Pearle Maaney: പ്രാർത്ഥനയ്ക്കിടെ പയ്യനോട് കൈകൂപ്പി നിൽക്കാൻ പേളി; വൈറലായി പുതിയ വീഡിയോ

Pearle Maaney's Viral Video: എടത്തല അൽ അമീൻ കോളേജിൽ ഒരു പരിപാടിയ്ക്ക് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പേളി മാണി. പ്രാർത്ഥനയ്ക്കിടെ തന്റെ അടുത്ത നിൽക്കുന്ന ഒരു പയ്യനോട് കൈകൂപ്പി നിൽക്കാൻ പേളി ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്.

Pearle Maaney: പ്രാർത്ഥനയ്ക്കിടെ പയ്യനോട് കൈകൂപ്പി നിൽക്കാൻ പേളി; വൈറലായി പുതിയ വീഡിയോ

വീഡിയോയിൽ നിന്ന്

Updated On: 

01 Aug 2025 | 10:28 AM

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതയാണ് പേളി മാണി. ‘ഡി ഫോർ ഡാൻസ്’ എന്ന റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് താരം ശ്രദ്ധേയയാത്‌. പിന്നീട് ബിഗ് ബോസിലൂടെ മലയാളി മനസ്സിൽ ഇടം നേടി. നടിയും അവതാരകയുമായ പേളി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ, കോളജിൽ ഒരു പരിപാടിക്കെത്തിയ പേളിയുടെ പുതിയ വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എടത്തല അൽ അമീൻ കോളേജിൽ ഒരു പരിപാടിയ്ക്ക് വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പേളി മാണി. പ്രാർത്ഥനയ്ക്കിടെ തന്റെ അടുത്ത് നിൽക്കുന്ന ഒരു പയ്യനോട് കൈകൂപ്പി നിൽക്കാൻ പേളി ആവശ്യപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇവർ തമ്മിലുള്ള ആശയവിനിമയമാണ്‌ ആളുകളുടെ ശ്രദ്ധ കവർന്നത്.

പ്രാർത്ഥനയ്ക്ക് കൈകൂപ്പി നിൽക്കാൻ പേളി ആവശ്യപ്പെടുമ്പോൾ പയ്യൻ ഉടൻ അത് അനുസരിക്കുന്നുണ്ട്. എന്നാൽ, പിന്നീട് കൈ ഓർമ്മയില്ലാതെ താഴേക്ക് പോകും. ഉടൻ പേളി വീണ്ടും കൈ കൂപ്പി നിൽക്കാൻ ആംഗ്യം കാണിക്കുമ്പോൾ അവൻ വീണ്ടും കൈ ചേർത്ത് പിടിക്കും. തുടർന്ന്, ഇരുവരും പരസ്പരം നോക്കി പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

വീഡിയോ:

ALSO READ: ‘മമ്മൂട്ടി വളരെ ആവേശത്തോടെയാണ് കളങ്കാവലിൽ അഭിനയിച്ചത്’; തനിക്ക് ടെൻഷനുണ്ടായിരുന്നു എന്ന് സംവിധായകൻ

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. “നമുക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത രണ്ട് ടീമ്സാണ് കേരളത്തിലുള്ളത്, ഒന്ന് പേളി, മറ്റേത് റിമി ടോമി” എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ചെക്കൻ: ഏത് നേരത്താവോ സ്റ്റേജിൽ കേറാൻ തോന്നിയത്?’ എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ‘സ്കൂളിൽ പോലും പ്രയറിന് പോയിട്ടില്ല പിന്നെയാ ഇത്..’, ‘ലെ പേളി: കൈ എങ്ങാനും താഴ്ത്തിയ അറക്കും ഞാൻ’, ‘വിടില്ല ഞാൻ’, എന്നിങ്ങനെ നീളുന്നതാണ് കമന്റുകൾ.

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു പേളി. ഈ ഷോയാണ് പേളിയുടെ കരിയറിലും ജീവിതത്തിലും വലിയ വഴിത്തിരിവായി മാറിയത്. ബിഗ് ബോസിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിന്റെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം ചെയ്യുന്നതും. നില, നിതാര എന്നിങ്ങനെ രണ്ട് പെണ്മക്കളാണ് ഇവർക്കുള്ളത്. യൂട്യൂബ് ചാനലും അഭിമുഖങ്ങളുമൊക്കയായി സജീവമാണ് പേളി.

മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം