AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Raveendra Nee Evide OTT: അനൂപ് മേനോന്റെ കോമഡി-തില്ലർ ചിത്രം; ‘രവീന്ദ്ര നീ എവിടെ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Raveendra Nee Evide OTT Release: പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ നേടിയ 'രവീന്ദ്രാ നീ എവിടെ?', ഒടുവിൽ റിലീസായി ഒരു മാസത്തിന് ശേഷം ഒടിടിയിൽ എത്തുകയാണ്.

Raveendra Nee Evide OTT: അനൂപ് മേനോന്റെ കോമഡി-തില്ലർ ചിത്രം; ‘രവീന്ദ്ര നീ എവിടെ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
'രവീന്ദ്രാ നീ എവിടെ?' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Published: 26 Aug 2025 10:31 AM

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്ത ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. കോമഡി – ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രം ജൂലൈ 18നാണ് തീയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ചിത്രം ഒടുവിൽ റിലീസായി ഒരു മാസത്തിന് ശേഷം ഒടിടിയിൽ എത്തുകയാണ്.

‘രവീന്ദ്രാ നീ എവിടെ’ ഒടിടി

ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിലൂടെയാണ് ‘രവീന്ദ്രാ നീ എവിടെ’ ഒടിടിയിൽ എത്തുന്നത്. ചിത്രത്തിന്റെ സ്ട്രീമിങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ ആദ്യവാരത്തോടെ ചിത്രം പ്രദർശനം ആരംഭിക്കുമെന്നാണ് സൂചന.

‘രവീന്ദ്രാ നീ എവിടെ’ സിനിമയെ കുറിച്ച്

മനോജ് പാലോടൻ സംവിധാനം ചെയ്ത ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ, ഇതൾ മനോജ്‌ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. ബി കെ ഹരി നാരായണൻ്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ഗാനം ആലപിച്ചത്.

ALSO READ: നിവിൻ പോളിയുടെ ആദ്യ വെബ് സീരീസായ ‘ഫാർമ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പി ആണ്. സിയാൻ ശ്രീകാന്താണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അമീർ കൊച്ചിൻ, സൗണ്ട് ഡിസൈൻ അജിത് എ ജോർജ്, ലൈൻ പ്രൊഡ്യൂസർ ടി എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രജീഷ് പ്രഭാസൻ, കലാസംവിധാനം അജയ് ജി അമ്പലത്തറ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് ഗ്രാഷ് പി ജി, സുഹൈൽ, വിഎഫ്എക്സ് റോബിൻ അലക്സ്, പബ്ലിസിറ്റി ഡിസൈൻസ് മാജിക് മൊമൻ്റ്സ്, സ്റ്റിൽസ് ദേവരാജ് ദേവൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

‘രവീന്ദ്രാ നീ എവിടെ’ ട്രെയ്ലർ