AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navya Nair: ‘അദ്ദേഹം സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം പറഞ്ഞപ്പോൾ ഒന്നു പോടോയെന്ന് ഞാൻ തിരിച്ച് പറഞ്ഞു’: നവ്യ നായർ

Navya Nair Recalls Hilarious Moment on Her First Kannada Film: കന്നടയിൽ ആദ്യമായി അഭിനയിക്കാൻ ചെന്നപ്പോൾ ഭാഷ അറിയാത്തത് കൊണ്ട് ഡയലോഗെല്ലാം മലയാളത്തില്‍ എഴുതി മനഃപാഠം പഠിച്ചായിരുന്നു പോയതെന്ന് നവ്യ പറയുന്നു.

Navya Nair: ‘അദ്ദേഹം സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം പറഞ്ഞപ്പോൾ ഒന്നു പോടോയെന്ന് ഞാൻ തിരിച്ച് പറഞ്ഞു’: നവ്യ നായർ
നവ്യ നായർ Image Credit source: Facebook
nandha-das
Nandha Das | Published: 19 Mar 2025 17:36 PM

2001ല്‍ സംവിധായകൻ സിബി മലയില്‍ ഒരുക്കിയ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച നടിയാണ് നവ്യ നായർ. തുടർന്ന്, 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെ താരം മലയാളി മനസ്സിൽ ഇടം നേടുകയും ചെയ്തു. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഉൾപ്പടെ നിരവധി അവാർഡുകൾ നവ്യയെ തേടിയെത്തി. ഇപ്പോഴിതാ, ആദ്യ കന്നഡ സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഉണ്ടായ ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടി.

കന്നടയിൽ ആദ്യമായി അഭിനയിക്കാൻ ചെന്നപ്പോൾ ഭാഷ അറിയാത്തത് കൊണ്ട് ഡയലോഗെല്ലാം മലയാളത്തില്‍ എഴുതി മനഃപാഠം പഠിച്ചായിരുന്നു പോയതെന്ന് നവ്യ പറയുന്നു. എന്നാൽ തന്റെ പ്രകടനം കണ്ട് തനിക്ക് ഭാഷ അറിയാമെന്ന് കരുതി നടൻ സ്ക്രിപ്റ്റിൽ ഇല്ലാത്തൊരു ഡയലോഗ് കൈയിൽ നിന്ന് ഇട്ട് പറഞ്ഞെന്നും മറുപടിയായി ഒന്ന് പോടോ എന്ന് താനും പറഞ്ഞുവെന്നും പറയുകയാണ് നടി. ഫ്ളവേഴ്സ് ഒരു കോടി ഷോയിൽ സംസാരിക്കുകയായിരുന്നു നവ്യ നായർ.

“കന്നട സിനിമയിൽ ആദ്യമായി അഭിനയിക്കാൻ പോയപ്പോൾ ഡയലോഗ് എല്ലാം മലയാളത്തിൽ എഴുതി പഠിച്ച് അർത്ഥമെല്ലാം മനസിലാക്കിയാണ് ഞാൻ ഷോട്ടിന് റെഡി ആയി സീൻ എടുക്കാൻ വേണ്ടി പോയത്. അത് എന്റെ ആദ്യത്തെ സീനായിരുന്നു. ആദ്യമായാണ് ആ കന്നട നടനെ ഞാൻ കാണുന്നത്. ഞങ്ങൾ തമ്മിൽ പരസ്പരം കളിയാക്കുന്ന സീനോ മറ്റോ ആയിരുന്നു എടുക്കേണ്ടത്. ഒരു സീൻ എടുക്കുന്ന സമയത്ത് ചിലപ്പോൾ നമ്മൾ എക്സ്ട്രാ കൗണ്ടറും എക്സ്പ്രെഷനുമൊക്കെ ഇടക്ക് കൈയിൽ നിന്നും ഇട്ടെന്ന് വരും.

ALSO READ: ‘ഭർത്താവിനൊപ്പം ഒരുമിച്ച് കാണാറേയില്ലല്ലോ? എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ?’ പ്രൂവ് ചെയ്യേണ്ട കാര്യമില്ലെന്ന് ഭാവന

അങ്ങനെ സീൻ ഷൂട്ട് ചെയ്യാൻ തുടങ്ങി. ഞങ്ങൾ അഭിനയിച്ചു  കൊണ്ടിരിക്കുന്നതിനിടെ, ഞാൻ കന്നട പറയുന്നതും എന്റെ എക്സ്പ്രഷനുമെല്ലാം കണ്ടപ്പോൾ അദ്ദേഹത്തിന് ഞാൻ കന്നട അറിയുന്ന കുട്ടിയാണെന്ന് തോന്നി. അപ്പോൾ അദ്ദേഹം സ്ക്രിപ്റ്റിൽ ഇല്ലാത്ത എന്തോ ഒരു കന്നട ഡയലോഗ് പറഞ്ഞു. അദ്ദേഹത്തിന്റെ എക്സ്പ്രഷനിൽ നിന്ന് എന്നെ കളിയാക്കുന്ന രീതിയിൽ എന്തോ ആണ് പറഞ്ഞതെന്ന് എനിക്ക് മനസിലായി. ഞാനപ്പോൾ ഒന്ന് പോടോ എന്ന് തിരിച്ച് പറഞ്ഞു. ശേഷം ഡയറക്ടർ കട്ട് പറഞ്ഞതും എല്ലാവരും കൈയ്യടിച്ചു. പിന്നീട് ഡബ്ബിങ് സമയത്ത് എന്റെ ലിപ് മൂവ്മെന്റിന് ചേരുന്ന ഒരു ഡയലോഗ് എഴുതിയാണ് അത് ഡബ്ബ് ചെയ്തത്” നവ്യ നായർ പറയുന്നു.