Vijay Babu: ‘നൃത്തം പഠിച്ചത് രണ്ട് ദിവസം കൊണ്ട്, അവന് ഇമേജിനെ പേടിച്ച് പിന്മാറാമായിരുന്നു’; ഇഷാനെതിരായ ട്രോളിന് മറുപടിയുമായി വിജയ് ബാബു

Vijay Babu: ഇഷാൻ കഴിവുള്ള ചെറുപ്പക്കാരനാണെന്നും ചിത്രത്തിന് വേണ്ടി രണ്ട് ദിവസം കൊണ്ടാണ് ക്ലാസിക്കൽ ഡാൻസ് പഠിച്ചതെന്നും വിജയ് ബാബു പറഞ്ഞു. അൺപോപുലർ ഒപീനിയൻസ് മലയാളം എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്ക് വച്ച കുറിപ്പിലൂ‍ടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Vijay Babu: നൃത്തം പഠിച്ചത് രണ്ട് ദിവസം കൊണ്ട്, അവന് ഇമേജിനെ പേടിച്ച് പിന്മാറാമായിരുന്നു; ഇഷാനെതിരായ ട്രോളിന് മറുപടിയുമായി വിജയ് ബാബു

ഇഷാൻ ഷൗക്കത്ത്, വിജയ് ബാബു

Published: 

19 Jun 2025 | 10:54 AM

പടക്കളം എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മറ്റൊരു യുവതാരമാണ് ഇഷാൻ ഷൗക്കത്ത്. ചിത്രം ഒടിടിയിൽ എത്തിയതിന് പിന്നാലെ ഇഷാന്റെ ഡാൻസുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമാതാവ് വിജയ് ബാബു.

ഇഷാൻ കഴിവുള്ള ചെറുപ്പക്കാരനാണെന്നും ചിത്രത്തിന് വേണ്ടി രണ്ട് ദിവസം കൊണ്ടാണ് ക്ലാസിക്കൽ ഡാൻസ് പഠിച്ചതെന്നും വിജയ് ബാബു പറഞ്ഞു. അൺപോപുലർ ഒപീനിയൻസ് മലയാളം എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്ക് വച്ച കുറിപ്പിലൂ‍ടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

‘പടക്കളത്തെക്കുറിച്ചുള്ള ധാരാളം കമന്റുകൾ കാണുന്നുണ്ട്. തിയേറ്ററിലായാലും ഒടിടിയിലായാലും സിനിമ കണ്ട എല്ലാവർക്കും നന്ദി. സിനിമയെക്കുറിച്ചുള്ള എല്ലാ നിർദ്ദേശങ്ങളും, അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അത് ഒരു പഠനാനുഭവമായി ഞാൻ സ്വീകരിക്കുന്നു. എന്നാൽ, ചില വ്യക്തികൾ ചില അഭിനേതാക്കളെ ലക്ഷ്യം വച്ചും അവരെ കാസ്റ്റ് ചെയ്തതിന് പിന്നിലെ ആശയം എന്താണെന്ന് അറിയാതെ അവരെ അപമാനിക്കുന്നതിലും എനിക്ക് എതിർപ്പുണ്ട്.

ALSO READ: ‘എനിക്ക് പറ്റിയ പുതിയ മണ്ടത്തരം! കാര്യങ്ങൾ കൈവിട്ട് പോയി, മെസേജ് കണ്ടപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല’; അമൃത സുരേഷ്

ഇഷാൻ ഷൗക്കത്തിനെ ലക്ഷ്യം വച്ചുള്ള ഒരു പോസ്റ്റ് ഞാൻ കണ്ടു. ഒരുപാട് കഴിവുള്ള ഒരു ചെറുപ്പക്കാരനാണ് അവൻ. ആ കഥാപാത്രത്തിലേക്ക് അവനെ കാസ്റ്റ് ചെയ്തത് പല കാരണങ്ങളാലാണ്. പരിശീലനം ലഭിച്ച ഒരു കണ്ടംപററി ഡാൻസറാണ് അവൻ. പക്ഷേ ക്ലാസിക്കൽ പഠിച്ചിട്ടില്ല. രംഗങ്ങൾ ചിത്രീകരിച്ചതിന് ശേഷം സംഗീതത്തിനനുസരിച്ച് അവസാന നിമിഷം കുറച്ച് മാറ്റങ്ങൾ വരുത്തേണ്ടി വന്നു. രണ്ട് ദിവസത്തിനുള്ളിൽ ക്ലാസിക്കൽ സ്റ്റെപ്പുകൾ പഠിക്കാൻ കഠിനമായി പരിശ്രമിക്കാമെന്ന് അവൻ സമ്മതിച്ചു.

അത് അവനെ ബാധിക്കുമെന്നിരിക്കെ അയാൾക്ക് വേണമെങ്കിൽ അത് എതിർക്കാമായിരുന്നു. എന്നാൽ ഇതൊരു കോളേജ് വാർഷിക ആഘോഷത്തിലെ നൃത്തമാണെന്നും അതുകൊണ്ട് തന്നെ പെർഫെക്ട് ആകണമെന്ന് നിർബന്ധമില്ലെന്നും അവന്റെ കഥാപാത്രം അത്തരത്തിലായതുകൊണ്ട് നൃത്തം പെർഫെക്റ്റ് ആയില്ലെങ്കിലും കുഴപ്പമില്ലെന്ന് ഞങ്ങൾക്ക് തോന്നി. പോസിറ്റീവ് വിമർശനം അഭിനന്ദിക്കപ്പെടുന്നു. പക്ഷേ യുവ കലാകാരന്മാരുടെ മനോവീര്യത്തെ ബാധിക്കുമെന്ന‌ തരത്തിൽ അവരെ ലക്ഷ്യം വയ്ക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവർക്കും നന്ദി’, വിജയ് ബാബു കുറിച്ചു.

Related Stories
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
Shammi Thilakan: ‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസം കഴിഞ്ഞു’! ഷമ്മി തിലകന്‍
G Venugopal: വേടൻ, നന്ദ​ഗോവിന്ദം ഭജൻസ് ഒക്കെയാണ്ഇ ഇപ്പോൾ ഹരം! സിനിമാസംഗീതം അസ്തമിക്കുകയാണെന്ന് ജി വേണുഗോപാല്‍
Mohanlal Movie L366: ടിഎസ് ലൗലാജൻ ഡ്യൂട്ടിയിലാണ്! പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ