Bigg Boss Runner-up Aneesh: പറഞ്ഞ വാക്ക് പാലിച്ചു; അനീഷിന്റെ വീട്ടിലേക്ക് വണ്ടി നിറയെ ഗൃഹോപകരണങ്ങൾ എത്തിച്ച് മൈജി

Bigg Boss Malayalam Fame Aneesh: ഒരു ലക്ഷത്തോളം വില വരുന്ന ഫ്രിഡ്ജ് മുതല്‍ ടിവിയും വാഷിംഗ് മെഷീനും എസിയും മിക്‌സിയും അടക്കം ഒരു കണ്ടെയ്‌നര്‍ നിറയെ സാധനങ്ങളാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മൈജി ജീവനക്കാര്‍ അനീഷിന്റെ വീട്ടില്‍ എത്തിച്ചത്.

Bigg Boss Runner-up Aneesh: പറഞ്ഞ വാക്ക് പാലിച്ചു; അനീഷിന്റെ വീട്ടിലേക്ക് വണ്ടി നിറയെ ഗൃഹോപകരണങ്ങൾ എത്തിച്ച് മൈജി

Bigg Boss Runner Up Aneesh

Published: 

04 Dec 2025 14:38 PM

ബി​ഗ് ബോസ് സീസൺ ഏഴിൽ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാർത്ഥികളിൽ ഒരാളാണ് അനീഷ്. കോമണര്‍ മത്സരാര്‍ത്ഥിയായി എത്തി അവസാനം വരെ മത്സരിച്ച് ഫസ്റ്റ് റണ്ണറപ്പ് ആയാണ് അനീഷ് വീട്ടിൽ നിന്ന് മടങ്ങിയത്. ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കോമണർ മത്സരാർത്ഥി ഫിനാലെ വേദിയിൽ എത്തുന്നത്. ഇവിടെ നിന്ന് പുറത്ത് വന്ന അനീഷിനെ കാത്തിരുന്നത് അപ്രതീക്ഷിതമായ നേട്ടങ്ങളാണ്.

ബി​ഗ് ബോസ് വേദിയിൽ വച്ച് അനീഷിന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് പത്ത് ലക്ഷം രൂപ സമ്മാനമായി നല്‍കിയിരുന്നു. ഇതിനു പുറമെ രണ്ട് ലക്ഷം രൂപയോളം വില വരുന്ന സാംസംഗ് ഗ്യാലക്‌സി ഫോള്‍ഡ് ഫോണ്‍ അനീഷിന് മൈജി ഉടമയായ ഷാജി സമ്മാനമായി നല്‍കിയിരുന്നു. ഇതിനു പുറമെ അനീഷിന്റെ വീട്ടിലേക്ക് ആവശ്യമായ എല്ലാ ഗൃഹോപകരണങ്ങളും നല്‍കുമെന്നും ഫിനാലെ വേദിയില്‍ വെച്ച് പ്രഖ്യാപിച്ചു. ഇപ്പോഴിതാ അനീഷിനു നൽകിയ ആ വാക്ക് പാലിച്ചിരിക്കുകയാണ് മൈജി. ഒരു കണ്ടെയ്‌നര്‍ നിറയെ സാധനങ്ങളാണ് അനീഷിന്റെ തൃശൂരിലെ കോടന്നൂരിലുളള വീട്ടില്‍ മൈജിയില്‍ നിന്ന് എത്തിച്ചിരിക്കുന്നത്.

Also Read: ‘അന്ന് ഉച്ചയ്ക്ക് ഞങ്ങൾ സംസാരിച്ചു; രഹ്‌നയുടെ ലോകം നവാസിക്കയായിരുന്നു’; നടൻ ഷാജു ശ്രീധർ

കഴിഞ്ഞ ദിവസമാണ് അനീഷിന്റെ വീട്ടിലേക്ക് ആവശ്യമായ സകല ഗൃഹോപകരണ​ങ്ങളും മൈജി വീട്ടിൽ എത്തിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ അനീഷ് പ്രതികരിച്ച് രം​ഗത്ത് എത്തിയിരുന്നു. മൈജി തന്നെ എക്കാലത്തും സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം ലഭിച്ചതിൽ സന്തോഷമുണ്ട്, എന്നാണ് സമ്മാനങ്ങൾ ഏറ്റുവാങ്ങി അനീഷ് പറഞ്ഞത്. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സാധനങ്ങളാണ് വീട്ടില്‍ മൈജി എത്തിച്ചിരിക്കുന്നതെന്ന് അനീഷ് പറയുന്നു.

ഒരു ലക്ഷത്തോളം വില വരുന്ന ഫ്രിഡ്ജ് മുതല്‍ ടിവിയും വാഷിംഗ് മെഷീനും എസിയും മിക്‌സിയും അടക്കം ഒരു കണ്ടെയ്‌നര്‍ നിറയെ സാധനങ്ങളാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മൈജി ജീവനക്കാര്‍ അനീഷിന്റെ വീട്ടില്‍ എത്തിച്ചത്. അതേസമയം മുൻപ്, അനീഷിന് സർപ്രൈസ് സമ്മാനമായി മൈജി ഏകദേശം 2 ലക്ഷം രൂപ വിലമതിക്കുന്ന ഗ്യാലക്സി ഫോൾഡ് 7 മൊബൈൽ ഫോണും സമ്മാനമായി നൽകിയിരുന്നു.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ