Kerala Crime Files: ‘മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകളിലേക്ക് എത്തിപ്പെടാന്‍ പോലും എളുപ്പവഴികളുണ്ട്’
Arjun Radhakrishnan About Malayala Cinema: ഇപ്പോള്‍ കേരള ക്രൈം ഫൈല്‍സ് എന്ന സീരീസിന്റെ ഭാഗമായ സന്തോഷത്തിലാണ് താരം. കേരള ക്രൈം ഫൈല്‍സ് സീസണ്‍ ടു കഴിഞ്ഞ ദിവസമാണ് ജിയോ ഹോട്‌സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിച്ചത്. എസ് ഐ നോബിള്‍ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ ക്രൈം ഫൈല്‍സില്‍ അവതരിപ്പിച്ചത്.

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍. പട എന്ന സിനിമയിലൂടെയാണ് അര്‍ജുന്‍ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡില്‍ അര്‍ജുന്‍ അവതരിപ്പിച്ച വില്ലന്‍ വേഷം ശ്രദ്ധ നേടി.
ഇപ്പോള്‍ കേരള ക്രൈം ഫൈല്‍സ് എന്ന സീരീസിന്റെ ഭാഗമായ സന്തോഷത്തിലാണ് താരം. കേരള ക്രൈം ഫൈല്‍സ് സീസണ്‍ ടു കഴിഞ്ഞ ദിവസമാണ് ജിയോ ഹോട്‌സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിച്ചത്. എസ് ഐ നോബിള്‍ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ ക്രൈം ഫൈല്‍സില്‍ അവതരിപ്പിച്ചത്.
മലയാള സിനിമ കുറച്ചുകൂടി ആക്‌സസിബിള്‍ ആണെന്ന് പറയുകയാണിപ്പോള്‍ അര്‍ജുന്‍. പുതിയ താരങ്ങളെ വരവേല്‍ക്കാന്‍ മലയാളം സിനിമ വ്യവസായം ഒരു മടിയും കാണിക്കുന്നില്ലെന്ന് ക്യു സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറയുന്നു.




സിനിമ ഇന്‍ഡസ്ട്രിയിലേക്ക് കയറിപ്പറ്റുക എന്നത് എവിടെയാണെങ്കിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് മലയാളം കുറച്ചുകൂടി ആക്‌സസിബിളാണ്. എട്ട് വര്‍ഷത്തോളം താന്‍ മുംബൈയിലായിരുന്നു താമസം. അതുകൊണ്ട് തന്നെയാണ് മലയാളം മികച്ചതാണെന്ന് പറയുന്നതെന്ന് അര്‍ജുന്‍ പറഞ്ഞു.
ഇവിടെ ഒരു സെറ്റില്‍ പോയി സംവിധായകനെ കാണാനോ, ഏതെങ്കിലും സൂപ്പര്‍ സ്റ്റാറിലേക്ക് എത്തിപ്പെടാനോ എളുപ്പമുള്ള വഴിയുണ്ട്. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രികളില്‍ അങ്ങനെയല്ല. മലയാളത്തില്‍ ഹയറാര്‍ക്കികള്‍ കുറവാണ്. പുതിയ ടാലന്റുകളെ വരവേല്‍ക്കാനും അവസരം നല്‍കാനും യാതൊരു മടിയുമില്ലാത്ത സ്ഥലമാണ് മലയാള സിനിമ.
പടയില്‍ അഭിനയിക്കുമ്പോള്‍ വലിയ ചലഞ്ച് തന്നെ നേരിട്ടിരുന്നു. തന്നോടൊപ്പം അഭിനയിക്കുന്നത് മലയാളത്തിലെ ഏറ്റവും മികച്ച ആര്‍ട്ടിസ്റ്റുകളാണ്. സിനിമയില്‍ ആണെങ്കില്‍ സിങ്ക് സൗണ്ടുമാണ്. തനിക്ക് മലയാളം അറിയില്ല. സംവിധായകന്‍ കമല്‍ ഓരോ ദിവസവും ഓരോ പുതിയ ഡയലോഗുകള്‍ കൊണ്ടുവരും.
ഒരു ദിവസം അദ്ദേഹമെത്തിയത് ഒരു നെടുനീളന്‍ മോണോലോഗുമായിട്ടാണ്. അത് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഇതൊക്കെ ഓരോ പാഠങ്ങളാണെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.