Mammootty: ‘എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? സിനിമയില്‍ എടുക്കുമോ’? മമ്മൂട്ടി പൊട്ടികരഞ്ഞതിനെ കുറിച്ച് മുകേഷ്

Mukesh recalls an incident with Mammootty: എഴുന്നേറ്റ മമ്മൂക്ക പൊട്ടി കരയുകയാണ്. എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? എന്നെ സിനിമയില്‍ എടുക്കുമോടാ? എന്റെ മുഖം പോയെടാ എന്ന് പറഞ്ഞാണ് പൊട്ടിക്കരയുന്നതെന്നും മുകേഷ് ചിരിയോടെ പറയുന്നു.

Mammootty: എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? സിനിമയില്‍ എടുക്കുമോ? മമ്മൂട്ടി പൊട്ടികരഞ്ഞതിനെ കുറിച്ച് മുകേഷ്

മമ്മൂട്ടി, മുകേഷ്

Published: 

31 Mar 2025 | 04:07 PM

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുകേഷ്. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് മുന്നിലെത്തിയ താരമാണ് മുകേഷ്. ചിരിപ്പിച്ചും കരയിപ്പിച്ചും സിനിമകളിൽ നിറഞ്ഞ് നിന്ന് പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിനു സാധിച്ചു. മലയാളത്തിലെ മിക്ക നടന്മാർക്കൊപ്പം അഭിനയിച്ച താരം ഇവരെക്കുറിച്ചുള്ള കഥകൾ പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരിക്കൽ മമ്മൂട്ടിയെകുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

മമ്മൂട്ടിയും മുകേഷും ഒരേസമയത്ത് അഭിനയത്തിലേക്ക് എത്തിയവരാണ്. അതുകൊണ്ട് തന്നെ ഇരവരുടെ ഇടയിലും നല്ല ആഴത്തിലുള്ള സൗഹൃദമുണ്ട്. അത്തരത്തിലുള്ള ഒരു സംഭവമാണ് മുകേഷ് പങ്കുവയ്ക്കുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയുടെ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്.

കൊല്ലത്തുള്ള തന്റെ ഒരു സുഹൃത്ത് ഭ​ദ്രൻ ബുള്ളറ്റിലാണ് ലൊക്കേഷനില്‍ വരുന്നത്. ഇത് കണ്ടാൽ മമ്മൂക്കയ്ക്ക് ഒരു റൗണ്ട് അടിക്കണമെന്നാണ് മുകേഷ് പറയുന്നത്. കാറാണെങ്കിലും ബൈക്ക് ആണെങ്കിലും അല്‍പ്പം സ്പീഡാണ് മമ്മൂട്ടിക്ക് എന്നാണ് മുകേഷ് പറയുന്നത്. ഒരിക്കൽ തന്നെകൂടി വിളിച്ചപ്പോൾ മമ്മൂക്കയ്ക്ക് നല്ലത് പോലെ ഓടിക്കാനൊക്കെ അറിയുമോ എന്ന് താൻ ചോദിച്ചു. ഇത് ഓടിക്കാന്‍ അറിയാവുന്നത് കൊണ്ടാണ് മേള എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ കെജി ജോര്‍ജ് വിളിച്ചത്, താൻ ധൈര്യമായിട്ട് കേറിക്കോ എന്ന് മമ്മൂക്ക പറഞ്ഞുവെന്നാണ് മുകേഷ് പറയുന്നത്.

Also Read:‘നേരിട്ട് അഭിപ്രായം പറയാൻ ധൈര്യം ഇല്ലാത്തവർ ഒളിച്ചിരുന്നു കല്ലെറിയുന്നു; എമ്പുരാൻ വിവാദത്തിൽ ആസിഫ് അലി

അങ്ങനെ ഒരു ദിവസം റൗണ്ട് അടിച്ചു. പിറ്റെ ദിവസം രണ്ട് റൗണ്ട് അടിച്ചുവെന്നും എന്നാൽ മൂന്നാമത്തെ ദിവസം ഒരു വളവ് തിരിഞ്ഞപ്പോല്‍ സൈക്കിളുകാരനായുമായി കൂട്ടിയിടിച്ച് താഴെ വീണുവെന്നാണ് മുകേഷ് പറയുന്നത്. റോഡ് പണി നടക്കുന്നതിനാൽ മെറ്റലും ചരലുമുണ്ടായിരുന്നു. ചരലിന് പുറത്ത് കയറി സ്‌കിഡ് ചെയ്ത് വീണതാണെന്നാണ് മമ്മൂട്ടി തിരുത്തുന്നത്. മുഖമടിച്ചാണ് വീണതെന്നും മമ്മൂട്ടി പറയുന്നുണ്ട്.

മമ്മൂക്കയുടെ മുഖത്ത് അല്പം മുറിഞ്ഞിരുന്നുവെന്ന് മുകേഷ് പറഞ്ഞപ്പോൾ‌ ചെറുതൊന്നുമല്ല മുഖത്തിന്റെ ഒരു സൈഡ് പോയി എന്നാണ് മമ്മൂട്ടി പറയുന്നത്. എഴുന്നേറ്റ മമ്മൂക്ക പൊട്ടി കരയുകയാണ്. എനിക്ക് ഇനി അഭിനയിക്കാന്‍ പറ്റുമോടാ? എന്നെ സിനിമയില്‍ എടുക്കുമോടാ? എന്റെ മുഖം പോയെടാ എന്ന് പറഞ്ഞാണ് പൊട്ടിക്കരയുന്നതെന്നും മുകേഷ് ചിരിയോടെ പറയുന്നു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്