AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nayanthara Beyond the Fairy Tale: നയൻതാരക്ക് പുതിയ കുരുക്ക്; ‘ചന്ദ്രമുഖിയിലെ രംഗങ്ങൾ അനുമതിയില്ലാതെ ഉൾപ്പെടുത്തി; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകർ

'Nayanthara: Beyond the Fairy Tale': അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ നെറ്റ്ഫ്ലിക്സിനും ഡോക്യുമെന്ററി നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Nayanthara Beyond the Fairy Tale: നയൻതാരക്ക് പുതിയ കുരുക്ക്; ‘ചന്ദ്രമുഖിയിലെ രംഗങ്ങൾ അനുമതിയില്ലാതെ ഉൾപ്പെടുത്തി; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകർ
NayantharImage Credit source: instagram\instagram
sarika-kp
Sarika KP | Updated On: 08 Jul 2025 07:41 AM

ചെന്നൈ: നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററി ഫിലിം നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയിൽ പുതി വിവാദത്തിലേക്ക്. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ ഡോക്യുമെന്‍ററിയിൽചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉൾപ്പെടുത്തി എന്ന് ആരോപിച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി നൽകി. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ നെറ്റ്ഫ്ലിക്സിനും ഡോക്യുമെന്ററി നിർമാതാക്കൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നാനും റൗഡി താൻ ചിത്രത്തിൻ്റെ രം​ഗങ്ങളുമായി ബന്ധപ്പെട്ട് നടനും നിർമാതാവുമായ ധനുഷ് നൽകിയ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട ഹർജിക്ക് പിന്നാലെ ചന്ദ്രമുഖി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ വർഷം നവംബർ 18നാണ് നയന്‍താരയുടെ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. വിവാദങ്ങൾക്കിടയിലായിരുന്നു ഡോക്യുമെന്ററിയുടെ റിലീസ്. ഇതിനു പിന്നാലെയാണ് ഡോക്യുമെന്‍ററിക്കെതിരെ നടൻ ധനുഷ് രം​ഗത്ത് എത്തിയത്. മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ വാദം തുടരവെയാണ് പുതിയ ഹർജിയുമെത്തിയത്. നേരത്തെ ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

Also Read: 22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിക്കുന്നു; ‘ആശകൾ ആയിരം’ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറൽ

ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ രം​ഗങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. നയൻതാര സിനിമയിൽ ഉപയോ​ഗിക്കുന്ന വസത്രങ്ങളും ഹെയര്‍ സ്റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്‍റെ പരിതിയില്‍ വരുമെന്നും അതുകൊണ്ട് ഈ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ലിക്സിന്‍റെ ഹര്‍ജി തള്ളിയത്.