Narivetta Release Date: നരിവേട്ട റിലീസ് തിയതി പുറത്തു വിട്ടു: ചിത്രം വേൾഡ് വൈഡ് റിലീസിന്

തമിഴ് സംവിധായകനും നടനുമായ ചേരൻ മലയാളത്തിലേക്ക് എത്തുന്നതും നരിവേട്ടയിലൂടെയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കാഥാപാത്രമായി ചിത്രത്തിൻ്റെ ഭാഗമാണ്

Narivetta Release Date: നരിവേട്ട റിലീസ് തിയതി പുറത്തു വിട്ടു: ചിത്രം വേൾഡ് വൈഡ് റിലീസിന്

Narivetta poster

Published: 

25 Mar 2025 19:57 PM

അങ്ങനെ പ്രേക്ഷകരുടെ ആകാംക്ഷക്ക് സഡൻ ബ്രേക്കിട്ട് ഏറ്റവും പുതിയ ചിത്രം നരിവേട്ടയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. വമ്പൻ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. അണിയറ പ്രവർത്തകർ സ്ഥിരീകരിച്ച തീയ്യതി പ്രകാരം മെയ് 16-ന് ചിത്രം ആഗോള തലത്തിൽ ബോക്സോഫീസുകളിൽ എത്തും. അനുരാജ് മനോഹർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ കഥ എഴുതിയിരിക്കുന്നത് അബിൻ ജോസഫാണ്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചിരിക്കുന്നത്.

തമിഴ് സംവിധായകനും നടനുമായ ചേരൻ മലയാളത്തിലേക്ക് എത്തുന്നതും നരിവേട്ടയിലൂടെയാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കാഥാപാത്രമായി ചിത്രത്തിൻ്റെ ഭാഗമാണ്. ഇവരെ കൂടാതെ പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും വിവിധ വേഷങ്ങളിലെത്തുന്നു. ചിത്രത്തിൻ്റെ പുറത്തു വിട്ട ക്യാരക്ടർ പോസ്റ്ററുകൾ വളരെ അധികം ചർച്ചയായിരുന്നു. ചിത്രം ബോക്സോഫീസ് ഹിറ്റാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അണിയറ പ്രവർത്തകർ.

എൻഎം ബാദുഷയാണ് ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് ആണ്. ജേക്ക്സ് ബിജോയ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്റും – അരുൺ മനോഹർ എന്നിവരാണ്. മേക്ക് അപ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ , പ്രതാപൻ കല്ലിയൂർ, എന്നിവരും നിർവ്വഹിക്കുന്നത് പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ: രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ