Ranjith: ‘ആ ഹിറ്റ് ചിത്രം മമ്മൂക്കയെ വെച്ച് തീരുമാനിച്ചത്, പക്ഷേ…’; നിർമാതാവ് രഞ്ജിത്ത്
Renjith About Mammootty: ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയാണ് ഒരുമിച്ച് ചെയ്യാൻ തീരുമാനിച്ചതെന്നാണ് രഞ്ജിത്ത് പറയുന്നത്. ഡ്രൈവിംഗ് ലൈസൻസ് ശരിക്കും മമ്മൂട്ടിയാണ് അഭിനയിക്കേണ്ടതെന്നാണ് രഞ്ജിത്ത് പറയുന്നത്.
മോഹൻലാൽ-തരുൺ മൂർത്തി ചിത്രം ‘തുടരും’ തീയറ്ററുകളിൽ ഗംഭീര പ്രതികരണം നേടി മുന്നേറുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് നിർമാതാവായ രഞ്ജിത്ത്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടിയോടുള്ള ഇഷ്ടം എന്നും ഉണ്ടെന്നും അങ്ങനെയാണ് തങ്ങൾ ഒരുമിച്ച് ഒരു ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്നാണ് രഞ്ജിത്ത് പറയുന്നുത്.കാൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.
ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയാണ് ഒരുമിച്ച് ചെയ്യാൻ തീരുമാനിച്ചതെന്നാണ് രഞ്ജിത്ത് പറയുന്നത്.എന്നാൽ അത് പിന്നീട് നടന്നില്ലെന്നുമാണ് രഞ്ജിത്ത് പറയുന്നത്. ഡ്രൈവിംഗ് ലൈസൻസ് ശരിക്കും മമ്മൂട്ടിയാണ് അഭിനയിക്കേണ്ടിയിരുന്നത്. ഡ്രൈവിംഗ് ലൈസൻസ് യഥാർത്ഥ കഥയാണെന്നും താൻ ലൈസൻസ് എടുക്കാൻ പോയ കഥയാണ് അതെന്നും രഞ്ജിത്ത് പറയുന്നു. സൗഹൃദസംഭാഷണത്തിനിടെയിൽ ഇക്കാര്യം സുഹൃത്തായ സച്ചിയോട് പറഞ്ഞെന്നും അപ്പോഴാണ് അതിലൊരു കഥയുണ്ടെന്ന് സച്ചി പറഞ്ഞതെന്നാണ് രഞ്ജിത്ത് പറയുന്നത്.
വണ്ടി ഭ്രാന്തുള്ള മമ്മൂട്ടിയുടെ ലൈസൻസ് കളഞ്ഞുപോയി മമ്മൂട്ടിക്ക് വണ്ടി ഓടിക്കാൻ പറ്റാതായാലുള്ള അവസ്ഥയെ കുറിച്ച് കഥ എഴുതിയെന്നും എന്നാൽ ക്ലൈമാക്സ് ഉണ്ടായിരുന്നില്ല. കഥ കേട്ട് മമ്മൂക്ക സമ്മതിച്ചിരുന്നു.
ഈ കഥ സിദ്ദിഖ് ലാലുമായി പങ്കുവച്ചപ്പോൾ അദ്ദേഹത്തിന് വേണമെന്ന് പറഞ്ഞു. അങ്ങനെ കഥ എഴുതി. ക്ലൈമാക്സ് മമ്മൂക്കയോട് പറഞ്ഞപ്പോൾ അത് ഓക്കെയായില്ലെന്നും അങ്ങനെയാണ് ആ സിനിമ വേണ്ടെന്ന് വെച്ചതെന്നാണ് രഞ്ജിത്ത് പറയുന്നത്.