AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aneesh Upasana: 9 വർഷത്തെ ഏകാന്ത ജീവിതം; ഒടുവിൽ സംവിധായകൻ അനീഷ് ഉപാസന പങ്കാളിയെ കണ്ടെത്തി; മകൾ കൂടെയില്ലെന്ന വിഷമം ബാക്കി

Aneesh Upasana Introduces New Partner: വിവാഹമോചിതനായി ഒൻപതു വർഷങ്ങൾക്ക് ശേഷം തന്റെ പുതിയ പങ്കാളിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് അനീഷ്. സീരിയൽ, വെബ്‌സീരിസ്‌ താരം തുഷാരയാണ് വധു.

Aneesh Upasana: 9 വർഷത്തെ ഏകാന്ത ജീവിതം; ഒടുവിൽ സംവിധായകൻ അനീഷ് ഉപാസന പങ്കാളിയെ കണ്ടെത്തി; മകൾ കൂടെയില്ലെന്ന വിഷമം ബാക്കി
അനീഷ് ഉപാസനയും തുഷാരയും, അഞ്ജലി നായർക്കും ആവണിക്കുമൊപ്പം അനീഷ് Image Credit source: Facebook
nandha-das
Nandha Das | Updated On: 20 Jun 2025 16:29 PM

ഏകാന്ത ജീവിതം അവസാനിപ്പിച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. മോഹൻലാലിന് ഏറെ പ്രിയപ്പെട്ട ഫോട്ടോ​ഗ്രാഫർ കൂടിയാണ് ഇദ്ദേഹം. വിവാഹമോചിതനായി ഒൻപതു വർഷങ്ങൾക്ക് ശേഷം തന്റെ പുതിയ പങ്കാളിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് അനീഷ്. സീരിയൽ, വെബ്‌സീരിസ്‌ താരം തുഷാരയാണ് വധു. സോഷ്യൽ മീഡിയയിലും സജീവമായ അനീഷ് തന്നെയാണ് ഇക്കാര്യം പുതിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.

മലയാള ചലച്ചിത്ര താരം അഞ്ജലി നായരായിരുന്നു അനീഷിന്റെ മുൻ ഭാര്യ. ഇവർക്ക് ആവണി എന്ന മകളുണ്ട്. സൂര്യ നായകനായ ‘റെട്രോ’യിൽ ആവണി വേഷമിട്ടിരുന്നു. വിവാഹമോചനത്തിന് ശേഷം ഏറെക്കാലമായി അമ്മയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു അനീഷ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം പുതിയ ജീവിത പങ്കാളിയെ പരിചയപ്പെടുത്തിയത്. തുഷാരയോടൊപ്പമുള്ള ചിത്രം ‘ലൈഫ് പാർട്ണർ’ എന്ന ഹാഷ്ടാഗോഡ് കൂടിയാണ് അനീഷ് പങ്കുവെച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയത്.

അഞ്ജലിയുമായുള്ള വിവാഹമോചനത്തിന് ശേഷം കുഞ്ഞിന്റെ സംരക്ഷണം അഞ്ജലിക്കായി. കുറെ കാലം സിം​ഗിൾ മദറായി ജീവിച്ച അ‍ഞ്ജലി 2021ൽ അജിത്ത് രാജുവിനെ വിവാഹം കഴിച്ചു. ആ ബന്ധത്തിൽ ഒരു മകൾ ഉണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ മകളെ കണ്ടിട്ട് രണ്ട് വർഷമായെന്നും വളരെ വിരളമായി മാത്രമാണ് മകളോട് സംസാരിക്കാൻ അവസരം കിട്ടാറുള്ളതെന്നും അനീഷ് പറഞ്ഞിരുന്നു. ‘മകളെ പിറന്നാളിന് മാത്രമേ വിളിക്കാറുള്ളു, മോൾ അങ്ങനെ ഫോൺ എടുക്കാറില്ല, പിറന്നാളിന് ഫോൺ എടുക്കും, ഞാൻ വിഷ് ചെയ്യും, പിന്നെ അടുത്ത ഒരു കൊല്ലം വെയിറ്റ് ചെയ്യണം സംസാരിക്കണമെങ്കിൽ’ എന്നുമാണ് അനീഷ് പറഞ്ഞത്. കുടുംബായി സ്വസ്ഥമായി ജീവിക്കുന്ന അവരെ ബുദ്ധിമുട്ടിക്കാൻ പോവാറില്ലെന്നും അനീഷ് പറഞ്ഞിരുന്നു.

ALSO READ: ‘അച്ഛൻ ഡൽഹിയിൽ നിന്ന് വരുമ്പോൾ ഒരു സാധനം കൊണ്ടുവരും, പത്ത് കിലോയൊക്കെ കാണും; ഫ്രണ്ട്‌സൊക്കെ ലിസ്റ്റ് കൊടുക്കും’; മാധവ് സുരേഷ്

അതേസമയം, കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് അനീഷിന്റെ പുതിയ ജീവിതപങ്കാളി തുഷാര.  സംവിധായകൻ സത്യൻ അന്തിക്കാടിന്റെ അസിസ്റ്റന്റാണ് തുഷാരയുടെ സഹോദരൻ.  അഭിനയത്തിൽ സജീവമായതിന് പിന്നാലെ തുഷാര സഹോദരനൊപ്പം കൊച്ചിയിലാണ് താമസം. കോളേജ് കാലം മുതലേയുള്ള അഭിനയത്തോടുള്ള താത്പര്യമായാണ് സീരിയൽ, വെബ്സീരിസുകൾ എന്നിവയിലേക്ക് തുഷാരയെ എത്തിച്ചത്. അനീഷിന്റെയും തുഷാരയുടെയും  വിവാഹം വളരെ ലളിതമായിരുന്നു.