Ramachandra Boss & Co. OTT : രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന് ഒടിടിയിൽ വരും? നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത് ഇങ്ങനെ

Ramachandra Boss & Co. OTT Release Date Update : നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി ഒരുക്കിയ ഹെയ്സ്റ്റ് കോമഡി ചിത്രമാണ് രാമചന്ദ്ര ബോസ് ആൻഡ് കോ

Ramachandra Boss & Co. OTT : രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന് ഒടിടിയിൽ വരും? നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നത് ഇങ്ങനെ

Ramchandra Boss & Co. Movie

Published: 

30 May 2024 | 07:46 PM

Ramachandra Boss & Co. OTT Platform : കഴിഞ്ഞ ഓണത്തിന് തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഹനീഫ് അദേനി ഒരുക്കിയ രാമചന്ദ്ര ബോസ് ആൻഡ് കോ. നിവിൻ പോളി നായകനായി എത്തിയ ചിത്രം ഹെയ്സ്റ്റ് കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഓണം റിലീസുകളിൽ ആർഡിഎക്സ് തരംഗം സൃഷ്ടിച്ചപ്പോൾ നിവിൻ പോളി ചിത്രത്തിന് ബോക്സ്ഓഫീസ് വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചില്ല.

എന്നാൽ ചിത്രം ഒടിടിയിൽ കാണമെന്ന് കരുതിയവർക്ക് പിന്നീട് നിരാശയാണ് സംഭവിച്ചത്. രാമചന്ദ്ര ബോസ് ആൻഡ് കോ റിലീസായി ഏകദേശം ഒരു വർഷമാകുമ്പോഴും ഇതുവരെ ഒരു ഒടിടിയിൽ പ്ലാറ്റ്ഫോമിലും എത്തിയില്ല. ഇതിന് പിന്നിൽ പല ഊഹപോഹങ്ങൾ നിലനിൽക്കന്നുണ്ടെങ്കിലും ഇപ്പോൾ വ്യക്ത വരുത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ നിർമാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ. ജിഞ്ചർ മീഡിയ എന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലിസ്റ്റിൻ സ്റ്റീഫൻ നിവിൻ പോളി ചിത്രത്തിൻ്റെ ഒടിടി റിലീസ് വൈകാനുള്ള കാരണമെന്താണ് അറിയിക്കുന്നത്.

“രാമചന്ദ്ര ബോസ് ഇതുവരെ ഒരു ഒടിടിക്കും വിൽക്കാനായി സാധിച്ചിട്ടില്ല. തുക നിശ്ചയിക്കുന്നത് സംബന്ധിച്ച ധാരണയായില്ലായിരുന്നു. നിവിൻ പോളിയാണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ചുള്ള കാര്യങ്ങൾ ചെയ്യുന്നത്. തിയറ്റർ റിലീസിന് മുമ്പ് ജിയോ സിനിമ മലയാളത്തിലേക്ക് വരാനിരിക്കെ ചർച്ച നടത്തിയിരുന്നു. എന്നാൽ പിന്നീട് സിനിമ തിയറ്ററിൽ റിലീസ് ചെയ്യുകയായിരുന്നു. പക്ഷെ റിലീസിന് ശേഷവും സിനിമയുടെ ഡിജിറ്റൽ അവകാശം ഇതുവരെ വിറ്റിട്ടില്ല” ലിസ്റ്റിൻ സ്റ്റീഫൻ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : Malayalee From India OTT : നിവിൻ പോളിയുടെ മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

മാജിക് ഫ്രെയിംസിൻ്റെയും നിവിൻ പോളി പിക്ചേഴ്സിൻ്റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ചേർന്നാണ് രാമചന്ദ്ര ബോസ് ആൻഡ് കോ നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ നിവിന് പുറമെ ആർഷ് ചാന്ദിനി ബൈജു, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, മമിത ബൈജു, വിജിലേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സംവിധായകൻ ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. പൂർണമായിട്ടും ദുബായിൽ ചിത്രീകരിച്ച സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു തണ്ടശ്ശേരിയാണ്. നിഷാദ് യൂസഫാണ് എഡിറ്റർ. മിഥുൻ മുകന്ദനാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
Shamna Kasim : ആ ഒരൊറ്റ കാരണം കൊണ്ട് വൻ ഹിറ്റുകൾ വരെ ഉപേക്ഷിച്ചു, തുറന്ന് പറഞ്ഞ് ഷംന കാസിം
Bigg Boss Malayalam Season 8 : എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് മോഹൻലാൽ, റിനി ആൻ ജോർജ്ജ് ​ഹൗസിൽ നിന്ന് പുറത്ത്
Biju Menon-Samyuktha Varma: സംയുക്തയും ബിജു മേനോനും ഒരുമിച്ചുള്ള ഒരു സിനിമ ഇനി എപ്പോൾ? മറുപടി പറഞ്ഞ് ബിജു മേനോൻ!
‘Chooral’ Fame Shameer Khan: “എൻ്റെ ബാപ്പയാണേ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല”; റീൽസിൽ നിന്നും സിനിമയിലേക്കുള്ള യാത്ര വിവരിച്ച് ചൂരലിലെ ഷമീർ ഖാൻ
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്