Vinay Forrt: ’50 ദിവസത്തോളം ജോലി ചെയ്തു, ആ വലിയ പ്രൊഡ്യൂസര്‍ ഒരു രൂപ പോലും തന്നില്ല’
Vinay Forrt Interview: 98 ശതമാനം ആളുകള്‍ക്കും സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. പക്ഷേ, അത് സാധിക്കുന്നത് 0.1 ശതമാനം ആളുകള്‍ക്കാണ്. അതില്‍പെട്ട ഒരാളാണ് താന്‍. അതിന് പിന്നില്‍ ഭാഗ്യവും, കഠിനാധ്വാനവും, പാഷനുമെല്ലാമുണ്ട്. ഒരു സിനിമയില്‍ അവസരം കിട്ടുന്നത് തന്നെ വലിയ കാര്യമാണെന്നും വിനയ് ഫോര്‍ട്ട്
ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് വിനയ് ഫോര്‍ട്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടിലെ വിദ്യാര്‍ത്ഥിയായിരുന്നു. 2009ല്‍ പുറത്തിറങ്ങിയ ഋതുവാണ് ആദ്യ ചിത്രം. കഴിഞ്ഞ 16 വര്‍ഷത്തിനിടെ നിരവധി സിനിമകളുടെ ഭാഗമായി. ‘സംശയം’ ആണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിനയ് ഫോര്‍ട്ട് അഭിനയജീവിതത്തെക്കുറിച്ച് സംസാരിച്ചു. ഒരു സിനിമയില്‍ ഒരു രൂപ പോലും പ്രതിഫലം ലഭിച്ചില്ലെന്നും താരം വെളിപ്പെടുത്തി.
സിനിമയില്‍ വന്നിട്ടും സിനിമയുമായി ബന്ധപ്പെട്ട വര്‍ക് ഷോപ്പുകളുടെ ഭാഗമായത് എന്തിനു വേണ്ടിയാണെന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. വര്‍ക് ഷോപ്പുകളുടെ ഭാഗമായത് ജീവിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് താരം പറഞ്ഞു.
ഇന്നത്തെ വലിയ പ്രൊഡ്യൂസറെന്ന് അവകാശപ്പെടാവുന്ന ഒരാള്‍ നിര്‍മിച്ച സിനിമയില്‍ 50 ദിവസത്തോളം പ്രവര്‍ത്തിച്ചിട്ടും ഒരു രൂപ പോലും കിട്ടിയിട്ടില്ല. സെവന്ത് ഡേ വരെ ഭയങ്കര അണ്ടര്‍പെയ്ഡായിരുന്നു. യാത്ര ചെയ്യാന്‍ ബസ് കാശടക്കം വാങ്ങിയിരുന്നത് അച്ഛന്റെ കൈയില്‍ നിന്നാണ്. സാമ്പത്തിക ഭദ്രത വളരെ പ്രധാനമാണെന്നും വിനയ് വ്യക്തമാക്കി.




98 ശതമാനം ആളുകള്‍ക്കും സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. പക്ഷേ, അത് സാധിക്കുന്നത് 0.1 ശതമാനം ആളുകള്‍ക്കാണ്. അതില്‍പെട്ട ഒരാളാണ് താന്‍. അതിന് പിന്നില്‍ ഭാഗ്യവും, കഠിനാധ്വാനവും, പാഷനുമെല്ലാമുണ്ട്. ഒരു സിനിമയില്‍ അവസരം കിട്ടുന്നത് തന്നെ വലിയ കാര്യമാണ്. സിനിമയില്‍ അവസരം തന്ന എല്ലാ സംവിധായകരോടും, നിര്‍മാതാക്കളോടും കടപ്പാടുണ്ട്. സിനിമ ചിലപ്പോള്‍ നന്നാകാം, നന്നാകാതിരിക്കാം. അത് നമുക്ക് പ്രവചിക്കാന്‍ പറ്റുന്നതല്ലെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.
Read Also: Unni Mukundan: സൂപ്പർ ഹീറോയിലൂടെ സംവിധായകനാകാൻ ഉണ്ണി മുകുന്ദൻ; നിർമാണം ഗോകുലം, തിരക്കഥ മിഥുൻ മാനുവൽ
വിനയ് ഫോര്‍ട്ട് എന്ന നടനെ ഇപ്പോഴും മലയാള സിനിമ അങ്ങനെ യൂസ് ചെയ്തിട്ടില്ല എന്ന് തോന്നുന്നുണ്ടോണ്ടോയെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ‘തീര്‍ച്ചയായും’ എന്നായിരുന്നു മറുപടി. അതൊരു പരാതിയല്ല. ചെയ്യാന്‍ പറ്റുന്നതില്‍ 20 ശതമാനം കാര്യങ്ങളെ ചെയ്യാന്‍ പറ്റിയിട്ടുള്ളൂ. ശക്തമായിട്ടുള്ള തിരക്കഥയും കഥാപാത്രങ്ങളും ലഭിക്കുമ്പോള്‍ മാത്രമേ നന്നാകൂ. അങ്ങനെ എല്ലാ കാര്യങ്ങളും ഒരുമിച്ച് വരണം. അതിന് ടൈമുണ്ടെന്നും താരം പറഞ്ഞു.
താന്‍ വന്നതിനു ശേഷം ആയിരക്കണക്കിന് നടന്മാര്‍ വന്നുപോയെന്ന് 16 വര്‍ഷത്തെ യാത്രയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ മനസിലാക്കുന്നു. ഇപ്പോഴും സിനിമ മാത്രം ചെയ്ത് ജീവിക്കുന്നുവെന്ന് പറയുന്നത് വലിയ കാര്യമാണ്. ‘പ്രേമ’ത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ വിശ്വാസമാണ് കോമഡി ചെയ്യിച്ചത്. അതിന് മുമ്പ് കോമഡി ചെയ്തിട്ടേയില്ലെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.