AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan: ഞാനൊരു വേട്ടക്കാരനാണ്; എന്റെ ജീവിതത്തില്‍ ഒരുപാട് വേട്ടയാടിയിട്ടുണ്ട്, അങ്ങനെ മാത്രം കരുതിയാല്‍ മതി: വേടന്‍

Vedan About His Name Change: കേവലം അഞ്ച് വര്‍ഷം കൊണ്ടാണ് വേടന്‍ മലയാളികളുടെ പ്രിയപ്പെട്ട റാപ്പറായി വളര്‍ന്നത്. ഹിരണ്‍ ദാസ് മുരളി എങ്ങനെ വേടനായി എന്ന കാര്യം അദ്ദേഹത്തിനെതിരെ കേസ് വന്നപ്പോഴാണ് പലരും അന്വേഷിച്ച് തുടങ്ങിയത്. വേടനെന്ന് ഓമന പേരിട്ട് വിളിച്ചവര്‍ പോലും ഒരിക്കലും അന്വേഷിച്ചിരുന്നില്ല ആ പേരിന് പിന്നിലെ സത്യം.

Rapper Vedan: ഞാനൊരു വേട്ടക്കാരനാണ്; എന്റെ ജീവിതത്തില്‍ ഒരുപാട് വേട്ടയാടിയിട്ടുണ്ട്, അങ്ങനെ മാത്രം കരുതിയാല്‍ മതി: വേടന്‍
വേടന്‍Image Credit source: Social Media
Shiji M K
Shiji M K | Published: 04 May 2025 | 02:41 PM

റാപ്പര്‍ വേടന് സര്‍ക്കാര്‍ വീണ്ടും വേദിയൊരുക്കുകയാണ്. സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷ പരിപാടിയിലാണ് വേടന്‍ ഭാഗമാകുക. ഇടുക്കിയില്‍ വെച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന മേളയിലാണ് വേടന്റെ ഷോ. കഞ്ചാവ് കേസ് വന്നതിന് പിന്നാലെ വേടന്റെ പരിപാടി നേരത്തെ മാറ്റിവെച്ചിരുന്നു.

കേവലം അഞ്ച് വര്‍ഷം കൊണ്ടാണ് വേടന്‍ മലയാളികളുടെ പ്രിയപ്പെട്ട റാപ്പറായി വളര്‍ന്നത്. ഹിരണ്‍ ദാസ് മുരളി എങ്ങനെ വേടനായി എന്ന കാര്യം അദ്ദേഹത്തിനെതിരെ കേസ് വന്നപ്പോഴാണ് പലരും അന്വേഷിച്ച് തുടങ്ങിയത്. വേടനെന്ന് ഓമന പേരിട്ട് വിളിച്ചവര്‍ പോലും ഒരിക്കലും അന്വേഷിച്ചിരുന്നില്ല ആ പേരിന് പിന്നിലെ സത്യം.

താന്‍ എന്തുകൊണ്ട് വേടന്‍ എന്ന പേര് സ്വീകരിച്ചുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താന്‍ തിരഞ്ഞെടുത്ത പേരിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്ന് വേടന്‍ പറഞ്ഞുവെക്കുന്നു.

”ഒരു സമയത്ത് എന്നെ നിങ്ങള്‍ ഇങ്ങനെയാണ് വിളിക്കുന്നതെങ്കില്‍ ഞാന്‍ അങ്ങനെയായി കൊണ്ട് തന്നെ ഫൈറ്റ് ചെയ്യാം എന്നായിരുന്നു. രണ്ട് മൂന്ന് വര്‍ഷം മുമ്പ് വരെയുള്ള തോന്നലായിരുന്നു ഇത്. ഇപ്പോള്‍ ഇവിടെ നിന്നെല്ലാം മാറി, നമ്മുടെ ഐഡിയ എല്ലാം മാറി.

വേടന്‍ എന്ന പേര്, ഞാന്‍ ശരിക്കും വേട്ടക്കാരനാണ്. എന്റെ ജീവിതത്തില്‍ ഒരുപാട് വേട്ടയാടിയിട്ടുണ്ട്. അങ്ങനെ മാത്രമായിട്ട് കരുതിയാല്‍ മതിയെന്ന രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. വേറൊന്നും ആലോചിക്കാതെ പോകുകയാണ്.

Also Read: Rapper Vedan: വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ; നാളെ ഇടുക്കിയിൽ താരത്തിന്റെ റാപ്പ് ഷോ

ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഫിനാന്‍ഷ്യലി സെറ്റില്‍ഡ് ആകുക, ബാക്കില്‍ ഒരു ഫാമിലിയുണ്ട്. നമ്മളാണ് ഫാമിലിയെ നോക്കുന്നത്, നെടില്‍ ആണ്‍ എന്ന രീതിയിലാണ് ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. എന്റെ ഫാമിലിയെ സംരക്ഷിക്കേണ്ട ആവശ്യമുണ്ട്,” വേടന്‍ പറയുന്നു.