Ranya Rao: നടി രന്യ റാവുവിന്റെ വീട്ടിലും പരിശോധന; പിടിച്ചെടുത്തത് 2.67 കോടിയും സ്വര്‍ണവും

Kannada actress Ranya Rao Gold Smuggling Case: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ബെംഗളൂരു ലാവലി റോഡിലെ അപാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയത്. സംഭവത്തിൽ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു. 

Ranya Rao: നടി രന്യ റാവുവിന്റെ വീട്ടിലും പരിശോധന; പിടിച്ചെടുത്തത് 2.67 കോടിയും സ്വര്‍ണവും

Ranya Rao

Updated On: 

06 Mar 2025 09:26 AM

ബെം​ഗളൂരു: സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ ബെം​ഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ വീട്ടിലും പരിശോധന. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് ബെംഗളൂരു ലാവലി റോഡിലെ അപാര്‍ട്ട്മെന്റില്‍ പരിശോധന നടത്തിയത്. സംഭവത്തിൽ 2.06 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു.

പരിശോധനയിൽ വലിയ മൂന്ന് പെട്ടികൾ ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതയായി അറിയിച്ചു. സ്വർണവും പണവും ഉൾപ്പെടെ 17.29 കോടികളുടെ വസ്തുക്കളാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്. അതേസമയം പോലീസ് സഹായം നടിക്ക് ലഭ്യമായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇവര്‍ വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പോലീസ് അകമ്പടിയുണ്ടാകാറുണ്ടെന്ന് പറയുന്നു.

Also Read:ഡിജിപിയുടെ മകൾ, സൂപ്പർ താരങ്ങളുടെ നായിക; ദുബായ് യാത്ര ‘പണിയായി’, പിടിച്ചെടുത്തത് കോടികളുടെ സ്വർണം!

കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടകളിലൊന്നാണ് ഇതെന്നാണ് ഉദ്യോ​ഗസ്ഥർ പറയുന്നത്. തിങ്കളാഴ്ച ദുബായിയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ബെംഗളൂരുവിലിറങ്ങിയപ്പോഴാണ് നടി പിടിയിലായത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ രന്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിൽ പരിശോധന നടത്തിയത്.

കഴിഞ്ഞ 15 ദിവസത്തിനിടെ രന്യ നാല് തവണ‌ ദുബായ് യാത്ര നടത്തിയിരുന്നു. എന്നാൽ ഇത് ഉദ്യോ​ഗസ്ഥരിൽ സംശയം ഉയർത്തി. തുടർന്ന് നിരീക്ഷിച്ച് വരുന്നതിനിടെയിലാണ് നടി പിടിയിലായത്. സ്വര്‍ണ ബിസ്‌കറ്റ് ഡ്രസിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവരികയായിരുന്നു എന്നാണ് വിവരം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്