AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Neena Gupta: ‘വിവാഹിതയാകാതെ ഗർഭിണിയായി, അബോര്‍ഷന് നിർദേശിച്ചു; പക്ഷേ അദ്ദേഹം കൂടെ നിന്നു’! നീന ഗുപ്ത

Neena Gupta And Vivian Richards: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായതിനെക്കുറിച്ചും ആ ബന്ധത്തിൽ കുഞ്ഞുണ്ടായതിനെ കുറിച്ചും നീനഗുപ്ത പറഞ്ഞ കാര്യമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

Neena Gupta: ‘വിവാഹിതയാകാതെ ഗർഭിണിയായി, അബോര്‍ഷന് നിർദേശിച്ചു; പക്ഷേ അദ്ദേഹം കൂടെ നിന്നു’! നീന ഗുപ്ത
Neena Gupta
sarika-kp
Sarika KP | Published: 05 May 2025 18:00 PM

സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് അഭിനേത്രിയും അവതാരകയുമായ നീന ഗുപ്ത. രണ്ട് മലയാള സിനിമകളിൽ മാത്രം അഭിനയിച്ച നടിയുടെ സിനിമാജീവിതവും സ്വകാര്യ ജീവിതവും ഏറെ ചർച്ചയായിരുന്നു. വിവാഹിതയാകാതെ ​ഗർഭിണിയായ നീന ഗുപ്ത പിന്നീട് ഒരു കുഞ്ഞിന് ജന്മം നൽ‌കിയതും എറെ ചർച്ചയായിരുന്നു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായതിനെക്കുറിച്ചും ആ ബന്ധത്തിൽ കുഞ്ഞുണ്ടായതിനെ കുറിച്ചും നീനഗുപ്ത പറഞ്ഞ കാര്യമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ‘സച്ച് കഹൂൻ തോ’ എന്ന ഓർമപ്പുസ്തകത്തിലൂടെയാണ് നീന ഇക്കാര്യം തുറന്നുപറഞ്ഞത്.

താനൊരു അമ്മയാകാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ സന്തോഷിച്ചെന്നും എന്നാൽ മാതൃത്വത്തിലേക്കുള്ള ആ യാത്ര അത്രയെളുപ്പമാവില്ലെന്ന് തനിക്ക് അറിയാമെന്നും നീന പറയുന്നു. ഒരു സിംഗിൾ മദറായി കുഞ്ഞിനെ വളര്‍ത്തുക എന്നത് അക്കാലത്ത് ആലോചിക്കാന്‍കൂടി പറ്റില്ലായിരുന്നുവെന്നാണ് നടി പറയുന്നത്. കുഞ്ഞിന്റെ അച്ഛൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സ് ആണെങ്കിലും തങ്ങൾ നിയമപരമായി വിവാഹിതരായിരുന്നില്ല എന്നാണ് ഓര്‍മക്കുറിപ്പില്‍ നീന പറയുന്നത്.

Also Read:‘ലാലേട്ടന്റെ കൂടെയല്ലേ, പിന്നെയൊന്നും നോക്കാൻ പോയില്ല’; ‘തുടരും’ സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അർജുൻ അശോകൻ

വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയെ കുറിച്ചും പ്രണയത്തെ കുറിച്ചും നീന ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. വിവിയന്റെ ക്രിക്കറ്റ് മത്സരം കണ്ടതിനുശേഷമുള്ള ഒരു അത്താഴ വിരുന്നില്‍വെച്ചാണ് തങ്ങൾ ഇരുവരും ആദ്യമായി കണ്ട് മുട്ടിയതെന്നാണ് നടി പറയുന്നത്. എന്നാൽ പിന്നീട് ആ ബന്ധം നഷ്ടമായി. അതിനുശേഷം ഡല്‍ഹി വിമാനത്താവളത്തില്‍വെച്ചാണ് പരസ്പരം കണ്ടുമുട്ടുന്നതെന്നും അതിനുശേഷം തങ്ങൾ പ്രണയത്തിലാകുകയായിരുന്നുവെന്നുമാണ് നടി പറയുന്നത്.

ഇതിൽ താൻ ​ഗർഭിണിയായെന്നും എന്നാണ് വിവിയൻ തിരിച്ചുപോയതിനു ശേഷമാണ് ഇക്കാര്യം അറിയുന്നതെന്നുമാണ് നടി പറയുന്നത്. എന്നാൽ വിവാഹിതരല്ലാത്തതിനാൽ അബോര്‍ഷന് ചെയ്യാൻ പലരും തന്നോട് നിർദേശിച്ചു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ചിന്തിച്ച താൻ പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്‌സിനോട് സംസാരിക്കുകയും അദ്ദേഹത്തിനും ഏറെ സന്തോഷമായി. തന്നോട് ധൈര്യമായി മുന്നോട്ടു പോകാനും ഒപ്പമുണ്ടെന്നുമുള്ള ഉറപ്പ് അദ്ദേഹമെനിക്കു നൽകി. അദ്ദേഹത്തിനു താൽപര്യമില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ താൻ ആ ഗർഭം മുന്നോട്ടു കൊണ്ടുപോകില്ലായിരുന്നുവെന്നാണ് നീന പറയുന്നത്.