Rachel Movie: റേച്ചൽ കണ്ട ആ ചുവന്ന കണ്ണുകൾ ആരുടെ ? പേടിപ്പിക്കുന്ന ടീസർ
Rachel Movie Release Updates: സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും
ഇരുട്ടിൽ കണ്ട ആ ചുവന്ന കണ്ണുകളെ തേടി പ്രക്ഷകരും ഇനി അലിഞ്ഞേക്കും. ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചലിൻ്റെ ആദ്യ ടീസർ പുറത്തിറങ്ങി. സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ആനന്ദിനി ബാലയാണ്. വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്ത അനുഭവമായിരിക്കും റേച്ചല്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ നടൻ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും റേച്ചലിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ചിത്രത്തിൻ്റെ മറ്റ് നിർമ്മാതാക്കൾ എൻ എം ബാദുഷയും രാജന്‍ ചിറയിലുമാണ്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തിൻ്റെ കഥയൊരുക്കുന്നത് രാഹുൽ മണപ്പാട്ടാണ്. തിരക്കഥയിൽ എബ്രിഡ് ഷൈനും രാഹുലിനൊപ്പം ചേരുന്നു. സംസ്ഥാന, ദേശിയ തലത്തിലെ പ്രഗത്ഭരും റേച്ചലിന്റെ സാങ്കേതികമേഖലയിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിൻ്റെ മറ്റ് അണിയറ പ്രവർത്തരെ നോക്കിയാൽ
സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ് ബഷീര്‍
ചീഫ് അസോസിയേറ്റ് ഡയറക്ടർ: രതീഷ് പാലോട്, സംഘട്ടനം: രാജശേഖർ, മാഫിയ ശശി, പി സി സ്റ്റണ്ട്സ്, മേക്കപ്പ്: രതീഷ് വിജയൻ, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസർ: ഹന്നാൻ മരമുട്ടം, ലൈൻ പ്രൊഡ്യൂസർ: പ്രിജിൻ ജെ പി, ഫിനാൻസ് സ്റ്റിൽസ്: നിദാദ് കെ എൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, അനൂപ് സുന്ദരന്‍.
പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സക്കീർ ഹുസൈൻ, കൺട്രോളേഴ്സ്: ഷിജോ ഡൊമിനിക്, റോബിൻ അഗസ്റ്റിൻ, പ്രോജക്ട് കോർഡിനേറ്റർ: പ്രിയദർശിനി പി.എം, വിതരണം: ബിഗ് ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, പബ്ലിസിറ്റി ഡിസൈൻ: ടെന്‍ പോയിൻ്റ്