Manoj K Jayan: എന്റെ സ്വപ്‌നങ്ങളെയെല്ലാം ആ സിനിമ തകര്‍ത്തു: മനോജ് കെ ജയന്‍
Manoj K Jayan About Perumthachan: വില്ലനായും സഹനടനായുമെല്ലാം വേഷമിട്ട മനോജ് കെ ജയന്‍ മൂന്ന് തവണ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ് തുടങ്ങിയ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

1987ല്‍ പുറത്തിറങ്ങിയ എന്റെ സോണിയ എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് മനോജ് കെ ജയന്‍ സിനിമാജീവിതം ആരംഭിക്കുന്നത്. പിന്നീട് മാമലകള്‍പ്പുറം എന്ന സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്തിരുന്നുവെങ്കിലും അത് പുറത്തിറങ്ങിയില്ല. എന്നാല്‍ 1990ല്‍ റിലീസായ പെരുന്തച്ചന്‍ മനോജ് കെ ജയന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
വില്ലനായും സഹനടനായുമെല്ലാം വേഷമിട്ട മനോജ് കെ ജയന്‍ മൂന്ന് തവണ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുഗ് തുടങ്ങിയ ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
സിനിമയിലേക്കുള്ള തന്റെ പ്രവേശത്തെ കുറിച്ചും ലഭിച്ചിരുന്ന വേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ് മനോജ് കെ ജയന്‍. മനോജ് കെ ജയന്‍ എന്ന നടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു പെരുന്തച്ചന്‍. ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മനോജ് സംസാരിക്കുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.




കുമിളകള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ തനിക്ക് ലഭിച്ച മൂന്നാമത്തെ സിനിമയാണ് എംടി വാസുദേവന്‍ നായരുടെ പെരുന്തച്ചന്‍ എന്നാണ് മനോജ് ജെ ജയന്‍ പറയുന്നത്. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ച അസൂയാവഹമായ അംഗീകാരമായിരുന്നു പെരുന്തച്ചനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൊമാന്റിക് ചിത്രങ്ങളില്‍ നായകവേഷം പാട്ടുപാടി അഭിനയിക്കാന്‍ സാധിക്കുക എന്നിങ്ങനെ ഒരു സിനിമാ നടന്‍ എന്നുണ്ടായിരുന്ന സ്വപ്‌നങ്ങളെയെല്ലാം പെരുന്തച്ചന്‍ അട്ടിമറിച്ചുവെന്നാണ് മനോജ് പറയുന്നത്.
എല്ലാ കാലത്തും രണ്ട് തരം സിനിമകളിലും താന്‍ അഭിനയിച്ചിട്ടുണ്ട്. പരിണയം ചെയ്യുന്ന സമയത്തായിരുന്നു മറുവശത്ത് പക്കാ കൊമേഴ്ഷ്യല്‍ സിനിമയായ വളയം ചെയ്തത്. ഇതെല്ലാം ദൈവാനുഗ്രഹത്താല്‍ തന്നെ തേടി വന്ന സിനിമകളാണ്. ഷാജി കൈലാസിന്റെ അസുരവംശം, ഹരിദാസിന്റെ കണ്ണൂര്‍ തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചുവെന്ന് നടന്‍ പറഞ്ഞു.