Movie Strike: ‘താരങ്ങൾ പ്രതിഫലം കുറയ്ക്കണം’; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ

Movie Strike To Begin In Kerala: സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കുന്നു. താരങ്ങൾ ഉയർന്ന പ്രതിഫലം കുറയ്ക്കണമെന്നും ജിഎസ്ടിയ്ക്ക് ഒപ്പമുള്ള വിനോദനികുതി പിൻവലിക്കണമെന്നും ആവശ്യങ്ങളുന്നയിച്ചാണ് വരുന്ന ജൂൺ ഒന്ന് മുതൽ സമരം ആരംഭിക്കുക.

Movie Strike: താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ

പ്രതീകാത്മക ചിത്രം

Published: 

06 Feb 2025 19:35 PM

സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ. വരുന്ന ജൂൺ ഒന്ന് മുതൽ സമരം ആരംഭിക്കാനാണ് സിനിമാസംഘടനകളുടെ സംയുക്ത യോഗത്തിൽ തീരുമാനമായത്. താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും ജിഎസ്ടിയ്ക്ക് ഒപ്പമുള്ള വിനോദനികുതി പിൻവലിക്കണമെന്നും ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുക.

സിനിമയിലെ എല്ലാ മേഖലകളിലും പ്രവർത്തിക്കുന്ന സംഘടനകൾ യോഗത്തിൽ പങ്കെടുത്തു. ജൂൺ ഒന്ന് മുതൽ സംസ്ഥാനത്തെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാനാണ് ഈ യോഗത്തിൽ തീരുമാനമായത്. സിനിമാ നിർമ്മാണം പ്രതിസന്ധിയിലായിട്ടും താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാവുന്നില്ല എന്ന് സംഘടനകൾ ആരോപിക്കുന്നു. വിനോദനികുതിയിൽ ഇളവനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. ഇതോടെയാണ് സമരതീരുമാനമെന്ന് സംഘടനകൾ അറിയിച്ചു. അഭിനേതാക്കൾ ഉയർന്ന പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമാ നിർമ്മാണം നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാവുമെന്ന് നേരത്തെ തന്നെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പിന്നീട് ചർച്ചകളൊന്നും നടന്നില്ല.

Also Read: Thudarum Release Date: തുടരും റിലീസ് തീയതി തീരുമാനമായെന്ന് അഭ്യൂഹം; ‘പഴയ ലാലേട്ടനെ’ കാണാൻ കാത്തിരിക്കണം

നേരത്തെ, കൊവിഡ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ചലച്ചിത്ര മേഖല പ്രതിസന്ധിയിലായിരുന്നു. ലോകമെങ്ങും കൊവിഡ് പടർന്നുപിടിച്ചതോടെ സംസ്ഥാനത്തെ ചലച്ചിത്ര മേഖലയും പ്രതിസന്ധിയിലായി. ഏറെക്കാലം തീയറ്ററുകൾ അടഞ്ഞുകിടന്നത് തീയറ്റർ ഉടമകൾക്കും നിർമ്മാതാക്കൾക്കുമൊക്കെ തിരിച്ചടിയായിരുന്നു. ഈ സമയത്ത് സിനിമകൾ ഒടിടിയിൽ റിലീസായിത്തുടങ്ങിയതോടെ മലയാള സിനിമയ്ക്ക് ഇന്ത്യ മുഴുവൻ ആരാധകരായി. കൊവിഡിന് ശേഷമാണ് മലയാള സിനിമ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എങ്കിലും സാമ്പത്തികമായി കൊവിഡ് കാലം മലയാള സിനിമാമേഖലയ്ക്ക് തിരിച്ചടിയായിരുന്നു. അതിന് ശേഷം മലയാള സിനിമയിൽ അടുത്ത പ്രതിസന്ധിയുണ്ടായിരിക്കുകയാണ്.

സമീപകാലത്ത് മലയാള സിനിമ മികച്ച പ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ ഹിറ്റുകളായി. തീയറ്ററിൽ നിന്ന് പണം വാരിയ സിനിമകൾ നിരൂപകർക്കിടയിലും ശ്രദ്ധിക്കപ്പെട്ടു. പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ ദക്ഷിണേന്ത്യൻ മാർക്കറ്റുകളിലും നേട്ടമുണ്ടാക്കി. ഈ വർഷം ഇതുവരെയുള്ള റിപ്പോർട്ടുകളും മികച്ചതാണ്. രേഖാചിത്രം, പൊന്മാൻ തുടങ്ങിയ സിനിമകൾ ഈ വർഷം നേട്ടമുണ്ടാക്കിയ ചിത്രങ്ങളാണ്. എമ്പുരാൻ, നരിവേട്ട, ആലപ്പുഴ ജിംഖാന, ബസൂക്ക, ഡിറ്റക്ടീവ് ഉജ്ജ്വലൻ, ഒറ്റക്കൊമ്പൻ തുടങ്ങി വിവിധ സിനിമകളാണ് ഇനി തീയറ്ററുകളിലെത്താനുള്ളത്. ജൂൺ മാസത്തിൽ ഇടി മഴ കാറ്റ്, പതിമൂന്നാം രാത്രി തുടങ്ങിയ സിനിമകൾ റിലീസാവാനുണ്ട്. ഈ സിനിമകളുടെയൊക്കെ റിലീസാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്