AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rapper Vedan: ‘പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, ഒറ്റയ്ക്കാണ് വളർന്നത്; സഹോദരനെ പോലെ എന്നെ കേൾക്കുന്നതിൽ സന്തോഷം’; റാപ്പർ വേടൻ

Rapper Vedan on Goverment Programme in idukki: ഇടുക്കിയിൽ നടന്ന സംസ്ഥാൻ സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലെ പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം.

Rapper Vedan: ‘പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, ഒറ്റയ്ക്കാണ് വളർന്നത്; സഹോദരനെ പോലെ എന്നെ കേൾക്കുന്നതിൽ സന്തോഷം’; റാപ്പർ വേടൻ
റാപ്പർ വേടൻImage Credit source: Social Media
Sarika KP
Sarika KP | Published: 05 May 2025 | 09:43 PM

ഇടുക്കി: സഹോദരനെ പോലെ തന്നെ കേൾക്കുന്നതിൽ സന്തോഷമെന്ന് ആരാധകരോട് റാപ്പർ വേടൻ. തനിക്ക് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ലെന്നും താൻ ഒറ്റയ്ക്കാണ് വളർന്നതെന്നും ഇടുക്കിയിൽ നടന്ന പരിപാടിയിൽ വേടൻ പറഞ്ഞു. താൻ ചെയ്യുന്ന ചില കാര്യങ്ങളിൽ സ്വാധീനിക്കപ്പെടാതെ ഇരിക്കണം. തന്റെ നല്ല ശീലങ്ങൾ പഠിക്കണമെന്നും വേടൻ ആരാധകരോട് പറഞ്ഞു. ഇടുക്കിയിൽ നടന്ന സംസ്ഥാൻ സർക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയിലെ പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം.

അതേസമയം കഞ്ചാവ് കേസിൽ പിടിയിലായതിനു ശേഷമുള്ള വേടന്റെ ആദ്യ സംഗീത പരിപാടിയാണ് ഇത്. ഉദ്ഘാടന ദിവസമായ ഏപ്രിൽ 29-ന് വൈകീട്ട് എട്ടിനായിരുന്നു ആദ്യം വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, അഞ്ച് ഗ്രാം കഞ്ചാവുമായി ഫ്ലാറ്റിൽനിന്ന് പോലീസിന്റെ പിടിയിലായതോടെ സംഘാടകർ ഇത് വേണ്ടന്ന് വെക്കുകയായിരുന്നു.

Also Read:സംവിധായകന്‍ സമീര്‍ താഹിര്‍ കഞ്ചാവ് കേസില്‍ അറസ്റ്റില്‍, ജാമ്യം

എന്നാൽ താൻ ചെയ്തത് തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും വേടൻ പറഞ്ഞിരുന്നു. വനംവകുപ്പ് രജിസ്റ്റർ ചെയ്ത പുലിപ്പല്ല് കേസിലും ജാമ്യം കിട്ടിയിരുന്നു. പുലിപ്പല്ല് മാല തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും സാധാരണക്കാരന് എങ്ങനെ പുലിപ്പല്ല് തിരിച്ചറിയാനാകും എന്നും വേടന്‍ കോടതിയില്‍ ചോദിച്ചിരുന്നു. ഇതോടെയാണ് പരിപാടിയിലേക്ക് വീണ്ടും വേടനെ ക്ഷണിച്ചത്.

വനം വകുപ്പ് തിടുക്കപ്പെട്ട് വേടനെതിരെ കേസെടുത്തത് പൊതുസമൂഹത്തിൽനിന്ന് വലിയ എതിർപ്പുയർന്നിരുന്നു. ഇതിനു പിന്നാലെ സിപിഎമ്മും സിപിഐയും വേടന് പിന്തുണ പ്രഖ്യാപിച്ചെത്തിയിരുന്നു. ഇതോടെയാണ് ഇടുക്കിയിൽ വേടന് വേദി നൽകിയത്. സ്ഥലത്ത് വൻ ആരാധകവൃത്തം പ്രതീക്ഷിച്ച് കൂടുതൽ പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചത്. വാഴത്തോപ്പ് സ്കൂൾ മൈതാനത്തിലാണ് പരിപാടി. സംഗീതനിശയിലേക്ക് പരമാവധി 8000 പേർക്ക് മാത്രമാണ് പ്രവേശനം.