Mohanlal-Prakash Varma: മോഹന്‍ലാല്‍ ജനറലി ഒരു വണ്ടര്‍ഫുള്‍ സോളാണ്, ഒരൊറ്റ വാക്കില്‍ നമ്മളെ എടുത്ത് വേറൊരു തലത്തില്‍ വെക്കും: പ്രകാശ് വര്‍മ
Prakash Varma About Mohanlal: അദ്ദേഹം ഒന്നും ഓവറായി മുഖത്ത് നോക്കി പറയില്ല. വളരെ പ്യൂവര്‍ ആണ്. അതൊക്കെ ചിലരുടെ ക്വാളിറ്റിയാണ്. ജീവിതം കണ്ടും അറിഞ്ഞും വെല്‍ റെഡ്, വെല്‍ ട്രാവല്‍ഡ് എന്നൊക്കെ പറയുന്നത് പോലെ. പിന്നെ ജനറലി അദ്ദേഹം ഒരു വണ്ടര്‍ ഫുള്‍ സോളാണെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.
തുടരും എന്ന സിനിമ ഇറങ്ങിയതോടെ മോഹന്‍ലാലിനേക്കാള്‍ ഹിറ്റായത് പ്രകാശ് വര്‍മയാണ്. സിനിമയില്‍ ജോര്‍ജ് മാത്തന്‍ എന്ന പോലീസുകാരനെ അവതരിപ്പിച്ചുകൊണ്ടാണ് പ്രകാശ് വര്‍മ കയ്യടി നേടിയത്. നിരവധി പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് തുടരും.
ഇപ്പോഴിതാ മോഹന്‍ലാലിനോടൊപ്പമുള്ള തന്റെ അനുഭവം പങ്കുവെക്കുന്ന പ്രകാശ് വര്‍മയുടെ വീഡിയോയാണ് വൈറലാകുന്നത്. മോഹന്‍ലാല്‍ തനിക്ക് നല്‍കിയ ഊര്‍ജത്തെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിക്കുന്നത്.
ആദ്യത്തെ ദിവസം തനിക്ക് മോഹന്‍ലാലുമൊത്ത് ഷൂട്ട് ഉണ്ടായിരുന്നില്ല. തന്റെ വായില്‍ നിന്ന് ഡയലോഗ് തെറ്റിപ്പോകുകയോ അല്ലെങ്കില്‍ എന്തെങ്കിലും സംഭവിച്ചാലോ ക്ഷമിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ ആരാണീ പറയുന്നത് എന്നായിരുന്നു മറുപടി. ഒരൊറ്റ വാക്കില്‍ നമ്മളെ എടുത്ത് വേറൊരു തലത്തിലേക്ക് കൊണ്ടുവെക്കുകയാണ് ലാലേട്ടനെന്ന് പ്രകാശ് വര്‍മ പറയുന്നു.




അദ്ദേഹം ഒന്നും ഓവറായി മുഖത്ത് നോക്കി പറയില്ല. വളരെ പ്യൂവര്‍ ആണ്. അതൊക്കെ ചിലരുടെ ക്വാളിറ്റിയാണ്. ജീവിതം കണ്ടും അറിഞ്ഞും വെല്‍ റെഡ്, വെല്‍ ട്രാവല്‍ഡ് എന്നൊക്കെ പറയുന്നത് പോലെ. പിന്നെ ജനറലി അദ്ദേഹം ഒരു വണ്ടര്‍ ഫുള്‍ സോളാണെന്നും വര്‍മ കൂട്ടിച്ചേര്‍ത്തു.
ലാലേട്ടനും താനും ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. താന്‍ ചെയ്യുന്ന ജോലി എന്താണെന്നും താന്‍ ആരാണെന്നും അറിയാം. വളരെ പ്യൂവര്‍ ആയിട്ടാണ് അദ്ദേഹം ഓരോന്നും ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഒരൊറ്റ വാക്കില്‍ നമ്മള്‍ മറ്റൊരു തലത്തിലെത്തും, അതൊക്കെ വേണമെങ്കില്‍ പറയാതിരിക്കാം. ഇതെല്ലാം തനിക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു.