AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thudarum Movie: ‘ബാത്ത്റൂം സീനിൽ ലാലേട്ടൻ വീഴുന്നത് കണ്ട് എല്ലാവരും ഭയന്നു’; അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ബിനു പപ്പു

Binu Pappu About Mohanlal: തുടരും സിനിമയിലെ ബാത്ത്റൂം സീനിൽ മോഹൻലാൽ വീഴുന്നത് കണ്ട് എല്ലാവരും ഭയന്നെന്ന് ബിനു പപ്പു. അത് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു എന്നും വീഴ്ച കണ്ട് എല്ലാവരും ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

Thudarum Movie: ‘ബാത്ത്റൂം സീനിൽ ലാലേട്ടൻ വീഴുന്നത് കണ്ട് എല്ലാവരും ഭയന്നു’; അത് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് ബിനു പപ്പു
മോഹൻലാൽ, ബിനു പപ്പു
abdul-basith
Abdul Basith | Published: 04 May 2025 15:39 PM

തീയറ്ററിൽ നിറഞ്ഞോടുന്ന തുടരും എന്ന സിനിമയിൽ മോഹൻലാൽ അഭിനയം കൊണ്ട് ഞെട്ടിച്ചെന്ന് നടനും സഹസംവിധായകനുമായ ബിനു പപ്പു. സിനിമയിലെ പ്രധാനപ്പെട്ട സീനുകളിലൊന്നിൽ മോഹൻലാൽ വീണെന്നും അതുകണ്ട് എല്ലാവരും ഭയന്നു എന്നും ബിനു പപ്പു പറഞ്ഞു. അത് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു എന്നും അദ്ദേഹം മാതൃഭൂമിയോട് പ്രതികരിച്ചു.

“ഞങ്ങൾ പുറത്തുനിന്ന് ശോഭന മാമിൻ്റെ ഡയലോഗ് ഉറക്കെ വായിക്കുന്നുണ്ട്. പുള്ളി എന്ത് ചെയ്യണം എന്നൊക്കെ പറയുന്നുണ്ട്. സീനിൽ പെട്ടെന്ന് സ്ലിപ്പ് ആയപ്പോൾ എല്ലാവരും ഒരുമാതിരി ആയി. പുള്ളി വീണതാണോ എന്ന് ഭയന്നു. തരുൺ ക എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ‘തരുണേ, കട്ട് വിളിക്കല്ലേ. അദ്ദേഹം അഭിനയിച്ചുകൊണ്ട് നിൽക്കുകയാണ്’ എന്ന്. ‘നിർത്തല്ലേ, നിർത്തല്ലേ. പോട്ടെ, പോട്ടെ’ എന്ന് പറഞ്ഞു.”- ബിനു പപ്പു വെളിപ്പെടുത്തി.

“റൂമിൽ മോണിട്ടർ വച്ചിട്ട് എല്ലാവരും ഇരിക്കുകയാണ്. എല്ലാവരും ഒന്ന് ഞെട്ടി. സ്ലിപ്പായി വീണതാണോ എന്നറിയില്ലല്ലോ. അത് നമ്മൾ പറഞ്ഞിട്ടേയില്ല. ഡയറക്ടർ പറഞ്ഞ കാര്യമല്ല അത്. ലാലേട്ടൻ ഞങ്ങളോടും അത് പറഞ്ഞിട്ടില്ല. സ്ക്രിപ്റ്റിൽ എഴുതിയ കാര്യങ്ങളൊക്കെ അവിടെ എക്സ്പ്ലൈൻഡാണ്. പക്ഷേ, അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഞങ്ങൾക്കും അറിയില്ല. പുള്ളി ഞങ്ങളോട് പറഞ്ഞതുമില്ല. അങ്ങനെ പറഞ്ഞിട്ട് അഭിനയിക്കുന്ന ഒരാളല്ല പുള്ളി. ചുവരിൽ ഇടിയ്ക്കുന്നുണ്ട്, വായ പൊത്തുന്നുണ്ട്. അങ്ങനെ വന്ന് ഒരൊറ്റ വീഴ്ചയായിരുന്നു. എല്ലാവരും പേടിച്ചുപോയി. ശരിക്കും വീണതാണെന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ, ശരിക്കും വീണതല്ല, അത് വല്ലാത്തൊരു മൊമൻ്റ് ആയിരുന്നു.”- അദ്ദേഹം തുടർന്നു.

Also Read: Thudarum: ഗോകുല്‍ദാസ് സംവിധാനം ചെയ്യാനിരുന്ന സിനിമ എങ്ങനെ തരുണ്‍ മൂര്‍ത്തിയിലേക്ക് എത്തി? തുടരും സിനിമയില്‍ സംഭവിച്ചത്

കെആർ സുനിലിൻ്റെ തിരക്കഥയിൽ, തരുൺ മൂർത്തിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ സിനിമയാണ് തുടരും. ശോഭനയാണ് മോഹൻലാലിൻ്റെ നായികയായി എത്തുന്നത്. തീയറ്ററുകൾ നിറഞ്ഞോടുന്ന സിനിമ കഴിഞ്ഞ ദിവസം 100 കോടി ക്ലബിൽ പ്രവേശിച്ചിരുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിച്ച സിനിമയിൽ ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്തത്. നിഷാദ് യൂസുഫും ഷഫീക്ക് വിബിയും ചേർന്ന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതസംവിധാനം. ഫർഹാൻ ഫാസിൽ, പ്രകാശ് വർമ്മ, മണിയൻപിള്ള രാജു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.