Diya Krishna: ‘ഇഷാനിയുടെ സംശയമാണ് എല്ലാത്തിന്റെയും തുടക്കം, ആ കുട്ടികളുടെ ഭാവി തകര്‍ക്കരുത് ക്ഷമിക്കാമെന്ന് കരുതി’
Sindhu Krishna About Oh By Ozy Fraud: ദിയ നല്‍കിയ പരാതിയില്‍ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് മൂവരും ചേര്‍ന്ന് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസിന് ലഭിച്ചിരിക്കുകയാണ്.

തന്റെ മകള്‍ വളരെയധികം വിശ്വസിച്ച് കൂടെ നിര്‍ത്തിയ ജീവനക്കാര്‍ വെട്ടിപ്പ് നടത്തിയതിന്റെ നടുക്കത്തിലാണ് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും. ദിയയുടെ സ്ഥാപനത്തില്‍ നിന്ന് വന്‍ തുക ജീവനക്കാരായിരുന്ന യുവതികള്‍ ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു എന്നാണ് കുടുംബം പരാതിപ്പെട്ടിരിക്കുന്നത്.
ദിയ നല്‍കിയ പരാതിയില്‍ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പോലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് മൂവരും ചേര്‍ന്ന് പണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസിന് ലഭിച്ചിരിക്കുകയാണ്. വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ ചതിച്ചല്ലോ എന്നതാണ് പണം നഷ്ടപ്പെട്ടതിനേക്കാള്‍ ഉപരി ദിയയെ തകര്‍ത്തതെന്ന് പറയുകയാണ് അമ്മ സിന്ധു കൃഷ്ണ. കേരള രാഷ്ട്രീയം എന്ന യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.
ഒരു ദിവസം ഇഷാനിയുടെ ഒരു സുഹൃത്ത് ഓഹ് ബൈ ഓസിയില്‍ നിന്നും സാധനം വാങ്ങിച്ചിരുന്നു. അപ്പോള്‍ പേയ്‌മെന്റ് നടത്തുന്നതിന് മറ്റൊരു ക്യു ആര്‍ കോഡാണ് ജീവനക്കാര്‍ കാണിച്ച് കൊടുത്തത്. ഇതോടെയാണ് വിവരം പുറത്തെത്തുന്നത്. അഞ്ഞൂറോ ആയിരമോ എടുക്കുന്നത് പോലെയല്ലല്ലോ ഇത്രയും വലിയ തുക എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.




ആ കുട്ടി ഇഷാനിയോട് ഈ വിവരം പറഞ്ഞപ്പോള്‍ അവള്‍ ഉടന്‍ തന്നെ ഓസിയോട് ഇക്കാര്യം ചോദിച്ചു. അപ്പോള്‍ ദിയ പറഞ്ഞത് ഞാന്‍ അങ്ങനെ ഒന്ന് പറഞ്ഞിട്ടില്ലല്ലോ എന്നാണ്. അങ്ങനെ സംശയം തോന്നി ദിയ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി ഇട്ടു. അത് പോസ്റ്റ് ചെയ്ത ഉടനെ ആയിരക്കണക്കിന് മെസേജാണ് വന്നത്.
അവരെ കയ്യോടെ പിടിക്കുകയും കുറ്റസമ്മതം നടത്തുകയും ചെയ്യുന്ന വീഡിയോ എല്ലാം കയ്യിലുണ്ട്. എന്നാല്‍ അതൊന്നും ഞങ്ങള്‍ പുറത്തുവിടാതെ ഇരുന്നതാണ്. ഞങ്ങള്‍ക്കെതിരെ അവര്‍ കേസുമായി പോയതോടെയാണ് എല്ലാം പുറത്തുവിട്ടത്. അവര്‍ ചെയ്ത തെറ്റ് സമ്മതിച്ചു.
നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വലിയൊരു തുക അവര്‍ എടുത്തു. എന്നിട്ടും നമ്മള്‍ ചിന്തിച്ചത് അവരുടെ പേര് പുറത്തുവിട്ടാല്‍ അവര്‍ക്ക് മോശമാകില്ലെ എന്നായിരുന്നു. നമ്മളായി ആ കുട്ടികളുടെ ഭാവി തകര്‍ക്കരുത്, ക്ഷമിക്കാമെന്ന് കരുതി. പക്ഷെ അതിന് ശേഷം അവര്‍ ദിയയെ വിളിച്ച് മോശമായി സംസാരിച്ചെന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.