Manju Pillai: ‘ഫാമിലിയ്ക്ക് വേണ്ടി ഞാന്‍ സിനിമ പോലും വേണ്ടെന്ന് വെച്ചു; ഫാം തുടങ്ങണമെന്നത് സുജിത്തിന്റെ ആഗ്രഹമായിരുന്നു, എന്നാല്‍ ഇപ്പോള്‍…’

Manju Pillai About Sujith Vasudev: മഞ്ജു പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന കഥാപാത്രങ്ങള്‍ ആഘോഷിക്കപ്പെടുമ്പോഴും മറ്റൊരു വശത്ത് മഞ്ജുവും ഭര്‍ത്താവും ഛായാഗ്രാഹകനുമായ സുജിത്ത് വാസുദേവും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതും വാര്‍ത്തകളില്‍ ഇടം നേടി. 2000ത്തില്‍ വിവാഹിതരായ ഇരുവരും 2024ലാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

Manju Pillai: ഫാമിലിയ്ക്ക് വേണ്ടി ഞാന്‍ സിനിമ പോലും വേണ്ടെന്ന് വെച്ചു; ഫാം തുടങ്ങണമെന്നത് സുജിത്തിന്റെ ആഗ്രഹമായിരുന്നു, എന്നാല്‍ ഇപ്പോള്‍...

മഞ്ജു പിള്ള, സുജിത്ത് വാസുദേവ്‌

Published: 

10 Mar 2025 16:32 PM

അഭിനയ ജീവിതത്തിന്റെ തുടക്കക്കാലത്ത് ചെറിയ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടിയാണ് മഞ്ജു പിള്ള. എന്നാല്‍ ഒരിടയ്ക്ക് മഞ്ജു ട്രാക്ക് മാറ്റുന്നതാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. ഹോം എന്ന സിനിമയാണ് മഞ്ജുവിനെ കരിയറില്‍ തുണച്ചത്. ഹോമിലെ കുട്ടിയമ്മ എന്ന വേഷം അവതരിപ്പിച്ചതിലൂടെ മഞ്ജുവിനെ തേടി വന്നെത്തിയത് നിരവധി സിനിമകളാണ്.

മഞ്ജു പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്ന കഥാപാത്രങ്ങള്‍ ആഘോഷിക്കപ്പെടുമ്പോഴും മറ്റൊരു വശത്ത് മഞ്ജുവും ഭര്‍ത്താവും ഛായാഗ്രാഹകനുമായ സുജിത്ത് വാസുദേവും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതും വാര്‍ത്തകളില്‍ ഇടം നേടി. 2000ത്തില്‍ വിവാഹിതരായ ഇരുവരും 2024ലാണ് വിവാഹബന്ധം വേര്‍പ്പെടുത്തിയത്.

പിരിഞ്ഞെങ്കിലും മഞ്ജുവും സുജിത്തും ഇപ്പോഴും സുഹൃത്തുക്കളാണ്. മകളായ ദയയുടെ കാര്യം ഇരുവരും ചേര്‍ന്നാണ് നോക്കുന്നതും. ഇപ്പോഴിതാ സുജിത്ത് വാസുദേവിനെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് മഞ്ജു പിള്ള. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

“മകളും ഭര്‍ത്താവുമൊത്തുള്ള ജീവിതം ഞാന്‍ വളരെയേറെ ആസ്വദിച്ചിരുന്നു. അന്ന് തട്ടീം മുട്ടീം മാത്രമാണ് ചെയ്തിരുന്നത്. സിനിമകളൊന്നും തന്നെ ചെയ്തിരുന്നില്ല. ജയസൂര്യയൊക്കെ നീയൊരു ആര്‍ട്ടിസ്റ്റല്ലേ സിനിമ ചെയ്യുന്നില്ലെന്ന് പറയരുത് എന്നെല്ലാം പറഞ്ഞ് വഴക്ക് പറഞ്ഞിട്ടുണ്ട്.

ആ സമയമെല്ലാം ഞാനെന്റെ കുടുംബത്തിന് വേണ്ടിയാണ് മാറ്റിവെച്ചത്. സുജിത്തിന് വലിയ തിരക്കായിരുന്നു അന്ന്. മോളെ ജോലിക്കാരിയുടെ കയ്യില്‍ ഏല്‍പ്പിച്ച് പോകുന്നതിനോട് എനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. തട്ടീം മുട്ടീം ആകുമ്പോള്‍ അവളെ സ്‌കൂളിലാക്കിയതിന് ശേഷം പോയാല്‍ മതി. വൈകുന്നേരം തിരിച്ച് വരാനും സാധിക്കും. മാസത്തില്‍ പത്ത് ദിവസം മാത്രമായിരുന്നു ഷൂട്ടുണ്ടായിരുന്നത്.

സുജിത്ത് വലിയൊരു കലാകാരനായതിനാല്‍ അദ്ദേഹം വലിയ ഉയരങ്ങളിലെത്തണമെന്ന് ഭാര്യയെന്ന നിലയില്‍ ഞാന്‍ ആഗ്രഹിച്ചു. നല്ലൊരു ഭര്‍ത്താവാണോ നല്ലൊരു ക്യാമറാമാനാണോ എന്ന് ചോദിച്ചാല്‍ കലാകാരനാണെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. ഇപ്പോഴും അത് തന്നെ പറയും.

ഫാം തുടങ്ങണമെന്നത് സുജിത്തിന്റെ ആശയമായിരുന്നു. എനിക്ക് ടയ്‌ലറിങ് യൂണിറ്റ് തുടങ്ങാമെന്നായിരുന്നു. ഷോപ്പിന് വേണ്ട കടകളും കാര്യങ്ങളും അന്വേഷിക്കുന്നതിനിടയിലാണ് സുജിത്ത് സര്‍പ്രൈസായിട്ട് ഫാമിന്റെ കാര്യം പറയുന്നത്. ഫാമിങിനോട് എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ സുജിത്ത് അത് സ്റ്റാര്‍ട്ട് ചെയ്തു. പിന്നെ മുന്നോട്ട് കൊണ്ടുപോയത് ഞാനാണ്.

Also Read: Manju Pillai Sujith Vaasudev: ആ സിനിമ വിവാഹമോചനത്തിന് കാരണമായോ? മനസുതുറന്ന് സുജിത്ത് വാസുദേവ്‌

ഞങ്ങള്‍ പിരിഞ്ഞപ്പോഴേക്കും ഫാം നല്ല നിലയില്‍ എത്തിയിരുന്നു. അതുകൊണ്ട് എനിക്ക് നിര്‍ത്താന്‍ പറ്റില്ലായിരുന്നു. ഫാമില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ട് ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല. അതില്‍ നിന്ന് കിട്ടുന്നത് അതില്‍ തന്നെ ഇന്‍വെസ്റ്റ് ചെയ്തു. ഇപ്പോള്‍ ഒരു പാര്‍ട്ണര്‍ ഉണ്ട് ഫാമിന്. അവനാണ് കാര്യങ്ങളെല്ലാം നോക്കുന്നത്,” മഞ്ജു പിള്ള പറയുന്നു.

Related Stories
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
Fanatics : ഏഷ്യൻ ടെലിവിഷൻ അവാർഡ്സിൽ ചരിത്രമെഴുതി ‘ഫനാറ്റിക്സ്’; മികച്ച ഡോക്യുമെൻ്ററി പുരസ്‌കാരം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും