Pushpa 2: The Rule: കാത്തിരിപ്പിന് വിരാമം; പുഷ്പ 2 തിയേറ്ററുകളിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം
Pushpa 2 Releasing Date: പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഉടമ മുകേഷ് ആര്‍ മേത്ത പറഞ്ഞു. ലിയോ കേരളത്തില്‍ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തില്‍ റിലീസിന്റെ ആദ്യ ദിനം മുതല്‍ 24 മണിക്കൂറും ഷോകള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകളെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്.

അല്ലു അര്‍ജുനും ഫഹദ് ഫാസിലും (Image Credits: Social Media)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് ‘പുഷ്പ 2’. പുഷ്പ 2 ദി റൂള്‍ തിയേറ്ററുകളിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് പുഷ്പ 2 മലയാളത്തിലേക്ക് എത്തിക്കുന്നത്.. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്.
സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തെത്തിയിട്ടുണ്ട്. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന പുഷ്പരാജും ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ഭന്‍വര്‍സിംഗും മുഖത്തോടുമുഖം നോക്കി നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററിലുള്ളത്. സിനിമയുടെ ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിനാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.
പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തില്‍ വിതരണത്തിനെത്തിക്കുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഉടമ മുകേഷ് ആര്‍ മേത്ത പറഞ്ഞു. ലിയോ കേരളത്തില്‍ നിന്നും ആദ്യ ദിനം കളക്ട് ചെയ്ത 12 കോടിയെ മറികടക്കുക, കേരളത്തില്‍ റിലീസിന്റെ ആദ്യ ദിനം മുതല്‍ 24 മണിക്കൂറും ഷോകള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകളെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്. ഈ അജണ്ടകള്‍ നടപ്പാക്കുമെന്നാണ് അല്ലു ആരാധകരുടെയും പ്രതീക്ഷ.
Also Read: Johny Antony: ബാഹുബലിയിലെ ആ റോള്‍ എനിക്ക് നല്‍കിയതായിരുന്നു, വേണ്ടെന്ന് വെച്ചത് നന്നായി: ജോണി ആന്റണി
രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവമാക്കാനാണ് അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിന്റെ ജനപ്രീതിയെ തുടര്‍ന്ന് അല്ലു അര്‍ജുന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാല്‍ തന്നെ ടോട്ടല്‍ ആക്ഷനും മാസുമായി ഒരു ദൃശ്യ ശ്രവ്യ വിസ്മയം തന്നെ രണ്ടാം ഭാഗത്തിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ചാനുഭവം തന്നെ തീര്‍ക്കുമെന്നാണ് ഏവരുടെയും കണക്കുക്കൂട്ടല്‍.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. പുഷ്പ ദ റൂള്‍ ഇതിന്റെ തുടര്‍ച്ചയായെത്തുമ്പോള്‍ സകല റെക്കോര്‍ഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.
Also Read: Sandra Thomas: പ്രൊഡ്യൂസേര്‍സ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കി
കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മ്മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ എന്നിവരാണ്.