Manju Warrier: ദിലീപിനൊപ്പം ഇനി അഭിനയിക്കുമോ? മഞ്ജു വാര്യര്‍ നൽകിയ മറുപടി ഇങ്ങനെ! വീണ്ടും ചർച്ചയായി പഴയ അഭിമുഖം

Manju Warrier On Dileep: ഒരു അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദിലീപിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു വാര്യർ പറയുന്ന വാക്കുകളാണ് ചർച്ചയാകുന്നത്.

Manju Warrier: ദിലീപിനൊപ്പം ഇനി അഭിനയിക്കുമോ? മഞ്ജു വാര്യര്‍ നൽകിയ മറുപടി ഇങ്ങനെ! വീണ്ടും ചർച്ചയായി പഴയ അഭിമുഖം

Dileep Manju

Published: 

16 Mar 2025 13:49 PM

ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളായിരുന്നു നടൻ ദിലീപും നടി മഞ്ജു വാര്യരും. സിനിമയിലെ ഒരുകാലത്തെ താരജോഡികളായ ഇരുവരുടെയും ആ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരുവരുടെയും വിവാ​ഹമോചന വാർത്ത ആരാധകരുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുത്തുകയായിരുന്നു. പ്രണയിച്ച് വിവാഹിതരായ ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ആരാധകർ വളരെ ദുഖത്തോടെയായിരുന്നു ഉൾക്കൊണ്ടത്. വേർപിരിഞ്ഞ പത്ത് വർഷത്തിലധികമായെങ്കിലും ഇന്നും ഇത് വലിയ രീതിയിൽ ചർച്ചയാകാറുണ്ട്.

ഇതുവരെ രണ്ട് പേരും വിവാഹമോചനത്തിന്റെ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ ജീവിത്തത്തെ കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്നായിരുന്നു മഞ്ജു വാര്യരുടെ അഭിപ്രായം. വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത താര വേർപിരിയലിനു ശേഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം വരവിൽ മഞ്ജുവിന് മികച്ച സ്വീകാര്യതെയാണ് ലഭിച്ചത്. പിന്നീട് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് താരം എത്തി.

Also Read:‘ചെകുത്താന്റെ വരവിന് സമയമറിയിച്ച് എമ്പുരാൻ; ആദ്യ പ്രദർശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതാ

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദിലീപിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മഞ്ജു വാര്യർ പറയുന്ന വാക്കുകളാണ് ചർച്ചയാകുന്നത്. ‘ കഴിഞ്ഞ ഒരു അഭിമുഖത്തിൽ ദിലീപേട്ടൻ പറഞ്ഞു ചേച്ചിയുടെ കൂടെ അഭിനയിക്കാൻ… ‘ എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും വേണ്ട, സാരമില്ല അതേക്കുറിച്ച് സംസാരിക്കേണ്ട, ‘ എന്നാണ് മഞ്ജു പറയുന്നത്. വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് വരുന്നത്. മനസ്സിലുള്ള കാര്യമാണ് മഞ്ജു പറഞ്ഞത് എന്നാണ് മിക്ക കമന്റുകളും.

അതേസമയം ഇതിനു മുൻപ് ദിലീപ് നൽകിയ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യരിനൊപ്പം അഭിനയിക്കാൻ ഇനിയൊരു അവസരം വന്നാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ‘ ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണെങ്കിൽ അഭിനയിക്കുന്നതിൽ എന്താണ് പ്രശ്നം. ഞാനും മഞ്ജുവും തമ്മിൽ അതിനുള്ള ശത്രുത ഒന്നുമില്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ. അപ്പോൾ ആലോചിക്കാം, എന്നാണ് ദിലീപ് പറഞ്ഞത്.

Related Stories
Kalamkaval Box Office: കളങ്കാവൽ 70 കോടിയിലേക്ക്; തീയറ്ററിൽ പിടിക്കാനാളില്ലാതെ കുതിച്ച് സ്റ്റാൻലി ദാസ്
Akhil Viswanath: അപ്രതീക്ഷിതമായി വിടവാങ്ങി അഖില്‍ വിശ്വനാഥ്; നെഞ്ചുലഞ്ഞ് സുഹൃത്തുക്കളും സിനിമാലോകവും
Dileep: തലക്ക് അടികിട്ടിയ അവസ്ഥ, നടൻ ആണെന്ന് പോലും മറന്നു പോയി ഞാൻ! കുറ്റവിമുക്തനായതിനു പിന്നാലെ ദിലീപ്
Methil Devika: ‘ഇപ്പോള്‍ തോന്നുന്നു, അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന്, കുറ്റബോധമുണ്ട്!’ ‘തുടരും’ ഒഴിവാക്കാന്‍ കാരണം…: മേതില്‍ ദേവിക
Actress Assault Case: ‘‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു!’’ വിമർശനവുമായി ജുവൽ മേരി
Actress Radhika Radhakrishnan: അത് പൊളിച്ചു! അഭിമാനകരമായ നേട്ടവുമായി അപ്പനിലെ ഷീല
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ