulquer Salman) നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രം കുറിപ്പിന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും കളങ്കാവലിന് ഉണ്ട്. മമ്മൂട്ടി കമ്പനിയുടെ(Mammootty Kampany) ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവൽ(Kalamkaval).
സിനിമയുടെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത്. മമ്മൂട്ടി(Mammootty) ഒരു ഇടവേളയ്ക്കുശേഷം തിരിച്ചുവരുന്നു എന്ന ആകാംക്ഷയും ആവേശവും ഉണ്ട് പ്രേക്ഷകർക്ക്. അതിനാൽ തന്നെ സിനിമയുടേതായി പുറത്തുവരുന്ന ഓരോ അപഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രേക്ഷകരെ ഒട്ടും തന്നെ നിരാശപ്പെടുത്തില്ല എന്ന തരത്തിൽ തന്നെയാണ് ടീസറും പോസ്റ്ററുകളും നൽകുന്ന സൂചന.