Premalu Re-release: വീണ്ടും പ്രണയിക്കാൻ സച്ചിനും റീനുവും! പ്രേമലു തിയറ്ററുകളിലേക്ക്; കാരണം ഇതാണ്

Premalu Re-release Update: ഗംഭീര പ്രേ​ക്ഷക പ്രശംസ നേടിയ പ്രേമലു ഇതാ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രേമലു റിലീസ് ചെയ്ത് ഒരു വർഷം ആയതിൻ്റെ പശ്ചാത്തലത്തിലാണ് റി റിലീസിന് ഒരുങ്ങുന്നത്. ഇന്ന് മുതലാണ് തിയേറ്ററുകളിൽ എത്തുന്നത്. ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പതിനാല് തിയറ്ററുകളിലാണ് പ്രദർശനം.

Premalu Re-release: വീണ്ടും പ്രണയിക്കാൻ സച്ചിനും റീനുവും! പ്രേമലു തിയറ്ററുകളിലേക്ക്; കാരണം ഇതാണ്

Premalu Re Release

Published: 

08 Feb 2025 | 11:04 AM

2024ലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രേമലു. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും പ്രേമലു വാരികൂട്ടിയത് കോടികളാണ്. മലയാളികൾ ഇതുവരെ കാണാത്ത യൗവന കാലഘട്ടത്തിലെ പ്രണയം വളരെ രസകരമായും അതോടൊപ്പം വികാരഭരിതമായും പ്രേമലുവിലൂടെ അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. സച്ചിന്റെയും റീനുവിന്റെയും പ്രണയം പറഞ്ഞ ചിത്രം മലയാളികൾ ഒന്നടങ്കമാണ് സ്വീകരിച്ചത്. ​പ്രേമലുവിൻ്റെ രണ്ടാം ഭാ​ഗം അണിയറയിൽ ഒരുങ്ങുകയാണ്.

ഗംഭീര പ്രേ​ക്ഷക പ്രശംസ നേടിയ പ്രേമലു ഇതാ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രേമലു റിലീസ് ചെയ്ത് ഒരു വർഷം ആയതിൻ്റെ പശ്ചാത്തലത്തിലാണ് റി റിലീസിന് ഒരുങ്ങുന്നത്. ഇന്ന് മുതലാണ് തിയേറ്ററുകളിൽ എത്തുന്നത്. ബാംഗ്ലൂർ, ചെന്നൈ, കേരളം എന്നിവിടങ്ങളിലെ പിവിആർ സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പതിനാല് തിയറ്ററുകളിലാണ് പ്രദർശനം.

റീറിലീസിൻ്റെ ഭാ​ഗമായി നിരവധി താരങ്ങളാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്കൊപ്പം വീണ്ടും വലിയ സ്‌ക്രീനിൽ എന്ന തലക്കെട്ടോടെ ഫഹദ് ഫാസിലും ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം പ്രേമലു 2ന്റെ പ്രീ പ്രൊഡക്ഷൻ പ്രവർത്തനങ്ങളൊക്കെ ഏകദേശം തീർന്നുവെന്നും. ലൊക്കേഷൻ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷൻ വർക്കുകളും നടക്കുകയാണ്. ജൂൺ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ആരംഭിക്കുമെന്നും‌ 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നതെന്നും അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം നേടിയ പ്രേമലു ബോക്സ് ഓഫീസ് തലത്തിൽ 135 കോടിയാണ് വാരികൂട്ടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളിലും ഒരുമിച്ച് റിലീസ് ചെയ്യാനാണ് നിലവിലെ പ്ലാൻ. ആദ്യ ഭാഗത്തിലെ അണിയറപ്രവർത്തകരും അഭിനേതാക്കളും തന്നെയാകും രണ്ടാം ഭാഗത്തിലും ഉണ്ടാവുക.

 

Related Stories
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ