AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actor Ganapathi: നടൻ ഗണപതിക്കെതിരെ കേസ്; മദ്യപിച്ച് അപകട ഡ്രൈവിങ്ങ്

Actor Ganapathi Drunk and Drive Case: അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു.

Actor Ganapathi: നടൻ ഗണപതിക്കെതിരെ കേസ്; മദ്യപിച്ച് അപകട ഡ്രൈവിങ്ങ്
Nandha Das
Nandha Das | Edited By: TV9 Malayalam Desk | Updated On: 03 Feb 2025 | 07:09 PM

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ കേസെടുത്ത് പോലീസ്. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വാഹനം തടഞ്ഞ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കളമശ്ശേരി പൊലീസാണ് നടനെതിരെ കേസെടുത്തത്. ചാലക്കുടിയിൽ നിന്നും അപകടകരമായ രീതിയിൽ വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പോലീസ് വാഹനം തടഞ്ഞത്. നടനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

മലയാള സിനിമയിലെ യുവനടന്മാരിൽ ഒരാളാണ് ഗണപതി എസ് പൊതുവാൾ. ബാലതാരമായി സിനിമയിലെത്തിയ ഗണപതി കൂടിതൽ ശ്രദ്ധിക്കപ്പെടുന്നത് ‘വിനോദയാത്ര’ എന്ന സിനിമയിലൂടെയാണ്. തുടർന്ന്, ‘ചിന്താവിഷയം’, ‘ലോലിപോപ്പ്’, ‘പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്’ എന്നീ ചിത്രങ്ങളിലും ബാലതാരമായി വേഷമിട്ടു. നായകനായില്ലെങ്കിലും അദ്ദേഹം നിരവധി സിനിമകളിൽ സഹനടൻ വേഷങ്ങളിൽ എത്തി. ‘അഡിയോസ്‌ അമിഗോസ്’ എന്ന ചിത്രത്തിലാണ് ഗണപതി അവസാനമായി വേഷമിട്ടത്.

മഞ്ഞുമ്മൽ ബോയ്സ് സംവിധാനം ചെയ്ത ചിദംബരം എസ് പൊതുവാൾ ഗണപതിയുടെ ജേഷ്ഠൻ ആണ്. ആ സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടർ ഗണപതി ആയിരുന്നു.