Navya nair: ബഹളമില്ലാത്ത, പരാതികളില്ലാത്ത എന്റെ കുട്ടി…”ഹാപ്പി ബർത്ത്‌ഡേ മൈ വേൾഡ്”: മകന് പിറന്നാൾ ആശംസയുമായി നവ്യാ നായർ
Navya Nair's Heartfelt Birthday Wish for Son: സായിയുടെ നിഷ്കളങ്കമായ സ്വഭാവത്തെക്കുറിച്ചും അമ്മയുടെ എല്ലാ നേട്ടങ്ങൾക്കും പിന്നിലെ പിന്തുണയെക്കുറിച്ചും നവ്യ വാചാലയായി.

Navya Nair
കൊച്ചി: മകൻ സായി കൃഷ്ണയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടി നവ്യാ നായർ. താരം തന്റെ സോഷ്യൽമീഡിയാ അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ഇതിനോടൊപ്പം അമ്മയും മകനുമൊന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിൽ അവർ തമ്മിലുള്ള സ്നേഹബന്ധത്തെയും സായിയുടെ സ്വഭാവ സവിശേഷതകളെയും എടുത്തുപറയാനും നവ്യ മറന്നിട്ടില്ല.
അമ്മയും മകനും, തീരാത്ത ചിരികൾ
മകനുമായി പങ്കിടുന്ന ഏറ്റവും പ്രിയപ്പെട്ട വിനോദത്തെക്കുറിച്ച് നവ്യ കുറിച്ചത് ഇങ്ങനെയാണ്. ഒരേ കോമഡി സിനിമകൾ ആവർത്തിച്ചു വീണ്ടും കാണും. ഡയലോഗുകൾ കാണാതെ അറിയാമെങ്കിലും ആദ്യമായി കാണുന്നതുപോലെ ചിരിക്കും. അതാണ് നമ്മുടെ കാര്യം എന്നു നവ്യ പറയുന്നു.
സായിയുടെ നിഷ്കളങ്കമായ സ്വഭാവത്തെക്കുറിച്ചും അമ്മയുടെ എല്ലാ നേട്ടങ്ങൾക്കും പിന്നിലെ പിന്തുണയെക്കുറിച്ചും നവ്യ വാചാലയായി.
Also read – സ്ത്രീശക്തി അത്ര ചെറുതല്ല ഞങ്ങൽ ഒന്നിച്ചാൽ ഞങ്ങളെ തടയാനാവില്ല – രശ്മിക മന്ദാന
“ബഹളമില്ലാത്ത, പരാതികളില്ലാത്ത എന്റെ കുട്ടി എന്നാണ് സായിയെ നവ്യ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാൻ നേടുന്ന എല്ലാ വിജയങ്ങൾക്കും പിന്നിൽ നീയുണ്ട്. അമ്മയുടെ അരികിൽ വിശ്വസ്തനായ ഒരു സൈഡ്കിക്കിനെപ്പോലെ നീ ഉറങ്ങും. ഹാപ്പി ബർത്ത്‌ഡേ, വാവേ… മനോഹരമായ പിറന്നാൾ ആശംസകൾ” എന്ന് പറഞ്ഞാണ് നവ്യ, കുറിപ്പ് അവസാനിപ്പിക്കുന്നത്.