Sreenivasan: ‘ആ സിനിമയിലെ കഥാപാത്രം മാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ല, അതിനൊരു കാരണമുണ്ട്’; ശ്രീനിവാസൻ
Sreenivasan: താൻ അഭിനയിച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും വിമലയ്ക്ക് ഇഷ്ടമാണ്, എന്നാൽ ഒരു മോഹൻലാൽ സിനിമയിലെ കഥാപാത്രത്തെ മാത്രം ഇഷ്ടമല്ല, അതിന് ഒരു കാരണമുണ്ടെന്നും ശ്രീനിവാസൻ പറയുന്നു.
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ് തുടങ്ങി എല്ലാ മേഖലകളിലും ഒരുപോലെ കഴിവ് തെളിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ. 1976ൽ മണിമുഴക്കം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീനിവാസൻ മലയാളികൾക്ക് സമ്മാനിച്ചത് പകരം വയ്ക്കാനില്ലാത്ത ഒട്ടനവധി കഥാപാത്രങ്ങളാണ്.
ശ്രീനിവാസനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്.
മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും അച്ഛനെ പോലെ തന്നെ മലയാള സിനിമയിൽ തിളങ്ങുന്ന താരങ്ങളാണ്. ഭാര്യ വിമലയെ കുറിച്ച് പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
വിമലയ്ക്ക് താൻ എന്ത് ചെയ്താലും നല്ലതാണെന്നും ധൈര്യം തന്ന് പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുമെന്നും അദ്ദേഹം പറയുന്നു. താൻ അഭിനയിച്ചിട്ടുള്ള എല്ലാ കഥാപാത്രങ്ങളും വിമലയ്ക്ക് ഇഷ്ടമാണ്, എന്നാൽ ഒരു മോഹൻലാൽ സിനിമയിലെ കഥാപാത്രത്തെ മാത്രം ഇഷ്ടമല്ല, അതിന് ഒരു കാരണമുണ്ടെന്നും ശ്രീനിവാസൻ പറയുന്നു.
കിളിച്ചുണ്ടൻ മാമ്പഴമാണ് ആ ചിത്രം. അതിലെ ഹാജ്യാരെ വിമലയ്ക്ക് ഇഷ്ടമല്ല. ഹാജ്യാരെ കണ്ടാൽ അവൾക്ക് സഹിക്കില്ല. കുറേ ഭാര്യമാരുണ്ടല്ലോ ഹാജ്യാർക്ക്, ആ പരിപാടി തീരെ ഇഷ്ടമല്ലെന്നും ശ്രീനിവാസൻ പറയുന്നു. എന്നാൽ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടം വടക്കുനോക്കിയന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.