Hareesh Kanaran vs Badusha: ‘വാപ്പി കടം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് കൊടുത്തിരിക്കും’; എന്‍റെ ഇന്‍സ്റ്റാ പേജില്‍ തെറിവിളിച്ചിട്ട് കാര്യമില്ല’; ബാദുഷയുടെ മകള്‍

Producer Badusha’s Daughter Shifa: വാപ്പി കള്ളനാണെന്ന് പറഞ്ഞ് തന്‍റെ അടുത്ത് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ല, ഒരു വശം മാത്രം കേട്ടിട്ടാണ് സൈബര്‍ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ ബാദുഷ കൊടുത്തിരിക്കുമെന്നാണ് ബാദുഷയുടെ മകൾ പറയുന്നത്..

Hareesh Kanaran vs Badusha: വാപ്പി കടം വാങ്ങിയിട്ടുണ്ടെങ്കിൽ തിരിച്ച് കൊടുത്തിരിക്കും; എന്‍റെ ഇന്‍സ്റ്റാ പേജില്‍ തെറിവിളിച്ചിട്ട് കാര്യമില്ല;  ബാദുഷയുടെ മകള്‍

Badushas Daughter Shifa

Updated On: 

30 Nov 2025 18:57 PM

നടന്‍ ഹരീഷ് കണാരനും നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദമാണ് കഴിഞ്ഞ രണ്ട് ദിവസമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബാദുഷ തനിൽ നിന്ന് കടമായി 20 ലക്ഷം വാങ്ങിയെന്നും പിന്നീട് രൂപ തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ സിനിമകളിൽ നിന്ന് നീക്കം ചെയ്തെന്നായിരുന്നു ഹരീഷിന്റ വെളിപ്പെടുത്തൽ. പിന്നാലെ ബാദുഷയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ബാദുഷയുടെ മകൾ. വിവാദത്തെ തുടർന്ന് തനിക്കും ഉമ്മയ്ക്കും സഹോദരനുമെതിരെ സോഷ്യൽ മീഡിയയിൽ മോശം കമന്റുകൾ വന്നതോടെയാണ് മകൾ ഷിഫ രം​ഗത്ത് എത്തിയത്. വാപ്പി കടം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അത് തിരിച്ച് കൊടുക്കുമെന്നും സിനിമയായതിനാല്‍ തന്നെ റോളിങ് നടക്കുന്നുണ്ടെന്നും ഷിഫ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. ഇതിന്‍റെ പേരില്‍ തന്‍റെ ഇന്‍സ്റ്റാ പേജില്‍ തെറിവിളിച്ചിട്ട് കാര്യമില്ലെന്നും ഷിഫ പറഞ്ഞു.

Also Read:‘മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്, അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ ലക്ക്’; വിവാഹത്തെ കുറിച്ച് ഹണി റോസ്

തന്റെ സോഷ്യൽ മീഡിയ കമന്റ് കണ്ട് വാപ്പിയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചുവെന്നും കാര്യം പറഞ്ഞുവെന്നുമാണ് പറയുന്നത്. താൻ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുന്നുണ്ടെങ്കിൽ ആ കാര്യത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണമെന്നാണ് ഷിഫ പറയുന്നത്. വാപ്പിയോട് ചോ​ദിച്ചപ്പോൾ അതിന്റെ കാര്യം തന്നോട് പറഞ്ഞുവെന്നും എന്നാൽ തനിക്ക് ആ കാര്യം പറയാൻ താത്പര്യമില്ലെന്നാണ് ഷിഫ പറയുന്നത്. അത് വാപ്പിയായി വന്ന് നിങ്ങളോട് പറയുമെന്നും തനിക്ക് അവരുടെ ഇടയിൽ കയറേണ്ട കാര്യമില്ലെന്നും ഷിഫ കൂട്ടിച്ചേർത്തു.

വാപ്പി കള്ളനാണെന്ന് പറഞ്ഞ് തന്‍റെ അടുത്ത് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ല, ഒരു വശം മാത്രം കേട്ടിട്ടാണ് സൈബര്‍ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കില്‍ ബാദുഷ കൊടുത്തിരിക്കും. വാപ്പിയുടെ മകൾ ആയതിൽ തനിക്ക് അഭിമാനമേയുള്ളു. എന്നാൽ പ്രൊഡ്യൂസര്‍ ബാദുഷയുടെ മോളെന്ന് അറിയപ്പെടാന്‍ തനിക്ക് ആഗ്രഹമില്ലെന്നും തനിക്ക് തന്റെ പേരിൽ അറിയപ്പെടാൻ ആണ് ഇഷ്ടമെന്നും ഷിഫ പറഞ്ഞു.

 

Related Stories
Kalamkaval Review: ഈ വില്ലനെ ഭയക്കണം! സയനൈഡ് മോഹൻ തീയേറ്ററിലെത്തി
Kalamkaval: കളങ്കാവല്‍ നാളെ തിയേറ്ററുകളിലേക്ക്; പ്രതികരണങ്ങൾ കേൾക്കാനായി കാത്തിരിക്കുന്നുവെന്ന് മമ്മൂട്ടി
Pattuvarthanam: എന്തുകൊണ്ട് മാസങ്ങളായി വിഡിയോ അപ്ലോഡ് ചെയ്തില്ല?; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി ദിവാകൃഷ്ണ
Actress Tejalakshmi: ദയവായി ഡിലീറ്റ് ചെയ്യൂ… ഇത് ഒട്ടും പ്രതീക്ഷിച്ചില്ല; കുഞ്ഞാറ്റയ്ക്ക് വിമർശനം
Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും