AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ouseppinte Osiyathu OTT: ഔസേപ്പിൻ്റെ ഒസ്യത്ത് ഒടിടിയിൽ, എവിടെ കാണാം

Ouseppinte Osiyathu OTT Release Date: ചിത്രത്തിന് തീയ്യേറ്റുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയരാഘവനൊപ്പം ദിലീഷ് പോത്തനും, കലാഭവൻ ഷാജോണും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയാണിത്.

Ouseppinte Osiyathu OTT: ഔസേപ്പിൻ്റെ ഒസ്യത്ത് ഒടിടിയിൽ, എവിടെ കാണാം
Ouseppinte Osiyathu OttImage Credit source: TV9 Network
arun-nair
Arun Nair | Published: 07 May 2025 10:34 AM

അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് വിജയരാഘവൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഔസേപ്പിൻ്റെ ഒസ്യത്ത് ഒടിടിയിലേക്ക് എത്തുന്നു. ചിത്രം ആമോസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുക. നവാഗതനായ ആ‍ർ.ജെ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് തീയ്യേറ്റുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജയരാഘവനൊപ്പം ദിലീഷ് പോത്തനും, കലാഭവൻ ഷാജോണും മത്സരിച്ച് അഭിനയിച്ച ചിത്രം കൂടിയാണിത്. ഇടുക്കിയിൽ നൂറ് ഏക്കർ ഭൂമിയുടെ ഉടമസ്ഥനായ ഔസേപ്പും അദ്ദേഹത്തിൻ്റെ മക്കളുടെയും കഥയാണ് ഔസേപ്പിൻ്റെ ഒസ്യത്ത് പറഞ്ഞത്.

എപ്പോൾ കാണാം

അണിയറ പ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ചിത്രം മെയ്-9നാണ് ആമസോൺ പ്രൈമിൽ എത്തുന്നത്. ഒരേ സമയം ഫാമിലി ഡ്രാമയായും, ത്രില്ലറായും ചിത്രം പ്രേക്ഷകരിലേക്ക് എത്തി. മെയ്ഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എന്തായാലും ഒടിടി റീലീസ് പ്രഖ്യാപിച്ചതോടെ പ്രേക്ഷകരും ചിത്രം കാണാൻ ആവേശത്തിലാണ്. സെൻട്രൽ പിക്ചേഴ്സ് വിതരണത്തിന് എത്തിച്ച ചിത്രത്തിൻ്റെ നിർമ്മാണം 4 കോടിയാണെന്ന് വിക്കീ പീഡിയ വിവരങ്ങൾ പറയുന്നു.

അണിയറയിൽ

വിജയരാഘവൻ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ ലെന, കനി കുസൃതി, സെറിൻ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, ബ്രിട്ടോ ഡേവീസ്, അജീഷ്, ആർ വി വാസുദേവൻ, അഖിൽ രാജ്, അജി ജോർജ്ജ് തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. നിരവധി അണിയറ പ്രവർത്തകരും ചിത്രത്തിൻ്റ ഭാഗമായിട്ടുണ്ട്.