Murali Gopy: ‘എഐ അല്ല, സിനിമയ്ക്ക് വെല്ലുവിളി മറ്റൊന്ന്’; മുരളി ഗോപി

Murali Gopy: ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒട്ടും അഭികാമ്യമല്ലാത്ത മൂന്നു കാര്യങ്ങള്‍ ഏതെന്നു ചോദിച്ചാല്‍. സെന്‍സര്‍ഷിപ്പ്, സെന്‍സര്‍ഷിപ്പ്, സെന്‍സര്‍ഷിപ്പ് എന്നാണ് മറുപടിയെന്ന് മുരളി ഗോപി പറയുന്നു.

Murali Gopy: എഐ അല്ല, സിനിമയ്ക്ക് വെല്ലുവിളി മറ്റൊന്ന്; മുരളി ഗോപി

മുരളി ഗോപി

Updated On: 

20 Jul 2025 19:01 PM

ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് എത്തിയ താരമാണ് മുരളി ​ഗോപി. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്തു. തിരക്കഥയിലൂടെ കൃത്യമായ രാഷ്ട്രീയം പറയാനും മുരളി ഗോപി ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ, സിനിമകളെ ബാധിക്കുന്ന വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ജനാധിപത്യ രാജ്യത്ത് അഭികാമ്യമല്ലാത്ത കാര്യമാണ് സെന്‍സര്‍ഷിപ്പ് എന്ന് താരം പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുരളി ഗോപി.

ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഒട്ടും അഭികാമ്യമല്ലാത്ത മൂന്നു കാര്യങ്ങള്‍ ഏതെന്നു ചോദിച്ചാല്‍. സെന്‍സര്‍ഷിപ്പ്, സെന്‍സര്‍ഷിപ്പ്, സെന്‍സര്‍ഷിപ്പ് എന്നാണ് മറുപടിയെന്ന് മുരളി ഗോപി പറയുന്നു. കൂടാതെ എഐയുടെ ഭീഷണി സിനിമയെ ഉടനെ ബാധിക്കില്ലെന്നും സിനിമയ്ക്ക് ഭീഷണി മറ്റൊന്നാണെന്നും അദ്ദേഹം പറയുന്നു.

ALSO READ: ‘ഇന്നലെ സന്ധ്യയോടുകൂടിയാണ് അമ്മ എന്നെ പ്രസവിച്ചത് എന്ന് അയാളോട് പറയേണ്ടി വന്നു’

എഐ ഇപ്പോഴും സിനിമയ്ക്ക് ഒരു ഭീഷണി ആയിട്ടില്ല. മാത്രവുമല്ല മനുഷ്യന്റെയുള്ളിലെ സര്‍ഗാത്മകതയുടെ ഒരു ദുര്‍ബലനായ ആജ്ഞാനുവര്‍ത്തിയോ സഹായിയോ ആയി നിലകൊള്ളാനേ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തേക്കെങ്കിലും സിനിമാ മേഖലയില്‍ അതിന് സാധിക്കൂ.

ഗെയ്മിങ് ഇന്‍ഡസ്ട്രിയില്‍ നിന്നാണ് സിനിമ സമീപ ഭാവിയില്‍ നേരിടാന്‍ സാധ്യതയുള്ള ഏറ്റവും വലിയ ഭീഷണി എന്ന് തോന്നുന്നു. ഇന്ററാക്ടീവ് ഗെയ്മിങ് സിനിമയക്ക് നേരെ പ്രകടമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സമാധാനപരമായ സഹവാസം ഈ രണ്ട് ഇന്‍ഡസ്ട്രികള്‍ക്കുമിടയില്‍ ഉണ്ടാകുമോ എന്ന് കണ്ടറിയേണ്ടയിരിക്കുന്നു. ഈ ദശാബ്ദത്തിന്റെ അന്ത്യം മറ്റു പല മേഖലകള്‍ക്കും എന്ന പോലെ സിനിമയ്ക്കും നിര്‍ണായകമാണെന്നു തോന്നുന്നു’ മുരളി ഗോപി പറയുന്നു.

Related Stories
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ