Nayanthara: ‘നയൻതാര ആ ജോത്സ്യന്റെ പിടിയിൽ, വലിയ ദെെവവിശ്വാസിയാണ്; വിഘ്നേഷുമായി പിരിയുന്നെന്ന അഭ്യൂഹത്തിന് പിന്നിലും ഇദ്ദേഹം’

Nayanthara Divorce Rumours: കഴിഞ്ഞ ദിവസം, നയൻതാരയും വിഘ്നേശ് ശിവനും വേർപിരിയുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ചില തെലുങ്ക് മീഡിയകളിൽ പ്രചരിച്ചിരുന്നു. നയൻതാരയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയെന്ന പേരിൽ പ്രചരിച്ച സ്ക്രീൻഷോട്ടാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

Nayanthara: നയൻതാര ആ ജോത്സ്യന്റെ പിടിയിൽ, വലിയ ദെെവവിശ്വാസിയാണ്; വിഘ്നേഷുമായി പിരിയുന്നെന്ന അഭ്യൂഹത്തിന് പിന്നിലും ഇദ്ദേഹം

നയൻ‌താര

Updated On: 

09 Jul 2025 18:01 PM

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും. 2022 ജൂൺ 9നാണ് ഇരുവരും വിവാഹിതരായത്. ഉയിർ, ഉലകം എന്നിവരാണ് മക്കൾ. കഴിഞ്ഞ ദിവസം, നയൻതാരയും വിഘ്നേശ് ശിവനും വേർപിരിയുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ചില തെലുങ്ക് മീഡിയകളിൽ പ്രചരിച്ചിരുന്നു. നയൻതാരയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയെന്ന പേരിൽ പ്രചരിച്ച സ്ക്രീൻഷോട്ടാണ് അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

‘വിവാഹം ഒരു അബദ്ധമാണ്. ഭർത്താവിന്റെ പ്രവൃത്തികൾക്ക് ഞാൻ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ആവശ്യമില്ല. എന്നെ വെറുതെ വിടൂ. നിങ്ങൾ കാരണം ഞാൻ ഇതിനകം ഒരുപാട് അനുഭവിച്ചു കഴിഞ്ഞു’ എന്നാണ് സ്ക്രീൻ ഷോട്ടിലുള്ളത്. ഇതിന് പിന്നാലെയാണ് നയൻതാരയും വിഘ്നേഷും വേർപിരിയുകയാണെന്ന ​ഗോസിപ്പുകൾ പ്രചരിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. സത്യാവസ്ഥ എന്താണെന്ന് തനിക്കറിയില്ലെങ്കിലും, തനിക്ക് ലഭിച്ച ചില വിവരങ്ങൾ പങ്കുവെക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം യൂട്യൂബിൽ വീഡിയോ ഷെയർ ചെയ്തത്.

ഒരു ജ്യോത്സ്യന്റെ പിടിയിൽ നയൻതാര അകപ്പെട്ടു എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂവെന്ന് അനന്തൻ പറയുന്നു. പഴനിയിലും മറ്റുമെല്ലാം പോകുമ്പോൾ നടിക്കൊപ്പം എന്നും ഒരു ഉയരമുള്ള ആൾ കൂടെയുണ്ട്. അത് ആരാണെന്ന് അന്വേഷിച്ചപ്പോഴാണ് അത് ഒരു ജോത്സ്യനാണെന്ന് അറിഞ്ഞത്. അയാളുടെ ഫേസ്ബുക്കിൽ പോയി നോക്കിയപ്പോൾ ചില പോസ്റ്റുകളും ഉണ്ട്. നേരത്തെ, നടൻ അജിത്ത് കുമാറിന് ഒരു വിപത്ത് സംഭവിക്കുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു. കൃത്യം 18 ദിവസത്തിനുള്ളിൽ അത് സംഭവിച്ചു. അതുപോലെ തന്നെ നയൻതാരയ്ക്കും ചില പ്രശ്നങ്ങളുള്ളതായി പറയുന്നു.

ALSO READ: സുധിയുടെ അവാർഡുകൾ ചാക്കിൽ കെട്ടി കട്ടിലിനടിയിൽ വച്ചോ? പ്രതികരിച്ച് രേണു സുധി

വലിയ വഴക്ക് ഉണ്ടാകുമെന്നും, വിപത്ത് സംഭവിക്കാൻ പോകുന്നു എന്നെല്ലാം ഇയാൾ പ്രവചിച്ചിട്ടുണ്ട്. താൻ വലിയ ആളുകളുടെ ജോത്സ്യനാണെന്നാണ് ഇയാൾ സ്വയം അവകാശപ്പെടുന്നത്. ഇയാളുടെ വീഡിയോ കണ്ട് നയൻതാര വിളിച്ചതാണോ എന്നറിയില്ല. പക്ഷെ, അടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങൾക്കും പിന്നിൽ ഈ ജോത്സ്യനുണ്ടെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നെന്ന് അന്തനൻ പറയുന്നു. ‌

നയൻതാര വലിയ ദെെവവിശ്വാസിയാണ്. ഇടയ്ക്കിടെ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ട്. ക്രിസ്ത്യൻ മതസ്ഥയായിരുന്ന നടി പിന്നീട് ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. വി​ഘ്നേശ് ശിവനും ഭക്തനാണ്. അതേസമയം, വിവാഹ മോചനം സംബന്ധിച്ച് വരുന്ന ​ഗോസിപ്പുകളോട് നയൻതാരയോ വിഘ്നേശ് ശിവനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Stories
Biju Narayanan: ‘ശ്രീക്ക് പകരം ഒരാളെ സങ്കൽപ്പിക്കാൻ പറ്റില്ല; ഇന്നും തിയറ്ററിൽ തൊട്ടടുത്ത സീറ്റ് ബുക്ക് ചെയ്തിടും’: ബിജു നാരായണൻ
Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്