AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Premalu 2: നസ്ലന് തിരക്കഥ ഇഷ്ടമായില്ല; പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ

Premalu 2 Might Be Dropped: പ്രേമലുവിൻ്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങാനിരിക്കുന്ന പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹം. നസ്ലന് തിരക്കഥ ഇഷ്ടമായില്ലെന്നും അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചേക്കും എന്നുമാണ് അഭ്യൂഹം.

Premalu 2: നസ്ലന് തിരക്കഥ ഇഷ്ടമായില്ല; പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ
പ്രേമലു 2. നസ്ലൻImage Credit source: Social Media
abdul-basith
Abdul Basith | Published: 04 May 2025 16:31 PM

ദക്ഷിണേന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേമലു 2 ഉപേക്ഷിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ. എക്സ് പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ തിരക്കഥയിൽ നസ്ലൻ തൃപ്തനല്ല. അതുകൊണ്ട് തന്നെ സിനിമ ഉപേക്ഷിച്ചേക്കുമെന്നാണ് അഭ്യൂഹം. 2024 ഫെബ്രുവരി 9ന് റിലീസായ പ്രേമലു ദക്ഷിണേന്ത്യയിൽ തകർത്തോടിയിരുന്നു. സിനിമയുടെ വൻ വിജയത്തിന് പിന്നാലെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചത്.

പ്രേമലു 2വിൻ്റെ തിരക്കഥ പൂർത്തിയായെന്നും പ്രീപ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇക്കഴിഞ്ഞ ജനുവരിയിൽ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ വ്യക്തമാക്കിയിരുന്നു. ജൂൺ പാതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും കുറച്ചുകൂടി വലിയ ക്യാൻവാസിലുള്ള സിനിമയാണെന്നും ദിലീഷ് പോത്തൻ അറിയിച്ചിരുന്നു. ദിലീഷ് പറഞ്ഞതനുസരിച്ച് അടുത്ത മാസമാണ് പ്രേമലു 2 ഷൂട്ടിംഗ് ആരംഭിക്കേണ്ടത്. എന്നാൽ, നസ്ലന് തിരക്കഥ ഇഷ്ടമാവാത്തതിനാൽ സിനിമ ഉപേക്ഷിച്ചു എന്നാണ് ഇപ്പോൾ ഉയരുന്ന അഭ്യൂഹങ്ങൾ.

ഗിരീഷ് എഡിയുടെ സംവിധാനത്തിൽ നസ്ലനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി പുറത്തിറങ്ങിയ സിനിമയാണ് പ്രേമലു. ഗിരീഷും കിരൺ ജോസിയും ചേർന്നായിരുന്നു തിരക്കഥ. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. അജ്മൽ സാബു ക്യാമറ കൈകാര്യം ചെയ്തപ്പോൾ ആകാശ് ജോസഫ് വർഗീസ് ആയിരുന്നു എഡിറ്റർ. വിഷ്ണു വിജയ് സംഗീതസംവിധാനം നിർവഹിച്ചു. വെറും മൂന്ന് കോടി ബജറ്റിലെടുത്ത സിനിമ തീയറ്ററിൽ നിന്ന് 136 കോടിയിലധികം രൂപയാണ് നേടിയത്. കേരളത്തിനൊപ്പം ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലൊക്കെ പ്രേമലു ഗംഭീര പ്രകടനമാണ് നടത്തിയത്.

Also Read: Thudarum Movie: ‘ബാത്ത്റൂം സീനിൽ ലാലേട്ടൻ വീഴുന്നത് കണ്ട് എല്ലാവരും ഭയന്നു’; അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ബിനു പപ്പു

ഖാലിദ് റഹ്മാൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാനയാണ് നസ്ലൻ്റെ അവസാന സിനിമ. ഗിരീഷ് എഡിയുടെ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നസ്ലൻ പിന്നീട് അയാം കാതലൻ, സൂപ്പർ ശരണ്യ എന്നീ സിനിമകളിലും ഗിരീഷ് എഡിയ്ക്കൊപ്പം പ്രവർത്തിച്ചു. നിലവിൽ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവതാരങ്ങളിൽ ഒരാളാണ്.