Thudarum Boxoffice: ‘കൂടെ നിന്നതിന് നന്ദി’; 200 കോടിയും കടന്ന് ‘തുടരും’ യാത്ര തുടരുന്നു
Thudarum in 200 Crore Club,: തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത്. 'എമ്പുരാന്‍' ആണ് 200 കോടി നേട്ടം സ്വന്തമാക്കിയ മറ്റൊരു മോഹൻലാൽ ചിത്രം.
തരുൺ മൂർത്തി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രം ‘തുടരും’ 200 കോടി ക്ലബ്ബിൽ. സംവിധായകൻ തരുൺ മൂർത്തിയും മോഹൻലാലും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച് വെറും 17 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത്. ‘എമ്പുരാന്‍’ ആണ് 200 കോടി നേട്ടം സ്വന്തമാക്കിയ മറ്റൊരു മോഹൻലാൽ ചിത്രം.
“ചില യാത്രകൾക്ക് വേണ്ടത് ആരവങ്ങളല്ല, മുന്നോട്ട് കൊണ്ടു പോകാനുള്ള മനസാണ്. കേരളത്തിലെ ബോക്‌സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തു കൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ‘തുടരും’ സ്ഥാനം കണ്ടെത്തി. എല്ലാ സ്നേഹത്തിനും നന്ദി”, എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. “അതെ..ഇത് ഔദ്യോഗികമാണ്” എന്ന് 200 കോടി പോസ്റ്റർ പങ്കുവെച്ച് തരുൺ മൂർത്തിയും കുറിച്ചു.
തരുൺ മൂർത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: ‘പ്രേമത്തിൽ വിനയ് ഫോർട്ട് ചെയ്ത വേഷം ഞാൻ ഒഴിവാക്കിയതാണ്’; കാരണം പറഞ്ഞ് ചെമ്പൻ വിനോദ്
പ്രഖ്യാപനം വന്നതുമുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണെങ്കിലും വലിയ ഹൈപ്പുകൾ ഒന്നുമില്ലാതെയായിരുന്നു ‘തുടരും’ സിനിമയുടെ വരവ്. എന്നാൽ, പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റാൻ ചിത്രത്തിന് സാധിച്ചു. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ബിഗ് സ്‌ക്രീനിൽ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഏപ്രിൽ 25ന് ചിത്രം തീയറ്ററുകളിൽ എത്തിയപ്പോൾ ആരാധകർ പറഞ്ഞത് ഒന്ന് മാത്രം, ‘ഞങ്ങളുടെ പഴയ ലാലേട്ടൻ തിരിച്ചെത്തി’.
ആദ്യ ഷോ മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം പിന്നീട് കുതിച്ചുയരുകയായിരുന്നു. ആദ്യ ദിനം ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 5.25 കോടി രൂപ ആയിരുന്നു. തുടർന്ന് പത്ത് ദിവസത്തില്‍ 100 കോടി ക്ലബ്ബിലും ഇടം നേടി. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് 90.35 കോടിയാണ്. രുണ്‍ മൂര്‍ത്തിയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമിച്ചത് രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ്. മോഹൻലാൽ, ശോഭന എന്നിവർക്ക് പുറമെ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, പ്രകാശ് വർമ്മ, അരവിന്ദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.