AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

M Ranjith: ‘ശോഭനയാണ് നായികയെന്ന് അറിഞ്ഞപ്പോൾ ‘ദൈവമേ’ എന്നാണ് മോഹൻലാൽ പറഞ്ഞത്’: രജപുത്ര രഞ്ജിത്ത്

M Ranjith on Mohanlal reaction to Shobana casting: ഇപ്പോഴിതാ, 'തുടരും' സിനിമയിൽ ശോഭനയെ കാസ്റ്റ് ചെയ്തത് അറിഞ്ഞപ്പോഴുള്ള മോഹൻലാലിൻറെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് രജപുത്ര രഞ്ജിത്ത്.

M Ranjith: ‘ശോഭനയാണ് നായികയെന്ന് അറിഞ്ഞപ്പോൾ ‘ദൈവമേ’ എന്നാണ് മോഹൻലാൽ പറഞ്ഞത്’: രജപുത്ര രഞ്ജിത്ത്
എം രഞ്ജിത്ത്, 'തുടരും' പോസ്റ്റർ
nandha-das
Nandha Das | Updated On: 13 May 2025 20:56 PM

തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘തുടരും’ തീയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ഏപ്രിൽ 25ന് റിലീസായ ചിത്രം 17 ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ഇപ്പോഴിതാ, ‘തുടരും’ സിനിമയിൽ ശോഭനയെ കാസ്റ്റ് ചെയ്തത് അറിഞ്ഞപ്പോഴുള്ള മോഹൻലാലിൻറെ പ്രതികരണത്തെ കുറിച്ച് സംസാരിക്കുകയാണ് നിർമാതാവ് രജപുത്ര രഞ്ജിത്ത്.

സിനിമയിലെ നായികയെ തീരുമാനിച്ചോയെന്ന് ചോദിച്ച് മോഹൻലാൽ എപ്പോഴും തന്നെ വിളിക്കുമായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു. അപ്പോഴെല്ലാം താൻ ഓരോ നടിമാരുടെ കാര്യം പറയുമായിരുന്നുവെന്നും അതിന് നമുക്ക് നോക്കാം എന്നായിരുന്നു മോഹൻലാലിൻറെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ ശോഭനയെ കാസ്റ്റ് ചെയ്തതറിഞ്ഞപ്പോൾ ദൈവമേ എന്നാണ് മോഹൻലാൽ ആദ്യം പറഞ്ഞതെന്നും ശോഭനയെ അഭിനയിക്കാൻ കിട്ടുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

ശോഭന സിനിമയിൽ കമ്മിറ്റ് ചെയ്തിട്ടാണ് മോഹൻലാലിനോട് താൻ ഇക്കാര്യം പറഞ്ഞത്. ഇവർ എങ്ങനെ സമ്മതിച്ചുവെന്നായിരുന്നു മോഹൻലാലിൻറെ ചോദ്യം. നല്ല കാസ്റ്റിംഗാണ് ഇനി ഒന്നും ആലോചിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾ ശോഭനയെയാണ് കാസ്റ്റ് ചെയ്തത് എന്നറിഞ്ഞപ്പോൾ തന്നെ കേരളം ഇത് ആഘോഷിച്ചുവെന്നും രഞ്ജിത്ത് അഭിപ്രായപ്പെട്ടു. വൺ ടു ടോക്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ചിത്രത്തിലെ നായിക ആരാണെന്ന് ചോദിച്ച് ചേട്ടൻ ഓരോ ദിവസവും വിളിക്കുമായിരുന്നു. എവിടെയാണെങ്കിലും എന്നെ വിളിച്ച് ചോദിക്കും, ‘എന്തായി നമ്മുടെ നായിക’ എന്ന്. അപ്പോൾ ഓരോ നടിമാരുടെ കാര്യവും ഞാൻ ഇങ്ങനെ പറയുമ്പോൾ ‘നോക്ക്, നമുക്ക് നോക്കാം’ എന്നാണ് ചേട്ടൻ പറയുക.

ALSO READ: ‘സിനിമയുടെ കഥ ലീക്ക് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു: ലാലേട്ടൻ ഫാൻസ് അസോസിയേഷനിലെ പിള്ളേരെ വെച്ച് ഞാനൊരു പണിയൊപ്പിച്ചു’: തരുൺ മൂർത്തി

ശോഭനയെ അഭിനയിക്കാൻ കിട്ടുമെന്ന് ഒരിക്കലും ചേട്ടൻ അറിഞ്ഞിരുന്നില്ല. ശോഭന കമ്മിറ്റ് ചെയ്തിട്ടാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ചേട്ടാ ശോഭന ഓക്കെയായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ‘ദൈവമേ ഇവർ എങ്ങനെ സമ്മതിച്ചു, എല്ലാ സിനിമക്കും വിളിച്ച് നോക്കുന്നതാണ്. വരില്ല’ എന്നാണ് പറഞ്ഞത്. എന്നിട്ട്, ചേട്ടൻ ശോഭനയുടെ ഡാൻസ് ക്ലാസ് ഒക്കെയോ എന്ന് ചോദിച്ചു.

അതെല്ലാം മാനേജ് ചെയ്യാമെന്നാണ് ഞാൻ പറഞ്ഞു. ‘അയ്യോ നല്ല കാസ്റ്റിങ്ങാണ്. ഇനി ഒന്നും ആലോചിക്കേണ്ട’ എന്ന് ചേട്ടനും പറഞ്ഞു. ശോഭനയെ കാസ്റ്റ് ചെയ്ത വാർത്ത വന്നപ്പോൾ തന്നെ ഈ കേരളം ആഘോഷിച്ചു. ഇതൊരു വലിയ കോംബോ ആണല്ലോ. നമ്മളൊക്കെ വർഷങ്ങളായിട്ട് കണ്ട് ഇഷ്ടപ്പെട്ട ആളുകളല്ലേ ഇവർ. അതുകൊണ്ട് തന്നെ അത് വലിയ വാർത്തയായിരുന്നു. ആ സിനിമയുടെ ആദ്യ ഘട്ടത്തെ വാർത്ത അതായിരുന്നു” രഞ്ജിത്ത് പറഞ്ഞു.