Mohan sithara : ഒഎൻവി എഴുതിയ വരി തെറ്റിച്ചു പാടി യേശുദാസ്, തിരുത്താത്ത വരികളുമായി ഇന്നും ആ പാട്ട്, കഥ പറഞ്ഞു മോഹൻ സിത്താര
Musician Mohan Sithara: ഏറെ വ്യത്യസ്തമായ ഈണമുള്ള മിതമായി ഓർക്കസ്ട്ര ചെയ്ത ഒരു ഗാനം. ഓർക്കസ്ട്ര സൈഡിൽ നിന്ന് പ്രവർത്തിച്ച മോഹൻ സിത്താര വളരെ മിതമായി സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നു എന്ന അത്ഭുതത്തിനപ്പുറം ആ പാട്ട് നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. എന്നാൽ അതിലെ വരികൾ തെറ്റായാണ് നാം കേൾക്കുന്നത് എന്ന് അറിയുമ്പോൾ ആകെ അതിശയിച്ചുപോകും.

Mohan Sithara , Yesudas
ധ്യാനഭാവത്തിലിരിക്കുന്ന ഒരു യോഗിനിയുടെ ഭാവമുള്ള ഗാനം. അത്രമേൽ സിനിമയുടെ സന്ദർഭവുമായി ഇഴുകിച്ചേർന്ന ഗാനങ്ങൾ വേറെ ഉണ്ടോ എന്ന് സംശയിക്കണം. നീർമിഴി പീലിയിൽ നീർമണി തുളുമ്പി നീയെൻ അരികിൽ വന്നൂ…എന്ന ഗാനത്തെപ്പറ്റിയാണ് പറയുന്നത്. സിത്താരയും ജയറാമും സുരേഷ്ഗോപിയും മത്സരിച്ചഭിനയിച്ച വചനം എന്ന ചിത്രത്തിലേതാണ് ഗാനം. പുതിയ തലമുറയ്ക്ക് സിനിമയേക്കാൾ പാട്ടാണ് പരിചയം.
ഏറെ വ്യത്യസ്തമായ ഈണമുള്ള മിതമായി ഓർക്കസ്ട്ര ചെയ്ത ഒരു ഗാനം. ഓർക്കസ്ട്ര സൈഡിൽ നിന്ന് പ്രവർത്തിച്ച മോഹൻ സിത്താര വളരെ മിതമായി സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നു എന്ന അത്ഭുതത്തിനപ്പുറം ആ പാട്ട് നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. എന്നാൽ അതിലെ വരികൾ തെറ്റായാണ് നാം കേൾക്കുന്നത് എന്ന് അറിയുമ്പോൾ ആകെ അതിശയിച്ചുപോകും.
സൈന സൗത്ത് പ്ലസിനു നൽകി അഭിമുഖത്തിലാണ് മോഹൻ സിത്താര ഇത് തുറന്നു പറയുന്നത്. പാട്ടിനു പിന്നിലുള്ളവർ യേശുദാസും ഒ എൻ വിയും മോഹൻ സിത്താരയും. ഈ മൂന്നു പ്രഗൽഭർക്കെവിടെ പിഴച്ചു എന്നു ചിന്തിക്കുന്നവർക്ക് ഉത്തരം ഇതാ.
ആ കഥ ഇങ്ങനെ
മോഹൻ സിത്താരയുടെ ചെറുപ്പകാലം. അദ്ദേഹം സിനിമയിലെ തുടക്കക്കാരനും. അന്ന് പലർ പറഞ്ഞതു കേട്ട് പുതിയ പയ്യന്റെ ഈണത്തിനൊത്ത് പാട്ടെഴുതാൻ വന്നതാണ് ഒഎൻവി കുറുപ്പ്. ഒരു കുഞ്ഞനുജനോടെന്ന പോലെ മോനേ എന്ന വിളിച്ച് വരികൾ എഴുതുകയും തിരുത്തുകയും ചെയ്യുന്ന ഒഎൻവിയെ അത്ഭുതത്തോടെയും ഭയത്തോടെയും നോക്കി ഇരിക്കുന്ന മോഹൻ സിത്താര.
Also read – പ്രണയം എനിക്ക് പ്രതികാരം, ആദ്യ പ്രണയവും തന്റെ പാട്ടും തമ്മിലുള്ള ബന്ധപ്പറ്റി ഗിരീഷ് പുത്തഞ്ചേരി പറഞ്ഞത് .
ഇരുവരുടേയും ചർച്ചകളിൽ വിരിഞ്ഞ മനോഹരമായ വരികളാണ് പാട്ടിനായി സ്റ്റുഡിയോയിൽ എത്തിച്ചത്. യേശുദാസ് അതിഗംഭീരമായി പാടുകയും ചെയ്തു. ആ ലയമാധുര്യത്തിൽ ലയിച്ച മോഹൻ സിത്താര വരി മാറിയത് ശ്രദ്ധിച്ചില്ല. നീൾമിഴി നീർമിഴിയായി. പിന്നീട് വന്ന ഒഎൻവി ആണ് ഇത് കണ്ടെത്തിയത്.
ഒരിക്കൽ മനോഹരമായി റെക്കോഡ് ചെയ്ത പാട്ട് ഇനി ഒന്നുകൂടി പാടിയാൽ ആ മിഴിവോടെ കിട്ടുമോ എന്ന സംശയം ഒടുവിൽ ആ തെറ്റിനു നേരെ കണ്ണടയ്ക്കാൻ പ്രേരിപ്പിച്ചു. ഇന്നും ആ വരികളിലെ തെറ്റ് ശ്രദ്ധിക്കാതെ നാം കേട്ടിരിക്കുന്നു. പക്ഷെ അതിലെ വരികളുടെ അർത്ഥം മനസ്സിൽ ഉടക്കുന്നുമുണ്ട്. ഓരോ കേൾവിക്കാരന്റേയും ഹൃദയം അറിഞ്ഞ് ജനിച്ച കവിത. അതിനെ തേൻപോലെ മധുരമുള്ളതാക്കുന്ന ഈണം. ഇതല്ലേ ഗാനവിസ്മയം. അപ്പോൾ ആ തെറ്റിനെ മറക്കാം.
ഉള്ളിലെ സ്നേഹപ്രവാഹത്തിൽ നിന്നൊരു തുള്ളിയും വാക്കുകൾ പകർന്നീല്ലാ…
മാനസഭാവങ്ങൾ മൌനത്തിൽ ഒളിപ്പിച്ചു മാനിനീ ഞാനിരുന്നൂ..