Gopi Sundar: ‘ഇവളാണു എന്റെ കല്യാണി കുട്ടി’; വിമർശകർക്ക് മുഖമടച്ച് മറുപടിയുമായി ഗോപി സുന്ദർ
Gopi Sundar: നാടൻ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഇവളാണ് എന്റെ കല്യാണിക്കുട്ടി’ എന്നു പറഞ്ഞാണ് ഗോപി സുന്ദർ നായയെ പരിചയപ്പെടുത്തിയത്.
ചുരുങ്ങിയ നേരം കൊണ്ട് സൂപ്പർ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച് മലയാളി മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് ഗോപി സുന്ദർ. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും ഹിറ്റുകൾ സമ്മാനിക്കാൻ താരത്തിനു സാധിച്ചു. എന്നാലും പലപ്പോഴും പല വിമർശനങ്ങളും വിവാദങ്ങളും താരത്തിനെ തേടി എത്താറുണ്ട്. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന പല പോസ്റ്റുകളും വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങളിലേക്ക് നീങ്ങാറുണ്ട്. സ്ത്രി സുഹൃത്തുക്കൾക്കൊപ്പം പങ്കുവയക്കുന്ന ചിത്രങ്ങൾ എല്ലം ഇത്തരത്തിൽ ചർച്ചയാകാറുണ്ട്. അമൃത സുരേഷുമായുള്ള ബന്ധം വേർപിരിഞ്ഞതിനു പിന്നാലെയാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്.
ഇപ്പോഴിതാ താരം പുതിയതായി പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചായിരിക്കുന്നത്. താരത്തിനെയും താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെയും വിമർശിക്കുന്നവർക്ക് ചുട്ട മറുപടിയുമായാണ് താരം പോസ്റ്റ് പങ്കുവച്ചത്. നാടൻ വളർത്തു നായയ്ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘ഇവളാണ് എന്റെ കല്യാണിക്കുട്ടി’ എന്നു പറഞ്ഞാണ് ഗോപി സുന്ദർ നായയെ പരിചയപ്പെടുത്തിയത്. ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികൾക്കും നന്ദി, ഇവൾ എന്റെ കല്യാണിക്കുട്ടി എന്ന് കുറിച്ചാണ് ഗോപി സുന്ദർ ഫോട്ടോ പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് ചിത്രത്തിനു കമന്റുമായി എത്തുന്നത്.
ബൈ ദുബായ് കൂടെയുള്ളത് പുതിയ ആളാണോ?? എന്നായിരുന്നു ഒരാളുടെ കമന്റ് ഇതിന് അതെ ഇത് നിങ്ങളുടെ ബന്ധുവാണ് എന്നാണ് ഗോപി സുന്ദർ മറുപടി നൽകിയത്. സത്യത്തിൽ ഇട്ടേച്ചു പോയ കാമുകിമാരെക്കാൾ നന്ദി ഇവൾക്കുണ്ട് എന്നാണോ ഉദേശിച്ചത് എന്നാണ് മറ്റൊരു കമന്റ്.
അടുത്തിടെ മോഡൽ ഷിനു പ്രേമിനൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിരുന്നു. ഇതു പലതരത്തിലുള്ള വിവാദങ്ങളിലേക്കും നയിച്ചു. പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് ഷിനു പ്രേം തന്നെ രംഗത്ത് എത്തിയിരുന്നു. താനവിടെ ഷൂട്ടിന് പോയതാണെന്നും കമൻ്റുകളൊന്നും തന്നെ ബാധിക്കില്ലെന്നും ഷിനു പ്രതികരിച്ചു. ഗോപി സുന്ദറിൻ്റെ പുതിയ കാമുകിയാണെന്ന മട്ടിലായിരുന്നു ഷിനുവിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വന്ന കമൻ്റുകൾ. ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷിനു പ്രേം വ്യക്തമാക്കി.