Mohanlal: ‘ഇഷ്ടം തോന്നിയ ഒരാൾ ഡോക്ടർ സണ്ണിയാണ്, എന്നാൽ ഏറ്റവും പ്രിയപ്പെട്ടത് ആ കഥാപാത്രം’; മോഹൻലാൽ
Mohanlal's favourite character: മോഹൻലാലിന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമേതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഒരുപക്ഷേ, ആരാധകർക്ക് കഴിയണമെന്നില്ല. കാരണം, ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ഞെട്ടിക്കുകയാണ്. എന്നാൽ തനിക്ക് ഏറെ ഇഷ്ടം തോന്നിയ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
മലയാളികളുടെ അഭിനയ ചക്രവർത്തിയാണ് മോഹൻലാൽ. നാല് പതിറ്റാണ്ടുകളായി സിനിമാ രംഗത്ത് സജീവമായ ലാലേട്ടന്റെ കഥാപാത്രങ്ങളെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്, കഥാപാത്രങ്ങളുടെ ഡയലോഗുകൾ പോലും മനപാഠമാണ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മോഹൻലാലിന്റെ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമേതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ഒരുപക്ഷേ, ആരാധകർക്ക് കഴിയണമെന്നില്ല. കാരണം, ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം ഞെട്ടിക്കുകയാണ്. എന്നാൽ തനിക്ക് ഏറെ ഇഷ്ടം തോന്നിയ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
2015ൽ സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച ആവുന്നത്. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി, കിരീടത്തിലെ സേതുമാധവൻ, ദൃശ്യം, വാനപ്രസ്ഥം എന്നിവയിലെ കഥാപാത്രങ്ങൾ എന്നിവയോടെല്ലാം ഇഷ്ടമുണ്ടെന്ന് താരം പറയുന്നു. എന്നാൽ തനിക്ക് ഏറെ പ്രിയപ്പെട്ടത് ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങളാണെന്ന് മോഹൻലാൽ പറയുന്നു.
‘ഇഷ്ടം തോന്നിയ ഒരാൾ മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയാണ്. വളരെ വിചിത്രനായ ഒരാൾ. പിന്നെ കിരീടത്തിലെ സേതുമാധവൻ. അതുപോലെ ഉള്ള കഥാപാത്രങ്ങളെ പിന്നിടും അവതരിപ്പിക്കാം, എന്നാൽ കാണുന്നവർക്ക് കൂടി ഇഷ്ടമായ കഥാപാത്രങ്ങളോട് നമുക്കും പ്രത്യേക ഇഷ്ടമുണ്ടാവും.
ദൃശ്യം, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ, അങ്ങനെ ഇഷ്ടമുള്ളവ വേറെയുമുണ്ട്. എന്നാൽ ഇനിയും വരാനിരിക്കുന്ന കഥാപാത്രം ആണ് എനിക്ക് പ്രിയപ്പെട്ട കഥാപാത്രം. അങ്ങനെ വലിയ സാധ്യതകളുള്ള, വെല്ലുവിളി ഉയർത്തുന്ന പല കഥാപാത്രങ്ങളെയും കുറിച്ച് പലരും പറയുന്നുണ്ട്. അതിനെ കുറിച്ച് കേൾക്കുമ്പോൾ എക്സൈറ്റ്മെന്റുണ്ട്’ മോഹൻലാൽ പറയുന്നു.