Nithya Menen: ‘ആ ലിപ് ലോക്ക് സീൻ മാത്രം വെട്ടിയെടുത്ത് വിവാദമാക്കുമെന്ന് അന്നേ അറിയാമായിരുന്നു’; നിത്യ മേനൻ

Nithya Menen About the Lip Lock Scene in Breathe Into the Shadows: സീരീസിലെ നിത്യയും ശ്രുതി ബാപ്‌നയും തമ്മിലുള്ള ഒരു ലിപ് ലോക്ക്‌ രംഗം വലിയ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ച് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം.

Nithya Menen: ആ ലിപ് ലോക്ക് സീൻ മാത്രം വെട്ടിയെടുത്ത് വിവാദമാക്കുമെന്ന് അന്നേ അറിയാമായിരുന്നു; നിത്യ മേനൻ

നിത്യ മേനൻ

Updated On: 

22 Mar 2025 14:46 PM

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനൻ. 1998ൽ ‘ഹനുമാൻ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നിത്യ മേനൻ, 2006ൽ ‘7 ഒ ക്ലോക്ക്’ എന്ന ചിത്രത്തിലൂടെ ആദ്യമായി നായികയായി. തുടർന്ന് 2008ൽ കെ പി കുമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘ആകാശ ഗോപുരം’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറി. മലയാളത്തിനും കന്നഡത്തിനും പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും താരം സജീവമാണ്.

2020ൽ ആമസോൺ പ്രൈമിലൂടെ റിലീസായ ‘ബ്രീത്ത്; ഇന്‍ ടു ദി ഷാഡോസ്’ എന്ന വെബ് സീരീസിലും നിത്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഭിഷേക് ബച്ചൻ ആയിരുന്നു നായകൻ. സീരീസിലെ നിത്യയും ശ്രുതി ബാപ്‌നയും തമ്മിലുള്ള ഒരു ലിപ് ലോക്ക്‌ രംഗം വലിയ ചര്‍ച്ചയായിരുന്നു. അതേക്കുറിച്ച് ഉയർന്നുവന്ന വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. അടുത്തിടെ വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നിത്യ മേനൻ മനസുതുറന്നത്‌.

“ഞാൻ ഹിന്ദിയിൽ ബ്രീത്ത് ഇൻ ടു ദി ഷാഡോസ് എന്നൊരു വെബ് സീരീസിൽ അഭിനയിച്ചിരുന്നു. നല്ലൊരു ഷൂട്ടിംഗ് അനുഭവമായിരുന്നു അത്. കരിയറിലും അതെനിക്ക് ഒരുപാട് ഗുണം ചെയ്തു. സീരീസിലെ ആ ലിപ് ലോക്ക്‌ സീൻ സിനിമയുടെ ആകെ മൂഡിന് വളരെ പ്രധാനമായിരുന്നു. അതുമാത്രം വെട്ടിയെടുത്ത് വലിയ വിവാദമാക്കുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. സ്ക്രിപ്റ്റിൽ അത്തരമൊരു സീൻ അത്യാവശ്യമാണെങ്കിൽ ഇനിയുള്ള സിനിമകളിലും അത് ചെയ്യാൻ എനിക്ക് മടിയില്ല.

ALSO READ: ‘രതീഷിനൊപ്പം ആരും നിൽക്കാറില്ല, സെറ്റിൽ നടന്നത് പുറത്ത് പറയാനാവില്ല’; രതീഷ് ബാലകൃഷ്ണൻ പൊതുവാളിനെതിരെ സന്തോഷ് ടി കുരുവിള

അന്നും ഇന്നും ഞാൻ ഇത്തരം വിവാദങ്ങളെ ഭയന്നിട്ടില്ല. പല വിവാദങ്ങളും ഉയർന്നുവരുമ്പോൾ അതെന്റെ ചെവിയിലെത്തുന്നത് ഏറ്റവും ഒടുവിലായിരിക്കും. എന്നിരുന്നാൽ പോലും ഞാൻ സമൂഹ മാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകളൊക്കെ വായിക്കാറുണ്ട്. നെഗറ്റിവ് കമന്റ് ഇല്ലാതെ ഒരു പോസിറ്റീവ് കാര്യങ്ങളും നടക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനെ കുറിച്ച് ചിന്തിച്ചിരുന്നത് പിന്നെ അതിന് മാത്രമേ നേരമുണ്ടാവുകയുള്ളു.

മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് കരുതി ടെൻഷൻ അടിച്ച് ജോലി ചെയ്യാൻ എനിക്ക് കഴിയില്ല. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാൻ ആണ്. എന്റെ മനസ്സിൽ എന്താണോ തോന്നുന്നത് അതുപോലെ ജീവിക്കാൻ ആണ് എനിക്കിഷ്ടം. ഞാൻ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം എന്റെ മനസ് പറയുന്നത് പോലെയാണ്. പുറത്തുള്ള ഒന്നും എന്റെ തീരുമാനങ്ങളെയും സന്തോഷത്തെയും ബാധിക്കാറില്ല” നിത്യ മേനൻ പറഞ്ഞു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും