Rapper Baby Jean: വേടൻ അറസ്റ്റിലായപ്പോൾ ഞാനും ഡാബ്സിയും ഒളിവിലായിരുന്നു! സത്യത്തിൽ പേടിയായിരുന്നു; ബേബി ജീൻ
Rapper Baby Jean On Rapper Vedan Arrest : വേടൻ അത്രമാത്രം വളർന്നതുകൊണ്ടാണ് ഇത്രയധികം ചർച്ചയായതെന്ന് ബേബി ജീൻ അഭിപ്രായപ്പെട്ടു
മലയാളം വാർത്ത ഇടങ്ങളിൽ ആഘോഷിക്കപ്പെട്ട സംഭവമായിരുന്നു കഞ്ചാവ് കേസിൽ റാപ്പർ വേടൻ്റെ അറസ്റ്റ്. കഞ്ചാവ് കേസിനൊപ്പം പുലിപ്പല്ല് കേസും കൂടിയായപ്പോൾ വേടൻ്റെ അറസ്റ്റിന് പുതിയ മാനം വന്നു. കഞ്ചാവ് കേസിൽ വേടനൊപ്പം അറസ്റ്റിലായ മറ്റുള്ളവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടെങ്കിലും പുലിപ്പല്ല് കേസിൽ മലയാളം റാപ്പർക്ക് കൂടുതൽ ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നു. എന്നാൽ ഭരണതലത്തിൽ തന്നെ ചർച്ചയായ വേടൻ്റെ അറസ്റ്റ് പിന്നീട് റാപ്പർക്ക് ജനപ്രീതി ലഭിക്കാൻ ഇടയാക്കി.
അതേസമയം വേടൻ അറസ്റ്റിലായപ്പോൾ താൻ ഒളിവിലായിരുന്നുയെന്നാണ് റാപ്പറും നടനുമായ ബേബി ജീൻ ഒരു അഭിമുഖത്തിൽ അറിയിച്ചത്. റിപ്പോർട്ടുകൾ എല്ലാം തനിക്ക് പേടിയുണ്ടായി എന്നും, തൻ്റെ പേര് വെച്ച് ഒരു ദിവസത്തേക്കുള്ള കണ്ടൻ്റെ അവർക്ക് കിട്ടുമെന്ന് ബേബി ജീൻ യുട്യൂബ് മാധ്യമമായ മൂവി വേൾഡ് മീഡിയയ്ക്ക് നൽകി അഭിമുഖത്തിലാണ് ബേബി ജീൻ ഇക്കാര്യം അറിയിച്ചത്. വേടൻ്റെ അറസ്റ്റ് സമയത്ത് നാട്ടിൽ പോയി രണ്ട് ദിവസം ചിലവഴിച്ചുയെന്നും റാപ്പർ കൂട്ടിച്ചേർത്തു.
ബേബി ജീൻ്റെ വാക്കുകൾ ഇങ്ങനെ
“വേടൻ അറസ്റ്റിലായപ്പോൾ നമ്മളൊക്കെ ഒളിവിലായിരുന്നു. കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ട്രോളു പോലെയായിരുന്നു ഞാനും ഡാബ്സിയും. അറസ്റ്റുമായി ബന്ധപ്പെട്ട ഓരോ വാർത്തകൾ കേൾക്കുമ്പോഴും ടെൻഷൻ കൂടി വരികയാണ്. നാട്ടിൽ നിന്നും ഇക്കാമാര് വിളിച്ച് അവിടേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു. പരിശോധന നടത്തി ഒന്നും കിട്ടിയില്ലെങ്കിലും പോലും വാർത്തയാകുമെന്ന് പറഞ്ഞ്. ശേഷം ഞാൻ രണ്ട് ദിവസം നാട്ടിൽ പോയി നിൽക്കുകയായിരുന്നു. പോകാൻ കാരണം പേടിയാണ്. എന്തെങ്കിലും അവർക്ക് കിട്ടിയാൽ ഒരു ദിവസം ഓടിക്കാനുള്ള കണ്ടൻ്റെ എൻ്റെ പേരിൽ അവർക്ക് കിട്ടും” ബേബി ജീൻ അഭിമുഖത്തിൽ പറഞ്ഞു.




വേടൻ എന്ന കലാകാരൻ അത്രത്തോളമാണ് ജനഹൃദങ്ങളിൽ കയറിപ്പറ്റിയത്. വേടൻ എത്രത്തോളം വളർന്നുയെന്നുള്ള സൂചനയാണ് അന്നത്ത വാർത്തകൾ. അതുകൊണ്ടാണ് മൂന്നാം ദിവസം റാപ്പർക്ക് പിന്തുണയുമായി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതെന്ന് ബേബി ജീൻ തൻ്റെ അഭിമുഖത്തിൽ വ്യക്തമാക്കിയത്. കുറഞ്ഞ അളവിൽ ലഭിച്ച കഞ്ചാവ് മാത്രമാണ് പിടിക്കപ്പെടുന്നതും വാർത്തയാകുന്നതും, അത് ഇവരിലേക്ക് എങ്ങനെ എത്തുന്നു ഇതൊന്നും വാർത്തയാകുന്നതുമില്ല ചർച്ചയാകുന്നതുമില്ലയെന്നും ബേബി ജീൻ കൂട്ടിച്ചേർത്തു.
കൈയി എന്ന റാപ്പ് ഗാനത്തിലൂടെ ബേബി ജീൻ കൂടുതൽ ശ്രദ്ധേയനാകുന്നത്. ആലപ്പുഴ ജിംഖാന എന്ന സിനിമയിലും ബേബി ജീൻ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.