Ram Gopal Varma: ‘നിങ്ങൾക്ക് നായകൾക്ക് വേണ്ടി കരയുന്നു, മരിച്ച മനുഷ്യർക്ക് വേണ്ടി കരയുന്നില്ല’; രാംഗോപാൽ വർമ
Ram Gopal Varma Supports SC's Stray Dog Order : സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ. കോടതി ഉത്തരവിൽ എതിർപ്പ് ഉന്നയിച്ച നായ സ്നേഹികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്.

രാംഗോപാൽ വർമ
തെരുവുനായകളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ നിരവധി ബോളിവുഡ് താരങ്ങൾ രംഗത്തെത്തിയിരുന്നു. തെരുവുനായകൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും വിഷയത്തിൽ എതിർപ്പ് ഉന്നയിച്ചത്. നിങ്ങൾക്ക് നായകൾ ഒരു ശല്യമായിരിക്കാം പക്ഷെ തങ്ങൾക്ക് അവർ ഹൃദയമിടിപ്പാണെന്ന് ജാൻവി കപൂർ, വരുൺ ധവാൻ ഉൾപ്പടെയുള്ള താരങ്ങൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. എന്നാൽ, സുപ്രീം കോടതി ഉത്തരവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ.
കോടതിയുടെ തീരുമാനത്തിൽ എതിർപ്പ് ഉന്നയിച്ച നായ സ്നേഹികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വൈറലാണ്. ആഡംബര ഭവനങ്ങളിൽ വളർത്തുമൃഗങ്ങളെ സ്നേഹിച്ചു കഴിയുന്ന ഒരു വിഭാഗം പൗരന്മാർക്ക്, തെരുവുനായകളുടെ ആക്രമണത്തിന് ഇരയായവരുടെ പ്രിയപ്പെട്ടവരോട് അനുകമ്പയെ കുറിച്ച് സംസാരിക്കുന്നത് വിവേകശൂന്യമായിട്ടാണ് തോന്നുന്നതെന്ന് അദ്ദേഹം കുറിച്ചു. നായകൾക്ക് വേണ്ടി കരയുന്ന ഇവർ മരിച്ച മനുഷ്യർക്ക് വേണ്ടി കരയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാംഗോപാൽ വർമയുടെ പോസ്റ്റ്:
HERE are some FANTASIC SOLUTIONS for DOG LOVERS regarding their Mmmmuuuaahhh for STREET DOGS
1.Why don’t you adopt all the poor people and bring them into your homes and leave the streets for the dogs?
2.If dogs are like your family, then why not marry your Labradors, Huskies…— Ram Gopal Varma (@RGVzoomin) August 16, 2025
‘എല്ലാ മൃഗങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്, എന്നാൽ അതിന് മനുഷ്യജീവന്റെ വില നൽകണോ? എന്നാണ് രാംഗോപാൽ വർമയുടെ ചോദ്യം. നായകളെ കൊല്ലരുതെന്ന് പറയുന്ന നായ സ്നേഹികൾക്ക് അവയെ ദത്തെടുത്തുകൂടേയെന്ന് ചോദിച്ച അദ്ദേഹം, അവ താഴ്ന്ന ഇനത്തിൽപ്പെട്ടതും, രോഗബാധിതവുമായതിനാൽ ആണോ ദത്തെടുക്കാൻ മടിക്കുന്നതെന്നും ചോദിച്ചു. ആംഡബര വില്ലകളിൽ കഴിയുന്ന നിങ്ങൾക്കല്ല, തെരുവിലും ചേരികളിലും കഴിയുന്നവർക്കാണ് നായ ഭീഷണിയുള്ളതെന്നും അദ്ദേഹം കുറിച്ചു.
“പെഡിഗ്രി വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള നിങ്ങളുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളേക്കാൾ കുറവാണോ മനുഷ്യരുടെ ജീവൻ്റെ വില” എന്നും രാംഗോപാൽ വർമ ചോദിച്ചു. ഈ കുറിപ്പിന് താഴെ അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കൃത്യമാണെന്ന് അഭിപ്രായപെട്ടവർ, നായപ്രേമികൾ ഇതെല്ലാം കണ്ണ് തുറന്ന് കാണണമെന്നും ആവശ്യപ്പെട്ടു.